ഈ ഏഴ് ശീലങ്ങള്‍ മുഖത്ത് പ്രായക്കൂടുതല്‍ തോന്നിപ്പിക്കും

Published : Dec 04, 2025, 06:39 PM IST

പ്രായം കൂടുന്നത് കൊണ്ടു മാത്രമല്ല, ചില ദൈനംദിന ശീലങ്ങളും ചർമ്മത്തിന്‍റെ വാർദ്ധക്യത്തിന് കാരണമാകുന്നു. അത്തരത്തില്‍ ചര്‍മ്മത്തെ സംരക്ഷിക്കാനായി നാം മാറ്റേണ്ട ചില ശീലങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

PREV
19
ഈ ഏഴ് ശീലങ്ങള്‍ മുഖത്ത് പ്രായക്കൂടുതല്‍ തോന്നിപ്പിക്കും

ചര്‍മ്മത്തെ സംരക്ഷിക്കാനായി നാം മാറ്റേണ്ട ചില ശീലങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

29
പതിവായുള്ള മദ്യപാനം

പതിവായുള്ള അമിത മദ്യപാനം ചര്‍മ്മ പ്രശ്നങ്ങള്‍ ഉണ്ടാക്കാം. അതിനാല്‍ മദ്യപാനം ഒഴിവാക്കാം.

39
പുകവലി

പുകവലിക്കുന്നവരില്‍ ചർമ്മത്തില്‍ ചുളിവുകളും വരകളും നേരത്തെ വീഴാനുള്ള സാധ്യതയുണ്ട്. അതിനാല്‍ പുകവലി പരമാവധി ഒഴിവാക്കുക.

49
ഉറക്കക്കുറവ്

ഉറക്കക്കുറവ്​ ശരീരത്തിൽ ഇരുണ്ട അടയാളങ്ങൾക്കും പ്രായക്കൂടുതൽ തോന്നാനും വഴിയൊരുക്കും. അതിനാല്‍ രാത്രി 7 മുതല്‍ 8 മണിക്കൂർ നിർബന്ധമായും ഉറങ്ങണം.

59
മോശം ഭക്ഷണശീലം

എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍, പഞ്ചസാര അമിതമായി കഴിക്കുന്നത് തുടങ്ങിയവയൊക്കെ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തെ മോശമായി ബാധിക്കാം.

69
പ്രോട്ടീന്‍ കുറവ്

പ്രോട്ടീനിന്‍റെ കുറവും ചിലപ്പോള്‍ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തെ മോശമായി ബാധിക്കാം.

79
ജലാംശത്തിന്‍റെ കുറവ്

ശരീരത്തില്‍ ആവശ്യത്തിന് ജലാംശം ഇല്ലെങ്കിലും മുഖത്ത് പ്രായം കൂടുതല്‍ തോന്നിക്കാം. അതിനാല്‍ വെള്ളം ധാരാളം കുടിക്കാം. ദിവസവും കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളം എങ്കിലും കുടിക്കണം.

89
വ്യായാമക്കുറവ്

വ്യായാമക്കുറവ് ശരീരത്തിന്‍റെ ആരോഗ്യത്തെ മാത്രമല്ല, ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനെയും ബാധിക്കാം.

99
അമിതമായി വെയില്‍ ഏല്‍ക്കുന്നത്

അമിതമായി വെയില്‍ ഏല്‍ക്കുന്നതും സണ്‍സ്ക്രീന്‍ ക്രീമുകള്‍ ഉപയോഗിക്കാതിരിക്കുന്നതും ചര്‍മ്മ പ്രശ്നങ്ങള്‍ ഉണ്ടാക്കാം.

Read more Photos on
click me!

Recommended Stories