മുഖത്ത് പ്രായക്കൂടുതല്‍ തോന്നിക്കാതിരിക്കാന്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

Published : Jul 28, 2025, 04:56 PM IST

മുഖത്ത് പ്രായക്കൂടുതല്‍ തോന്നിതാരിക്കാന്‍ ഭക്ഷണത്തില്‍ പ്രത്യേകം ശ്രദ്ധ വേണം. അത്തരത്തില്‍ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനായി ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

PREV
17
പഞ്ചസാര

പഞ്ചസാര അടങ്ങിയവയുടെ അമിത ഉപയോഗം ചര്‍മ്മത്തില്‍ ചുളിവുകള്‍ ഉണ്ടാകാനും പ്രായക്കൂടുതല്‍ തോന്നാനും കാരണമാകും.

27
എണ്ണയില്‍ പൊരിച്ച ഭക്ഷണങ്ങള്‍

എണ്ണയില്‍ പൊരിച്ച ഭക്ഷണങ്ങളുടെ അമിത ഉപയോഗവും ചര്‍മ്മത്തിന് നന്നല്ല.

37
പാലുല്‍പ്പന്നങ്ങള്‍

പാലുല്‍പ്പന്നങ്ങളുടെ അമിത ഉപയോഗം മുഖക്കുരു ഉണ്ടാക്കാം. അതിനാല്‍ അത്തരക്കാര്‍ പാലുല്‍പ്പന്നങ്ങള്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കുക.

47
പ്രോസസിഡ് ഭക്ഷണങ്ങള്‍

സോസേജ്, ഹോട്ട് ഡോഗ്സ് പോലെയുള്ള പ്രോസസിഡ് ഭക്ഷണങ്ങള്‍ അഥവാ സംസ്കരിച്ച ഭക്ഷണങ്ങളും അമിതമായി കഴിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് നല്ലതല്ല.

57
കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍

അമിതമായി കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതും ചര്‍മ്മത്തെ മോശമാക്കും.

67
എരുവുള്ള ഭക്ഷണങ്ങള്‍

എരുവുള്ള ഭക്ഷണങ്ങളുടെ അമിത ഉപയോഗവും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് നന്നല്ല.

77
ഉപ്പ്

അമിതമായ ഉപ്പിന്‍റെ ഉപയോഗവും മുഖത്ത് പ്രായക്കൂടുതല്‍ തോന്നാന്‍ കാരണമാകും.

Read more Photos on
click me!

Recommended Stories