ഫ്ലോറൽ സല്‍വാറില്‍ മനോഹരിയായി റിമ കല്ലിങ്കല്‍; ചിത്രങ്ങള്‍ വൈറല്‍

First Published Oct 18, 2021, 6:59 PM IST

തന്‍റേതായ കാഴ്ചപ്പാടുകളും നിലപാടുകളും എപ്പോഴും തുറന്നുപറയുന്ന മലയാളത്തിന്‍റെ പ്രിയ നടിയാണ് റിമ കല്ലിങ്കല്‍. സോഷ്യല്‍ മീഡിയയില്‍ വളരെ അധികം സജ്ജീവമാണ് റിമ. 

ഇപ്പോഴിതാ റിമയുടെ ചില ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ റിമ തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 

മഞ്ഞ നിറത്തിലുള്ള സല്‍വാറാണ് താരത്തിന്‍റെ വേഷം. ഫ്ലോറല്‍ ഡിസൈനാണ് സല്‍വാറിനെ മനോഹരമാക്കുന്നത്. മഞ്ഞയില്‍  പീച്ച് നിറത്തിലുള്ള പൂക്കളാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. 

ഫ്ലുള്‍ സ്ലീവാണ് സല്‍വാറിന്‍റെ മറ്റൊരു പ്രത്യേകത. പച്ച നിറത്തിലുള്ള കല്ല് പതിപ്പിച്ച കമമലും മോതിരവും താരം ധരിച്ചിട്ടുണ്ട്. 

ചിത്രങ്ങളോടൊപ്പം നൃത്തം ചെയ്യുന്ന വീഡിയോയും റിമ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്. നല്ല കമന്‍റുകളാണ് വീഡിയോയ്ക്ക് ലഭിച്ചത്. 

പിങ്ക് നിറത്തിലുള്ള ഡ്രസ്സ് ധരിച്ച് നില്‍ക്കുന്ന ചിത്രങ്ങളും റിമ പങ്കുവച്ചിട്ടുണ്ട്. ന്യൂഡ് മേക്കപ്പിലാണ് താരത്തിന്‍റെ ലുക്ക്. 

click me!