ദീപാവലിക്ക് ശേഷമുള്ള രണ്ടാമത്തെ വലിയ ഉത്സവമായി കണക്കാക്കപ്പെടുന്ന ഹോളി ജാതിമത വ്യത്യാസമില്ലാതെ എല്ലാവരും ഒരുപോലെ ആഘോഷിക്കുന്നു. ഹോളിയുടെ ആദ്യദിനത്തില്‍ വൈകുന്നേരം ആളുകള്‍ കൂട്ടമായി ഹോളിക ദഹന ചടങ്ങില്‍ പങ്കെടുത്ത് ജീവിത വിജയത്തിനും സമൃദ്ധിക്കുമായി പ്രാര്‍ത്ഥിക്കുന്നു.