അറുപതിന്‍റെ നിറവില്‍ ഫ്ലൈയിങ്ങ് ഫിഷ്

First Published Jun 18, 2019, 4:53 PM IST

സ്വാതന്ത്രനന്തരം ഇന്ത്യാമഹാരാജ്യത്തെ നാവികസേനയുടെ ആദ്യ വിമാനത്താവളം നമ്മുടെ സ്വന്തം കൊച്ചീലായിരുന്നു. അതും കൊച്ചിക്കായലിന്‍റെ ഒത്ത നടുക്ക് വെല്ലിങ്ങ്ടണ്‍ സായിപ്പ് പണിതിട്ട വെല്ലിങ്ങ്ടണ്‍ ഐലന്‍റിലാണ് ആദ്യമായി നാവികസേനയ്ക്ക് ഒരു വിമാനത്താവളം ഉയരുന്നത്. ഇന്ന് ആ വിമാനത്താവളം അറുപതാം പിറന്നാള്‍ ആഘോഷിക്കുന്നു. ചിത്രങ്ങള്‍ ഷെഫീക്ക് മുഹമ്മദ്. 
 

സ്വാതന്ത്രനന്തരം ഇന്ത്യാമഹാരാജ്യത്തെ നാവികസേനയുടെ ആദ്യ വിമാനത്താവളം നമ്മുടെ സ്വന്തം കൊച്ചീലായിരുന്നു. അതും കൊച്ചിക്കായലിന്‍റെ ഒത്ത നടുക്ക് വെല്ലിങ്ങ്ടണ്‍ സായിപ്പ് പണിതിട്ട വെല്ലിങ്ങ്ടണ്‍ ഐലന്‍റിലാണ് ആദ്യമായി നാവികസേനയ്ക്ക് ഒരു വിമാനത്താവളം ഉയരുന്നത്.
undefined
1959 ല്‍ അങ്ങനെ കൊച്ചിയില്‍ ‘ഫ്ലൈയിങ്ങ് ഫിഷ്’എന്ന ആദ്യ വിമാനത്താവളം കമ്മീഷൻ ചെയ്തു. അതെ നമ്മുടെ സ്വന്തം നാവികസേനാ വ്യോമത്താവളത്തിന് ഇന്ന് ആറുപത് വയസ്സായി.
undefined
ഒരു വിമാനവും 8 പൈലറ്റ്മാരും 4 നിരീക്ഷകരുമായാണ് നാവികസേനയുടെ വ്യോമസേന യൂണിറ്റ് രാജ്യത്ത് പ്രവര്‍ത്തനം ആരംഭിച്ചത്.
undefined
1951 ലാണ് കേന്ദ്ര സർക്കാർ ഒരു വ്യോമ സേന യൂണിറ്റിന് കൊച്ചിയിൽ വ്യോമത്താവളം അനുവദിച്ചു. ഇതേ വർഷം തന്നെ ഇന്ത്യന്‍ നാവികസേന പത്ത് വിമാനങ്ങളും സ്വന്തമാക്കിയിരുന്നു.
undefined
എന്നാൽ 1959 ലാണ് 'ഐൻഎഎസ് 550' അഥവാ 'ഫ്ലൈയിങ്ങ് ഫിഷ്' എന്ന വ്യോമത്താവളം നടപടിക്രമങ്ങൾ പൂർത്തിയാക്കി കമ്മീഷൻ ചെയ്തത്.
undefined
പ്രവര്‍ത്തനം തുടങ്ങി അറുപത് വർഷങ്ങൾക്കിടയിൽ പല ദൗത്യങ്ങൾക്കായി പതിനാല് വ്യത്യസ്ത ഇനം വിമാനങ്ങള്‍ കൊച്ചിയിലെ വ്യാമത്താവളത്തിലേക്ക് പറന്നിറങ്ങി.
undefined
നിലവിൽ കൊച്ചി നാവിക സേന ആസ്ഥാനത്തിന്‍റെ ഏറ്റവും പ്രധാനപ്പെട്ട വിഭാഗമാണ് ഫ്ലൈയിങ്ങ് ഫിഷ് വ്യോമത്താവളമെന്ന് ക്യാപ്റ്റൻ ജിത്തു ജോർജ്ജ് പറഞ്ഞു.
undefined
സതേണ്‍ നേവല്‍ കമാന്‍റില്‍ അത്യാവശ്യസന്ദര്‍ഭങ്ങളില്‍ ആദ്യം ഉണര്‍ന്നുപ്രവര്‍ത്തിക്കുന്ന് സ്ക്വാഡുകളിലൊന്നാണ് ഡോണിയര്‍ എയര്‍ക്രാഫ്റ്റ് പറത്തുന്ന 550 സ്ക്വാഡ്.
undefined
ഇന്ത്യൻ നാവിക സേനയിലെ തന്നെ ഏറ്റവും വലിയ വ്യോമ ദൗത്യങ്ങൾ ഏറ്റെടുക്കുന്നതും ഈ വ്യോമത്താവളമാണ്. നാവികസേനാ പൈലറ്റ്മാർക്കും നിരീക്ഷകർക്കും പരിശീലനം നൽകുന്നതും ഇവിടെയാണ്. സമുദ്ര പരിശോധന, മെഡിക്കൽ സേവനങ്ങൾ, ദുരന്ത മേഖലകളിലെ സേവനങ്ങൾ തുടങ്ങിയവ നിർവഹിക്കുന്നതും ഐഎൻഎസ് 550 വ്യോമവിഭാഗമാണ്.
undefined
കേരളത്തെ ബാധിച്ച പ്രളയകാലത്ത് വ്യോമത്താവളത്തിലെ എല്ലാ വിമാനങ്ങളും “ഓപ്പറേഷൻ മദദ്”എന്ന് പേരിൽ രക്ഷാപ്രവർത്തനത്തിനിറങ്ങിയിരുന്നു. 2004 ൽ സുനാമിയുണ്ടായപ്പോഴും ദക്ഷിണ ഏഷ്യൻ തീരങ്ങളിലെ രക്ഷാപ്രവർത്തനം നടത്തിയതും ഐഎൻഎസ് 550 ന്‍റെ നേതൃത്വത്തിലാണ്.
undefined
click me!