പുതുതലമുറയെ സൗദിയിലേക്ക് കൂടുതൽ ആകർഷിക്കുന്നതിനും വിനോദ സഞ്ചാരം വളർത്തുന്നതിനുമായി സൗദി ഭരണകൂടം നിരവധി പദ്ധതികൾ കൊണ്ടുവന്നിട്ടുണ്ട്. ഇതിന്റെ ഭാഗമായി നിരവധി ഹോട്ടലുകളും മറ്റ് വിനോദ സഞ്ചാര കേന്ദ്രങ്ങളും നിരവധി പദ്ധതികളാണ് തങ്ങളുടെ സ്ഥാപനങ്ങളിൽ ആവിഷ്കരിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് റിയാദിലെ ഷാഡോസ് റെസ്റ്റൊറന്റിലെ പ്രേതാത്മക്കളൊടൊപ്പമുള്ള ഭക്ഷണം എന്ന ആശയം കൊണ്ട് വന്നത്.