മഴക്കാലത്ത് മുഖം മിനുക്കാന്‍ തൈര് കൊണ്ടുള്ള ഫേസ് പാക്കുകള്‍...

Published : Aug 10, 2020, 11:12 AM ISTUpdated : Aug 10, 2020, 11:20 AM IST

വരണ്ട ചര്‍മ്മമുള്ളവര്‍ക്ക് തൈര് മുഖത്ത് ഇടുന്നത് ഗുണം ചെയ്യും. തൈര് ചര്‍മ്മത്തിന് ഈര്‍പ്പം നല്‍കുകയും അതിലൂടെ വരള്‍ച്ച മാറി സ്‌കിന്‍ സോഫ്റ്റ് ആവുകയും ചെയ്യും. തൈരിൽ ലാക്റ്റിക് ആസി‍ഡ് ഉണ്ട്. ഇത് മൃതകോശങ്ങളെ നീക്കി ചർമ്മത്തിന് പുതുജീവൻ ഏകും. ധാരാളം വിറ്റാമിനുകളും, മിനറലുകളും, അടങ്ങിയ തൈര് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഏറേ നല്ലതാണ്. മുഖത്തെ കരുവാളിപ്പ് അകറ്റാനും കുരുക്കളെ തടയാനും തൈര് സഹായിക്കും. തൈര് കൊണ്ടുള്ള  ചില ഫേസ് പാക്കുകള്‍ പരിചയപ്പെടാം. 

PREV
15
മഴക്കാലത്ത് മുഖം മിനുക്കാന്‍ തൈര് കൊണ്ടുള്ള ഫേസ് പാക്കുകള്‍...

ഒന്ന്...

വെള്ളരിക്കയും തൈരും ചേര്‍ന്ന ഫേസ് പാക്ക് മുഖത്തിന് ഏറേ നല്ലതാണ്. ഇതിനായി തൈരിലേക്ക് കുറച്ച് വെള്ളരിക്കാനീര് ചേര്‍ക്കാം. ശേഷം ഇവ മുഖത്ത് പുരട്ടാം. 10 മിനിറ്റിന് ശേഷം കഴുകി കളയാം. ഇത് മുഖത്തെ ചുളിവുകള്‍ അകറ്റാനും സഹായിക്കും. 

25

രണ്ട്...

ഒരു പഴം അടിച്ചത് രണ്ട് ടീസ്പൂണ്‍ തൈരിലേക്ക്  ചേര്‍ക്കാം. ശേഷം ഇതിലേക്ക് രണ്ട് ടീസ്പൂണ്‍ റോസ് വാട്ടര്‍ കൂടി ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം. ഇത് ആഴ്ചയില്‍ രണ്ട് ദിവസം ചെയ്യുന്നത് മുഖം തിളങ്ങാന്‍ സഹായിക്കും. 

35

മൂന്ന്...

രണ്ട് ടീസ്പൂണ്‍ തൈരിലേയ്ക്ക് ഒരു ടീസ്പൂണ്‍ തേനും നാരങ്ങാനീരും ചേര്‍ക്കാം. ശേഷം ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടാം. 15 മിനിറ്റിന് ശേഷം കഴുകി കളയാം. 

45

നാല്...

രണ്ട് ടീസ്പൂൺ തൈരും രണ്ട് ടീസ്പൂൺ റോസ് വാട്ടറും  ചേർത്ത് നല്ല പോലെ മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം.10 മിനിറ്റിന് ശേഷം കഴുകി കളയാം. 

55

അഞ്ച്...

വിറ്റാമിനുകളും മിനറലുകളും ധാരാളമായി അടങ്ങിയിരിക്കുന്ന മുട്ടയും ചര്‍മ്മത്തിന് ഏറെ നല്ലതാണ്. അതിനാല്‍ ഒരു മുട്ടയുടെ വെള്ള അല്പം തൈരുമായി ചേര്‍ത്ത് മിശ്രിതമാക്കാം. ശേഷം മുഖത്ത് പുരട്ടാം. 15 മിനിറ്റ് കഴിഞ്ഞ് കഴുകി കളയുക.

click me!

Recommended Stories