പാദങ്ങള്‍ മനോഹരമാക്കാം; വീട്ടിൽ ചെയ്യാവുന്ന ചില പരീക്ഷണങ്ങൾ...

First Published May 11, 2020, 4:07 PM IST

സൗന്ദര്യത്തിന്‍റെ മാത്രമല്ല, വ്യക്തിത്വത്തിന്‍റെ കൂടി പ്രതിഫലനമാണ് നിങ്ങളുടെ പാദങ്ങൾ. അവ ശുചിയായി ഇരിക്കുന്നത്​ നിങ്ങളെ മൊത്തത്തിൽ അഴകുള്ളവരാക്കുന്നു. പാദസംരക്ഷണത്തിനായി വീട്ടിൽ ലളിതമായി ചെയ്യാവുന്ന  ചില പൊടികൈകള്‍ നോക്കാം. 
 

ഒരു സ്‌പൂൺ കസ്‌തൂരി മഞ്ഞൾ, രണ്ട്സ്‌പൂൺ ചെറുപയർ പൊടി, അരക്കപ്പ് തൈര് എന്നിവ ചേർത്ത് കുഴമ്പാക്കി ഒരു മണിക്കൂർ നേരം കാലിൽ പുരട്ടി വച്ചതിന് ശേഷം കഴുകിക്കളയുക. ഇങ്ങനെ ദിവസവും ചെയ്യുന്നത്പാദങ്ങള്‍ മനോഹരമാക്കാന്‍ സഹായിക്കും.
undefined
ഇളംചൂട് വെള്ളത്തിലേക്ക് കുറച്ച് ഷാംപൂ ഇടുക. അതിലേക്ക് ഉപ്പ് കൂടി ചേര്‍ക്കുക. അതിലേക്ക് പാദങ്ങള്‍ മുക്കി വയ്ക്കാം. 15 മിനിറ്റിന്ശേഷം തുടയ്ക്കാം.
undefined
പാദ സംരക്ഷണത്തിന് ഏറ്റവും നല്ലതാണ് നാരങ്ങ. ഇളംചൂടുവെള്ളത്തിൽ ഉപ്പും നാരങ്ങാനീരും കലർത്തി അതിൽ പാദങ്ങൾ മുക്കിവയ്ക്കുക. പിന്നീട് പാദങ്ങളിൽ നാരങ്ങാത്തൊണ്ട് കൊണ്ടുരസുക.
undefined
മുട്ടപ്പൊട്ടിച്ച്​ മഞ്ഞക്കരു ഒഴിവാക്കി അതിലേക്ക്​ ഒരു ടേബിൾസ്​പൂണ്‍ ചെറുനാരങ്ങാനീരും ഏതാനും തുള്ളി ആവണക്കണ്ണയും ചേർക്കുക. അതിലേക്ക്​ ഒരു സ്​പൂൺ അരിപ്പൊടി ചേർക്കുക. ശേഷം തണുപ്പുള്ള സ്ഥലത്ത്​ സൂക്ഷിക്കുക. ഇത്​ ഉപയോഗിക്കുന്നതിന്​ മുന്‍പായി കാൽപാദം ഇളം ചൂട്വെള്ളത്തിൽ കഴുകുക. ശേഷം തയാറാക്കിവച്ച മിശ്രിതം കാലിൽ പുരട്ടുകയും നന്നായി തടവുകയും ചെയ്യുക. പത്ത്​ മിനിറ്റിന്​ ശേഷം ഇവ കഴുകി കളയാം. ആഴ്​ചയിൽ ഇത്​ മൂന്ന്​ തവണ ആവർത്തിക്കുക.
undefined
ഉപ്പൂറ്റി മൃദുവുളളതാക്കാന്‍ അല്പം ഗ്ലിസറിനും പനിനീരം ചേര്‍ത്ത മിശ്രിതവും പുരട്ടാം.
undefined
click me!