മുടി വളര്‍ച്ച കൂട്ടാന്‍ സഹായിക്കുന്ന അഞ്ച് ഭക്ഷണങ്ങള്‍...

First Published Feb 26, 2021, 11:26 PM IST

ഇടതൂര്‍ന്ന്, ഭംഗിയും തിളക്കവുമുള്ള മുടി എല്ലാവരുടെയും സ്വപ്‌നമാണ്. എന്നാല്‍ ഇന്ന് തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ മുടിയുടെ ആരോഗ്യത്തെ വേണ്ടവിധം ശ്രദ്ധിക്കാനോ അതിനെ പരിപാലിക്കാനോ നമുക്ക് കഴിയുന്നില്ലെന്നതാണ് സത്യം. ഭക്ഷണത്തിലൂടെ തന്നെ ഒരു പരിധി വരെ മുടിയുടെ ആരോഗ്യത്തെ നമുക്ക് മെച്ചപ്പെടുത്താന്‍ സാധിക്കും. അത്തരത്തില്‍ മുടി വളര്‍ച്ച വര്‍ധിപ്പിക്കാന്‍ സഹായകമാകുന്ന അഞ്ച് തരം ഭക്ഷണങ്ങളെ ആണ് ഇനി പരിചയപ്പെടുത്തുന്നത്

കറ്റാര്‍വാഴ മുടിയിലും മുഖത്തുമെല്ലാം തേക്കുന്നത് വളരെ നല്ലതാണെന്ന് നമുക്കറിയാം. ഇത് ജ്യൂസാക്കി കഴിക്കാനും കഴിയും. കറ്റാര്‍വാഴ ജ്യൂസാണ് ഈ പട്ടികയില്‍ ഒന്നാമതായി പരിചയപ്പെടുത്തുന്നത്.
undefined
നേന്ത്രപ്പഴം, ബദാം എന്നിവ മുടിയുടെ വളര്‍ച്ചയ്ക്കും, മുടിയുടെ കേടുപാടുകള്‍ പരിഹരിക്കുന്നതിനുമെല്ലാം സഹായകമാണ്. അതിനാല്‍ ബനാന- ബദാം സ്മൂത്തി പതിവായി കഴിക്കുന്നത് മുടിക്ക് നല്ലതാണ് (മധുരം കുറവ് ഉപയോഗിക്കുക)
undefined
'അയേണ്‍', 'കോപ്പര്‍' എന്നിവയാല്‍ സമൃദ്ധമാണ് ബാര്‍ലി. ഈ രണ്ട് ഘടകങ്ങളും മുടിയെ ശക്തിപ്പെടുത്താന്‍ സഹായിക്കുന്നവയാണ്. അതിനാല്‍ ബാര്‍ലിയിട്ട് തിളപ്പിച്ച വെള്ളം കഴിക്കുന്നത് മുടിയുടെ ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നു.
undefined
പ്രോട്ടീന്‍ സമ്പുഷ്ടമായ ഭക്ഷണങ്ങള്‍ തെരഞ്ഞെടുത്ത് കഴിക്കുന്നതും മുടിക്ക് ഏറെ നല്ലതാണ്. മുട്ട, ചിക്കന്‍, പാല്‍, ചീസ്, നട്ട്‌സ്, യോഗര്‍ട്ട് എന്നിവയെല്ലാം ഇതിനുദാഹരണമാണ്.
undefined
ഉലുവയരച്ച് മുടിയില്‍ തേക്കുന്നത് നല്ലതാണെന്ന് നിങ്ങള്‍ കേട്ടിരിക്കാം. തലയില്‍ തേക്കുന്നതിലൂടെ മാത്രമല്ല, ഉലുവയിട്ട വെള്ളം കുടിക്കുന്നതിലൂടെയും മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്താം.
undefined
click me!