വണ്ണം കൂടുന്നുണ്ടോ? ദിവസവും ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങള്‍...

Published : Dec 31, 2020, 03:03 PM ISTUpdated : Dec 31, 2020, 03:05 PM IST

മാറിയ ജീവിതശൈലിയാണ് അമിതവണ്ണത്തിന് കാരണം. ശരീരഭാരം കുറയ്ക്കാന്‍ ആദ്യം വേണ്ടത് നല്ലൊരു ഡയറ്റാണ്. ഒപ്പം ചിട്ടയായ ജീവിതശൈലിയും വ്യായാമവും വേണം. ഭാരം കുറയ്ക്കുന്നതുപോലെ തന്നെ കുറച്ച ഭാരം നിലനിര്‍ത്തുന്നതും അത്ര എളുപ്പമല്ല. ശരീരഭാരം കൂടുന്നുണ്ടോ എന്ന് എപ്പോഴും പരിശോധിക്കണം. വണ്ണം കൂടാതിരിക്കാന്‍ ചെയ്യേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

PREV
15
വണ്ണം കൂടുന്നുണ്ടോ? ദിവസവും ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങള്‍...

ഒന്ന്...

കഴിക്കുന്ന ഭക്ഷണത്തിന്‍റെ അളവ് കൂടരുത്. എന്തു ഭക്ഷണവും മിതമായ അളവില്‍ മാത്രം കഴിക്കുക.  80 ശതമാനം വയര്‍ നിറഞ്ഞാല്‍ ഭക്ഷണം കഴിക്കുന്നത് അവസാനിപ്പിക്കുക. അതുപോലെ തന്നെ, ധൃതിയില്‍ ഭക്ഷണം കഴിക്കരുത്. നന്നായി ചവച്ച് മാത്രം കഴിക്കാം. അങ്ങനെ ചെയ്യുന്നത് ഭക്ഷണത്തിന്‍റെ അളവ് കുറയ്ക്കാന്‍ സഹായിക്കും. 
 
25

രണ്ട്...

ശരിയായ സമയത്ത് ശരിയായ ഭക്ഷണം എന്നതാണ് വണ്ണം കുറയ്ക്കാനുള്ള ഒരേയൊരു വഴി. വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ അത്താഴത്തിന്‍റെ കാര്യത്തില്‍ കുറച്ചധികം ശ്രദ്ധ നല്‍കണം. രാത്രി വളരെ വൈകി ഭക്ഷണം കഴിക്കുന്നത് വണ്ണം വയ്ക്കാന്‍ കാരണമാകും. അതിനാല്‍ ഉറങ്ങുന്നതിന് രണ്ട് മുതല്‍ മൂന്ന് മണിക്കൂറിന് മുന്‍പ് തന്നെ അത്താഴം കഴിക്കണം. വളരെ കുറച്ച് ഭക്ഷണം മാത്രമേ രാത്രി കഴിക്കാന്‍ പാടുള്ളൂ. ഇല്ലെങ്കില്‍ അവ ദഹിക്കാന്‍ ബുദ്ധിമുട്ടാണ്. ഉയർന്ന അളവിൽ കൊഴുപ്പും, കലോറിയും അടങ്ങിയിരിക്കുന്ന ഭക്ഷണങ്ങള്‍ രാത്രി കഴിക്കരുത്. 

35

മൂന്ന്...

പച്ചക്കറികളും പഴങ്ങളും ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. മധുരം, എണ്ണയില്‍ പൊരിച്ചതും വറുത്തതുമായ ഭക്ഷണങ്ങള്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കുക. കലോറി കൂടുതല്‍ അടങ്ങിയ ഭക്ഷണം ധാരാളമായി കഴിക്കുന്നത് അമിതവണ്ണത്തെ മാത്രമല്ല, പ്രമേഹം, രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍ എന്നീ രോഗങ്ങളെയും ക്ഷണിച്ചുവരുത്തും. കാര്‍ബോഹൈട്രേറ്റിന്‍റെ അളവ് കുറച്ച് ഫൈബര്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക. 

45

നാല്...

വെള്ളം ധാരാളം കുടിക്കുക. വെള്ളം കുടിക്കുന്നത് വിശപ്പിനെ നിയന്ത്രിക്കാന്‍ സഹായിക്കും. ശരീരത്തിലെ ജലാംശം നിലനിർത്തുന്നതിനും ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും വെള്ളം കുടിക്കുന്നത് നല്ലതാണ്. രാവിലെ എഴുന്നേറ്റാല്‍ ഉടന്‍ ചെറുചൂടുവെള്ളം കുടിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇത് ശരീരത്തില്‍ അടിഞ്ഞിരിക്കുന്ന കൊഴുപ്പിനെ കത്തിക്കാന്‍ സഹായിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. 

55

അഞ്ച്...  

ഉറക്കവും വണ്ണവും തമ്മില്‍ ബന്ധമുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. ശരിയായി ഉറക്കം ലഭിക്കാതെ  വരുമ്പോള്‍ വിശപ്പ്‌ അനുഭവപ്പെടും. ഇത്‌ കൂടുതല്‍ ഭക്ഷണം കഴിക്കാന്‍ പ്രേരിപ്പിക്കുകയും ശരീരഭാരം കൂടാന്‍ കാരണമാവുകയും ചെയ്യും. അതിനാല്‍ രാത്രി കുറഞ്ഞത് എട്ട് മണിക്കൂര്‍ എങ്കിലും ഉറക്കം കിട്ടുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുക. 

click me!

Recommended Stories