വീട്ടിനകത്ത് ചെറിയൊരു കാടായാലോ; കാണാം അതിമനോഹരമായൊരു വീട്...

First Published Sep 22, 2020, 5:17 PM IST

ഇന്‍ഡോര്‍ പ്ലാന്റുകള്‍ അഥവാ വീട്ടിനകത്ത് വളര്‍ത്തുന്ന ചെടികള്‍ ഏറെ പ്രചാരം നേടിക്കൊണ്ടിരിക്കുന്ന കാലമാണിത്. എങ്കിലും വീട്ടിനകത്ത് വയ്ക്കാവുന്ന ചെടികളുടെ കാര്യത്തില്‍ നമ്മള്‍ ചില നിയന്ത്രണങ്ങള്‍ വയ്ക്കാറുമുണ്ട്. എന്തായാലും മുറ്റത്തോ പറമ്പിലോ നട്ടുനനച്ച് വളര്‍ത്തുന്നത് പോലെ വീട്ടിനകത്ത് കഴിയില്ലല്ലോ!
 

എന്നാല്‍ വീട്ടിനകത്തും അതിമനോഹരമായി പച്ചപ്പ് പടര്‍ത്താനാകുമെന്ന് തെളിയിക്കുകയാണ് മെല്‍ബണ്‍ സ്വദേശിയായ ഒരു ആര്‍ക്കിടെക്ട്.
undefined
നാന്നൂറിലധികം വിവിധ ചെടികളാണ് മുപ്പത്തിരണ്ടുകാരനായ ജെയ്‌സണ്‍ ചോംഗ് തന്റെ വീട്ടിനകത്ത് വളര്‍ത്തുന്നത്.
undefined
മുറ്റത്ത് സ്ഥലമില്ലാത്തതിനാലാണ് വീട്ടിനകത്ത് ചെടി വളര്‍ത്താമെന്ന തീരുമാനത്തിലേക്ക് ആദ്യമെത്തിയത്. പിന്നീടതില്‍ താല്‍പര്യം വര്‍ധിക്കുകയായിരുന്നു.
undefined
ആദ്യമെല്ലാം പലരും ഇതിനെ എതിര്‍ത്തിരുന്നുവെങ്കിലും ഇപ്പോള്‍ വീട്ടിലെത്തുന്ന എല്ലാവര്‍ക്കും ചെടികളുള്ള അന്തരീക്ഷം വളരെയധികം സന്തോഷം നല്‍കുന്നുണ്ടെന്നാണ് ജെയ്‌സണ്‍ പറയുന്നത്. വീട്ടിനകത്തെ വായു എപ്പോഴും ശുദ്ധമായിരിക്കുകയും അതുവഴി ഏറെ മാനസികോല്ലാസം അനുഭവപ്പെടുകയും ചെയ്യുന്നുണ്ടെന്നാണ് ജെയ്‌സണിന്റെ സാക്ഷ്യം.
undefined
ജെയ്‌സണിന്റെ വീട്ടുകാരും ഇതിനോട് ഏറെ താല്‍പര്യം കാണിക്കുന്നുണ്ട്. ചെറുപ്പത്തിലേ, തന്റെ അപ്പൂപ്പനും അമ്മൂമ്മയും 'ഗാര്‍ഡന്‍' തയ്യാറാക്കുന്നത് കണ്ടാണ് താന്‍ വളര്‍ന്നതെന്നും അവരാണ് ഈ മേഖലയിലേക്ക് തിരിയാന്‍ തന്നെ പ്രേരിപ്പിച്ചതെന്നും അദ്ദേഹം പറയുന്നു.
undefined
ഇപ്പോള്‍ ജെയ്‌സണ്‍ന്റെ വീട് കണ്ട് ഇഷ്ടപ്പെടുന്ന പലരും തങ്ങളുടെ പുതിയ വീടുകളും ഇതുപോലെ ഡിസൈന്‍ ചെയ്ത് നല്‍കണമെന്ന ആവശ്യവുമായി അദ്ദേഹത്തെ സമീപിക്കുന്നുണ്ട്. ക്ഷമയോടും സ്‌നേഹത്തോടും കൂടി പരിചരിച്ചാല്‍ ചെടികള്‍ നല്ലതുപോലെ വളരുമെന്നും അതൊരിക്കലും ബുദ്ധിമുട്ട് പിടിച്ചൊരു ജോലിയായി കാണുകയേ ചെയ്യരുതെന്നുമാണ് ജെയ്‌സണ്‍ പറയുന്നത്.
undefined
click me!