ശരീരത്തിൽ 453 ദ്വാരങ്ങൾ, രണ്ട് കൊമ്പുകൾ, ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കി 61 കാരൻ

First Published Oct 29, 2020, 4:32 PM IST

ഇന്ന് കൗമാരക്കാര്‍ക്കിടയില്‍ വ്യാപിച്ച് വരുന്ന ഒന്നാണ് ടാറ്റൂ കുത്തല്‍. കയ്യിലും ദേഹത്തും മുഖത്തും വരെ ടാറ്റൂ ചെയ്തു നടക്കുന്ന പലരോടും എന്തിനാണ് ഈ ടാറ്റൂ ചെയ്യുന്നതെന്ന് ചോദിച്ചാല്‍ സത്യത്തില്‍ ഉത്തരമുണ്ടാകില്ല. പെർമനന്റ് ടാറ്റൂവും ടെംപററി ടാറ്റൂവും ഇപ്പോൾ ലഭ്യമാണ്. 

ശരീരമുഴുവനും ടാറ്റൂ ചെയ്യുന്നവരുണ്ട്. ശരീരത്തിന്റെ 90 ശതമാനം ഭാഗവും ടാറ്റൂ ചെയ്തു കഴിഞ്ഞ ആളാണ് ജര്‍മന്‍ സ്വദേശിയായ റോള്‍ഫ് ബൂക്കൂള്‍സ്.
undefined
റോള്‍ഫിന് ടാറ്റൂ ചെയ്യുന്നത് മാത്രമായിരുന്നില്ല താൽപര്യം. ഇയാള്‍ സ്വന്തം ശരീരത്തില്‍ ഏറ്റവും കൂടുതല്‍ രൂപമാറ്റം വരുത്തുകയും ചെയ്തു. ഇതോടെ ഗിന്നസ് റെക്കോര്‍ഡും റോള്‍ഫ് സ്വന്തമാക്കി.
undefined
61 കാരനായ റോള്‍ഫ് നാൽപതാം വയസ് മുതലാണ് ടാറ്റൂ ചെയ്ത് തുടങ്ങിയത്. കണ്ണുകളുടെ ഉള്ളില്‍ പോലും ടാറ്റൂ ചെയ്തിട്ടുണ്ട്.
undefined
ടാറ്റൂ പതിപ്പിച്ച ഇയാള്‍ 453 ദ്വാരങ്ങളാണ് ശരീരത്തില്‍ വരുത്തിയത്. തലയില്‍ രണ്ട് കൊമ്പും വരുത്തി. മാത്രമല്ല ചുണ്ട്, പുരികം, മൂക്ക്, ചെവി, കണ്ണുകള്‍ എന്നിങ്ങനെ പലഭാ​ഗങ്ങളിലും മാറ്റം വരുത്തിയിട്ടുണ്ട്.
undefined
പെട്ടെന്ന് ഇയാൾ കണ്ടാൽ മനുഷ്യനാണോ എന്ന് പോലും സംശയിച്ച് പോകും. പുരികങ്ങള്‍ക്ക് ചുറ്റും തന്നെ 37 ദ്വാരങ്ങളാണുള്ളത്. ഒരു ലക്ഷം രൂപയോളം ചെലവാക്കിയാണ് റോള്‍ഫ് തന്റെ തലയില്‍ കൊമ്പ് പിടിപ്പിച്ചിരിക്കുന്നത്.
undefined
click me!