നാലുചുവരുകള്‍ക്കുള്ളിലെ ജീവിതം ബസിലെ വീട്ടിലേക്ക് പറിച്ചുനട്ടു, ലക്ഷങ്ങള്‍ ലാഭമുണ്ടാക്കി ഈ കമിതാക്കള്‍

Published : Jul 09, 2021, 09:22 PM IST

നഗരജീവിതത്തിലെ ജീവിതച്ചെലവ് കൈപ്പിടിയില്‍ നില്‍ക്കാതായതോടെ വീട് ബസ്സിലേക്കാക്കി. വാടക, ഭീമമായ തുക കൌണ്‍സില്‍ ടാക്സ് അങ്ങനെ പല വിധ ചെലവുകളും വെട്ടിച്ചുരുക്കി അടിപൊളി യാത്രാ ജീവിതമാണ് നടത്തുന്നത്. ജോലിയുടെ വിരസതയും മുറിയില്‍ അടഞ്ഞുപോയ ലോക്ക്ഡൌണ്‍ കാലത്തില്‍ നിന്നും വിശാലമായ ലോകത്തിലേക്ക് ഒരു മിനി ബസ് വീട്  

PREV
19
നാലുചുവരുകള്‍ക്കുള്ളിലെ ജീവിതം ബസിലെ വീട്ടിലേക്ക് പറിച്ചുനട്ടു, ലക്ഷങ്ങള്‍ ലാഭമുണ്ടാക്കി ഈ കമിതാക്കള്‍

നഗരജീവിതം ഉപേക്ഷിച്ച് രൂപമാറ്റം വരുത്തിയ മിനിബസില്‍ ജീവിതം നയിക്കുന്ന കമിതാക്കള്‍ മാസം തോറും ലാഭിക്കുന്നത് ലക്ഷങ്ങള്‍.  നാല് ലക്ഷം രൂപയോളം മാസം ചെലവ് വരുന്ന സ്ഥിതിയില്‍ നിന്ന് മാസം 25000 രൂപ ചെലവില്‍ ജീവിക്കുക എന്ന മാറ്റത്തിലേക്ക് എത്തിയത് ഏറെ നാളുകളുടെ പ്രയത്നത്തിന് ശേഷമാണ്. ഗ്രാഫിക് ഡിസൈനറായ ചാര്‍ളി ഒസ്മാനും ജോഷ് അക്തറും ഒന്നരലക്ഷത്തോളം മാസ വാടക വരുന്ന സ്റ്റുഡിയോ ഫ്ലാറ്റില്‍ നിന്നാണ് ജീവിതം മെര്‍സിഡെസ് ബെന്‍സിന്‍റെ മിനിബസിലേക്ക് ചുരുക്കിയത്. 

29

പതിനഞ്ച് ലക്ഷത്തോളം രൂപ ചെലവിട്ടാണ് ബെന്‍സിനെ വീടാക്കി മാറ്റിയത്. ഡബിള്‍ ബെഡ് സൌകര്യമുള്ള കിടപ്പുമുറിയും അടുക്കളയും അടക്കമുള്ള സംവിധാനങ്ങളാണ് ഇവര്‍ മിനിബസില്‍ ഒരുക്കിയിട്ടുള്ളത്. ആഴ്ചയില്‍ മൂന്ന് ദിവസം മാത്രം ജോലി ചെയ്യുന്ന ഇവര്‍ ഇംഗ്ലണ്ടിലെ 15 ദേശീയ പാര്‍ക്കുകളിലായി ക്യാംപ് ചെയ്യുക എന്ന ലക്ഷ്യത്തിലാണുള്ളത്. ഇംഗ്ലണ്ടില്‍ ദേശീയ പാര്‍ക്കുകള്‍ക്ക് സമീപം ഇത്തരത്തില്‍ വൈല്‍ഡ് ക്യാംപിങ്ങിനുള്ള സൌകര്യമുണ്ട്. 2020 ഒക്ടോബറിലാണ് ഇവരുടെ വൈല്‍ഡ് ക്യാംപ് ജീവിതം ആരംഭിക്കുന്നത്. 

39
49

മിനിബസിനെ ഇവര്‍ രണ്ടുപേരും ചേര്‍ന്നാണ് രൂപമാറ്റം വരുത്തിയതും. ഉള്ള സൌകര്യങ്ങളെ ഒരാള്‍ക്ക് വേണ്ടുന്ന രീതിയില്‍ രൂപമാറ്റം വരുത്തുന്നതിലെ എളുപ്പം ചെയ്യാവുന്ന പല ഷോര്‍ട്ട് കട്ടുകളുടേയും മാതൃക കൂടിയാണ് ഈ മിനിബസിപ്പോള്‍. 2006 മോഡല്‍ മെര്‍സിഡെസ് വാരിയോ 314ഡി മിനിബസാണ് ഇവര്‍ വീടാക്കി മാറ്റിയത്. തങ്ങള്‍ നേരത്തെ നയിച്ച ജീവിതത്തേക്കാള്‍ മനോഹരമാണ് ഈ ജീവിതമെന്നാണ് ഇവര്‍ പറയുന്നത്. ഫ്ലാറ്റിന്‍റെ നാല് ചുവരുകള്‍ക്കുള്ളില്‍ കൊവിഡ് വ്യാപനം മൂലം അടച്ച് ഇടുന്ന സാഹചര്യമെത്തിയതാണ് മാറി ചിന്തിക്കാന്‍ ഇവരെ പ്രേരിപ്പിച്ചത്.  2017ലാണ് ഇവര്‍ പരിചയത്തിലാവുന്നത്. ക്യാംപ് ചെയ്യാവുന്ന രീതിയില്‍ ഒരു വാഹനം വേണമെന്ന ചാര്‍ളിയുടെ ആശയത്തിന് ജോഷ് ഫുള്‍ സപ്പോര്‍ട്ട നല്‍കുകയായിരുന്നു. 2020 ജനുവരിയില്‍ ഈ ലക്ഷ്യത്തോടെ ഒരുവാന്‍ വാങ്ങിയെങ്കിലും മഹാമാരി വന്നതോടെ പദ്ധതികള്‍ നടന്നില്ല. 

59

ലണ്ടനില്‍ ഒരു വീട് വാങ്ങുകയെന്നത് അടുത്ത കാലത്തൊന്നും നടക്കില്ലെന്ന് ബോധ്യമായതോടെ വാഹം വീടാക്കാന്‍ പദ്ധതിയിടുകയായിരുന്നു. ലോക്ക്ഡൌണ്‍ കൂടി വന്നതോടെ ഫ്ലാറ്റിലെ ജീവിതത്തിലേക്ക് വീണ്ടും ചുരുങ്ങിയ ഇവര്‍ 2020 മെയ് മാസമാണ് മെര്‍സിഡെസ് മിനിബസ് സ്വന്തമാക്കിയത്. ലണ്ടനിലെ വാടക ഫ്ലാറ്റിനേക്കാളും സ്ഥല സൌകര്യമുണ്ട് ഈ വണ്ടി വീട്ടിലെന്നാണ് ഇവരുടെ സാക്ഷ്യം. വലിയ ഫ്രിഡ്ജും, ഒവനും, അടുപ്പും അടക്കമുള്ള സംവിധാനങ്ങള്‍ ഈ മിനിബസ് വീടിലുണ്ട്. ജോഷിന്‍റെ മാതാപിതാക്കളുടെ കെന്‍റിലുള്ള വീടിന് പിന്നിലെ തോട്ടത്തില്‍ വച്ചായിരുന്നു മിനിബസ് മിനി വീടാക്കി മാറ്റിയത്. 2020 ഒക്ടോബറോടെ വണ്ടി വീട് പണി തീര്‍ത്ത് ക്യാംപിംഗിന് ഇറക്കുകയായിരുന്നു. 

69
79

മിനി വീടിന്‍റെ പണികള്‍ പൂര്‍ണമായി തീര്‍ന്നത് 2021 മെയ് മാസത്തിലാണെന്ന് ഇവര്‍ ഡെയ്ലി മെയിലിനോട് വിശദമാക്കി. വണ്ടി വീട്ടിലെ ജീവിതത്തിലും പോസിറ്റീവും നെഗറ്റീവും ഉണ്ടെന്ന് ഇവര്‍ പറയുന്നു. പെട്ടന്ന് ടയര്‍ പഞ്ചറായാലോ കാലാവസ്ഥ പ്രതികൂലമായാലോ വാഹനത്തില്‍ കുടുങ്ങിപ്പോവുന്ന അവസ്ഥ വരുമെന്നതാണ് വണ്ടി വീടിന്‍റെ ഒരേയൊരു പ്രശ്നം. എന്നാല്‍ അത് ഒരു സാഹസിക കാര്യമായി കാണാന്‍ കഴിയാന്‍ സാധിച്ചാല്‍ പിന്നെ കാര്യങ്ങള്‍ ഈസിയാണെന്നും ചാര്‍ളി പറയുന്നു.

89

ഇന്‍സ്റ്റഗ്രാമിലും യുട്യൂബിലും ഏറെ ആരാധകരാണ് ഇവര്‍ക്കുള്ളത്. വീട് സജ്ജമാക്കിയ ആശയങ്ങള്‍ തേടി നിരവധിപ്പേരാണ് ഇവരെ ബന്ധപ്പെടുന്നത്. നാട് ചുറ്റിയുള്ള വീട്ടിലെ താമസവും ജോലിയുമെല്ലാം ഏറെ സന്തോഷിപ്പിക്കുന്നതാണെന്ന് ഇവര്‍ പറയുന്നു. ഇതിനിടയില്‍ ഇവരുടെ ബക്കറ്റ് ലിസ്റ്റിലുള്ള ചില ചിത്രമെടുപ്പും നടന്നതിന്‍റെ സന്തോഷവും ഇരുവരും മറച്ചുവയ്ക്കുന്നില്ല.

99
click me!

Recommended Stories