കാലങ്ങൾക്ക് മുമ്പ് സ്ത്രീകള്‍ സൗന്ദര്യസംരക്ഷണത്തിന് അവലംബിച്ചിരുന്ന മാര്‍ഗങ്ങളെന്തൊക്കെയായിരുന്നു?

First Published Oct 24, 2020, 2:42 PM IST

സൗന്ദര്യസംരക്ഷണത്തിന് ഒരുപാട് പ്രാധാന്യം കൊടുക്കുന്നവര്‍ തന്നെയാണ് മനുഷ്യരിലേറെയും. അതിനുവേണ്ടി പല വഴികളും പല കാലത്തും ആളുകള്‍ തെരഞ്ഞെടുത്തിട്ടുണ്ട്. ഇന്ന് സൗന്ദര്യം 'സംരക്ഷിക്കാനു'ള്ള വസ്‍തുക്കളൊക്കെയും മാര്‍ക്കറ്റില്‍ ലഭ്യമാണ്. ആണെന്നോ പെണ്ണെന്നോ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും പറ്റിയ ഉത്പന്നങ്ങള്‍ അവിടെയുണ്ട്. ക്രീമുകളും മുടിക്ക് വേണ്ടിയുള്ള എണ്ണകളും കണ്ടീഷണറുകളും അങ്ങനെ പലതരം വസ്തുക്കള്‍. അതുകൂടാതെ, ചില പൊടിക്കൈകളൊക്കെ ഓരോരുത്തരും സ്വന്തമായും പരീക്ഷിക്കുന്നുണ്ട്. എന്നാല്‍, വളരെ വളരെ കാലം മുമ്പ് ഇവിടെയുള്ള സ്ത്രീകള്‍ സൗന്ദര്യസംരക്ഷണത്തിന് വേണ്ടി അവലംബിച്ചിരുന്ന മാര്‍ഗങ്ങളെന്തൊക്കെയായിരുന്നു? സംഗതി അല്‍പം അവിശ്വസനീയമാണ്. അവയില്‍ ചിലത് ഇതാ ഇതൊക്കെയാണ്.

1936ൽ ക്ലിഫ്ടൺ‌വില്ലെയിൽ നടന്ന മുഖം മറച്ചുകൊണ്ടുള്ള സൗന്ദര്യമത്സരം
undefined
സ്റ്റോക്കിംഗ്സ് ധരിച്ചിട്ടുണ്ട് എന്ന് തോന്നിപ്പിക്കാൻ കാലുകളിൽ പെയിന്റ് ചെയ്യുന്ന സ്ത്രീ. 1926ൽ പകർത്തിയ ചിത്രം
undefined
സൂര്യതാപത്തിൽ നിന്നും രക്ഷ നേടാൻ 1920കളിൽ നീന്തൽ മാസ്ക് ഉപയോ​ഗിച്ച് മുഖം മറച്ചിരിക്കുന്ന സ്ത്രീ
undefined
1930കളിൽ പരീക്ഷിച്ചിരുന്ന പഴങ്ങൾ കൊണ്ട് നിർമ്മിച്ച മുഖാവരണം
undefined
സ്തന സംരക്ഷണത്തിനു വേണ്ടി കണ്ടുപിടിച്ച ഒരു ബ്രയിസിയർ മാതൃക
undefined
നുണക്കുഴി കൃത്രിമമായി ഉണ്ടാക്കിയെടുക്കാൻ കണ്ടുപിടിച്ച ഒരു മാസ്ക്
undefined
മൂക്കിന്റെ ആകൃതി ശരിയാക്കി നൽകുമെന്ന പരസ്യം
undefined
മരത്തടികൾ കൊണ്ട് നിർമ്മിച്ചിരുന്ന നിന്തൽ വസ്ത്രങ്ങൾ. 1929ൽ പകർത്തിയ ചിത്രം
undefined
1920കളിൽ പ്രചാരത്തിലുണ്ടായിരുന്ന ഒരു ഹെയർ ഡ്രയർ
undefined
മുഖത്ത് ചുളിവുകൾ ഉണ്ടാവാതിരിക്കാൻ 1920കളിൽ പ്രചാരത്തിലുണ്ടായിരുന്ന റബ്ബർ കൊണ്ട് നിർമ്മിച്ച മാസ്ക്
undefined
പത്തൊമ്പതാം നൂറ്റാണ്ടിൽ ജപ്പാനിലെ സൗന്ദര്യ സങ്കൽപ്പങ്ങളിൽ ഒന്ന്; കറുത്ത പല്ലുകൾ
undefined
ലണ്ടനിലെ ക്രോയ്‌ഡോണിലെ ഒരു ബ്യൂട്ടി പാർളറിൽ കാലുകളിൽ ചായം തേയ്ക്കുന്ന സ്ത്രീകൾ. 1941ൽ പകർത്തിയ ചിത്രം
undefined
1930കളിൽ ലണ്ടനിൽ നടന്ന സ്ത്രീകളുടെ കണങ്കാലുകളുടെ സൗന്ദര്യ മത്സരം
undefined
1940കളിൽ ഉപയോ​ഗിച്ചിരുന്ന പോർട്ടബിൽ ഹെയർ ഡ്രയർ
undefined
സൺബാത്തിങ്ങ് ചെയ്യുന്നതിനു പകരമായി തൊണ്ണൂകളിൽ ഉപയോ​ഗിച്ചിരുന്ന ഉപകരണം.
undefined
ജർമനിയിൽ പ്രചാരത്തിലുണ്ടായിരുന്ന ഒരു ഹെയർ സ്റ്റൈൽ. 1929ൽ പകർത്തിയ ചിത്രം
undefined
1930ൽ മാസുകൾ ധരിച്ചുകൊണ്ട് സൗന്ദര്യ മത്സരത്തിൽ പങ്കെടുക്കുന്ന സ്ത്രീകൾ. കണ്ണുകളുടെ സൗന്ദര്യത്തിന്റെ അടിസ്ഥാനത്തിലാണ് വിജയികളെ നിശ്ചയിച്ചിരുന്നത്.
undefined
1930കളിൽ പ്രചാരത്തിൽ ഉണ്ടായിരുന്ന ഐസ് ക്യൂബുകൾ കൊണ്ട് ഉണ്ടാക്കിയ മുഖാവരണം
undefined
നാടവിരയുടെ മുട്ട ഉപയോ​ഗിച്ച് തയ്യാറാക്കിയ മരുന്നുകൾ. ഡയറ്റിനു വേണ്ടിയാണ് ഇത് ഉപയോ​ഗിച്ചിരുന്നത്. 1900കളിൽ പ്രചാരത്തിൽ ഉണ്ടായിരുന്നത്.
undefined
സൺ സ്ക്രീനുകൾ കണ്ടുപിടിക്കുന്നതിനു മുമ്പ് സ്ത്രീകൾ ഉപയോ​ഗിച്ചിരുന്ന മുഖ കവചം.
undefined
ഇസ്തിരിപ്പെട്ടി ഉപയോ​ഗിച്ച് മുടി സ്ട്രെയിറ്റൺ ചെയ്യുന്ന പെൺകുട്ടി. 1964ൽ പകർത്തിയ ചിത്രം
undefined
റിട്ട പെർചെറ്റിയും ഗ്ലോറിയ റോസിയും അവരുടെ പുതിയ പോർട്ടബിൾ ബാത്ത്ഹൗസ് പരീക്ഷിക്കുന്നു. സൺബത്ത് ചെയ്ത ശേഷം ഇതിനുള്ളിൽ വച്ച് വസ്ത്രങ്ങൾ മാറ്റാൻ കഴിയും എന്നതാണ് പ്രത്യേകത. 1938ൽ കോണി ഐലന്റ് ബീച്ചിൽ നിന്നും പകർത്തിയ ചിത്രം.
undefined
ബന്ധിക്കപ്പെട്ട കാലുകളുള്ള സ്ത്രീകൾ; ഒരുകാലത്ത് ചൈനയുടെ പുരുഷസൗന്ദര്യസങ്കൽപത്തിന്റെ ഭാഗമായിരുന്നു. ഇതിനുവേണ്ടി നെയ്തെടുത്ത പ്രത്യേക ആകൃതിയിലുള്ള 'താമര ഷൂകൾ'ക്കുള്ളിൽ സ്ത്രീകൾ അവരുടെ കാലുകൾ ഒടിച്ചുമടക്കി വയ്ക്കും.
undefined
മുഖത്തെ കറുത്ത പാടുകൾ നീക്കം ചെയ്യാൻ 1930കളിൽ ഉപയോ​ഗിച്ചിരുന്ന വളരെ സങ്കീർണ്ണമായ ഒരു ‌ഉപകരണം.
undefined
1930കളിൽ ഫ്രാൻസിലെ സ്ത്രീകൾ ഉപോ​ഗിച്ചിരുന്ന ഉപകരണം. സ്തനങ്ങൾ ശുചിയാക്കാനും വെള്ളം ഉപയോ​ഗിച്ച് മസാജ് ചെയ്യാനുമാണ് ഇത് ഉപയോ​ഗിച്ചിരുന്നത്.
undefined
click me!