World Father's Day 2022 : ഈ ഫാദേഴ്സ് ഡേയ്ക്ക് അച്ഛന് എന്ത് സമ്മാനം നൽകും?

Published : Jun 17, 2022, 05:16 PM ISTUpdated : Jun 17, 2022, 05:19 PM IST

ഫാദേഴ്സ് ഡേയ്ക്ക് (World Father's Day) ഇനി രണ്ട് ദിവസം മാത്രം. ജൂൺ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ച ലോകമെമ്പാടും ഫാദേഴ്സ് ഡേ ആയി കൊണ്ടാടാറുണ്ട്. എപ്പോഴും നമ്മളോടൊപ്പം രക്ഷിതാവായി മാത്രമല്ല സുഹൃത്തുമായപം എപ്പോഴും കൂടെ നിൽക്കുന്ന അച്ഛനെ ആദരിക്കാനും അനുസ്മരിക്കാനുമാണ് ഈ ദിനം. അച്ഛന് ഇഷ്ടപ്പെടുന്ന സമ്മാനമായിരിക്കണം ഈ ദിനത്തിൽ നൽകേണ്ടത്. അച്ഛന് സർപ്രൈസ് ആയി നൽകാൻ കഴിയുന്ന ചില സമ്മാനങ്ങൾ ഏതൊക്കെയാണെന്നതാണ് താഴേ പറയുന്നത്...

PREV
15
World Father's Day 2022 :   ഈ ഫാദേഴ്സ് ഡേയ്ക്ക് അച്ഛന് എന്ത് സമ്മാനം നൽകും?
world father's day 2022

വാച്ച് അച്ഛന്മാർക്ക് നൽകാവുന്ന നല്ലൊരു സമ്മാനമാണെന്ന് തന്നെ പറയാം.ഓരോ തവണയും വാച്ചിൽ നോക്കുമ്പോൾ അദ്ദേഹം നിങ്ങളെ ഓർമിക്കും.

25
world father's day 2022

ഫോട്ടോകൾ എപ്പോഴും സൂക്ഷിച്ച് വയ്ക്കാറുണ്ടാകും. അച്ഛന്റെ ഏറ്റവും നല്ല ഫോട്ടോ ലാമിനേറ്റ് ചെയ്തും നൽകാം. അത് അച്ഛന് സർപ്രെെസ് തന്നെയാകും.
 

35
world father's day 2022

പഴയ ഫാഷനാണെങ്കിലും അച്ഛന് നൽകാവുന്ന മികച്ച സമ്മാനങ്ങളിൽ ഒന്നാണ് അദ്ദേഹത്തിനായി എഴുതിയ ഒരു കത്ത്. നിങ്ങൾക്ക് അച്ഛനോടുളള സ്നേഹം എത്രമാത്രമാണെന്ന് ആ കത്തിലെ ഓരോ വാക്കുകളിലും അദ്ദേഹത്തിന് കാണാനാവും. 

45
world father's day 2022

അച്ഛന്റെ വിവിധ ഫോട്ടോകൾ ഉണ്ടെങ്കിൽ ആൽബമാക്കി നൽകാം. അച്ഛന്റെ കോളേജ് കാലം മുതൽ ഇപ്പോഴത്തേത് വരെയുളള ചിത്രങ്ങൾ കൊണ്ടൊരു ആൽബം തയ്യാറാക്കി സമ്മാനമായി നൽകാം. പഴയകാല ഓർമ്മകളിലേക്ക് തിരികെ പോകാൻ ഏതൊരു അച്ഛനും ആഗ്രഹിക്കും. 

55
world father's day 2022

മറ്റൊരു സമ്മാനം എന്ന് പറയുന്നത് ഉറപ്പായും വസ്ത്രം തന്നെ. അച്ഛന് ധരിക്കാൻ ഇഷ്ടമുള്ള വസ്ത്രം സമ്മാനമായി നൽകാം. ടീഷർട്ട്, കുർത്ത അങ്ങനെ എന്ത് വേണമെങ്കിലും നൽകാം. 

click me!

Recommended Stories