മുടി 'തിന്‍' ആയതിനാല്‍ 'കോംപ്ലക്‌സ്'?; പരീക്ഷിക്കാം ചില പൊടിക്കൈകള്‍...

First Published Feb 22, 2021, 5:10 PM IST

മുടിയുമായി ബന്ധപ്പെട്ട് നാം നേരിടുന്ന ധാരാളം പ്രശ്‌നങ്ങളുണ്ട്. അവയിലൊന്നാണ് മുടിക്ക് കട്ടി കുറയുന്ന അവസ്ഥ. മുടി കൊഴിച്ചില്‍ മൂലം ആകെ മുടിയുടെ അളവ് കുറയുന്നതുമാകാം, അതുപോലെ തന്നെ ഓരോ മുടിയുടെയും ആരോഗ്യം ക്ഷയിച്ച് അത് കനം കുറഞ്ഞ് വരുന്നതുമാകാം പ്രശ്‌നം. എന്തായാലും ഇത്തരത്തില്‍ മുടി 'തിന്‍' ആയിരിക്കുന്നവര്‍ക്ക് ശ്രദ്ധിക്കാനുള്ള ചില പൊടിക്കൈകളാണ് ഇനി പങ്കുവയ്ക്കുന്നത്.
 

ഒന്നാമതായി ശ്രദ്ധിക്കാനുള്ളത്, മുടിയില്‍ അധികം എണ്ണ, അധികം ജെല്‍ എന്നിവ പ്രയോഗിക്കരുത് എന്നതാണ്. ഇത് വീണ്ടും മുടിയുടെ അളവ് കുറച്ചുകാണിക്കും.
undefined
ഇടയ്ക്കിടെ മുടി ഷാമ്പൂ ചെയ്യാം. ഷാമ്പൂ ചെയ്യുമ്പോള്‍ മുടിയുടെ അളവ് കൂടുതലുള്ളതായി തോന്നിക്കാം.
undefined
ഷാമ്പൂ ചെയ്യുമ്പോള്‍ നാം കണ്ടീഷ്ണര്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍ മുടിക്ക് കട്ടി കുറഞ്ഞവരാണെങ്കില്‍ കണ്ടീഷ്ണര്‍ ഉപയോഗം വളരെയധികം പരിമിതപ്പെടുത്തണം.
undefined
എവിടെയെങ്കിലും പുറത്തുപോകുമ്പോള്‍ കുളിക്കുന്നുണ്ടെങ്കില്‍ മുടി പരിപൂര്‍ണ്ണമായി ഉണങ്ങിയ ശേഷം മാത്രം പോവുക. നനവുള്ള മുടി പറ്റിക്കിടക്കുകയും വീണ്ടും മുടിയുടെ കനം കുറവാണെന്ന പ്രതീതിയുണ്ടാക്കുകയും ചെയ്യും.
undefined
അതുപോലെ ഹെയര്‍സ്‌റ്റൈലുകളുടെ കാര്യത്തിലും ഇത്തരക്കാര്‍ അല്‍പം ശ്രദ്ധ പുലര്‍ത്തണം. ഫ്രീസ്റ്റൈല്‍ നല്ലത് തന്നെയാണ്, പക്ഷേ എങ്ങനെ ചീകണം, എങ്ങനെ അത് സൂക്ഷിച്ചുകൊണ്ടുനടക്കണമെന്ന കാര്യങ്ങളെല്ലാം നോക്കണം. അതുപോലെ ഏത് സ്‌റ്റൈലിലാണ് മുടി ടൈ ചെയ്യുന്നത് എങ്കിലും അല്‍പം ലൂസായി വെക്കുക. ആവശ്യമെങ്കില്‍ ഒരു ഹെയര്‍സ്റ്റൈലിസ്റ്റിനോട് ഏതാനും നിര്‍ദേശങ്ങള്‍ കൂടി വാങ്ങാം.
undefined
click me!