കൊവിഡ് 19 ന്‍റെ വ്യാപനത്തെ തുടര്‍ന്ന് വീടുകളില്‍ അടച്ചിട്ട അവസ്ഥയില്‍ നിന്ന് കോളേജിലേക്കെത്തിയപ്പോള്‍ ഓരോരുത്തര്‍ക്കും നൂറായിരം കാര്യങ്ങളായിരുന്നു പങ്കുവെക്കാനുണ്ടായിരുന്നത്. പക്ഷേ, അനന്തമായി നീണ്ട ആദ്യ സെമസ്റ്ററിലെ റൂറല്‍ ക്യാമ്പിലേക്ക് കടന്നതും പുതിയൊരു ലോകമായിരുന്നു മുന്നില്‍.

വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ വിദ്യാഭ്യാസം ലഭിക്കുന്നതിനെ കുറിച്ചുള്ള വാഗ്വാദങ്ങള്‍ ഊരിന് പുറത്തുള്ള ലോകത്ത് ഏതാണ്ട് കെട്ടടങ്ങിയ സമയമായിരുന്നു അത്. പക്ഷേ, ഞങ്ങള്‍ ക്യാമ്പിനായി തെരഞ്ഞെടുത്ത ജോലി, കൊവിഡിന് മുമ്പ് തന്നെ കൊഴിഞ്ഞുപോയിരുന്ന ഊരിലെ കുട്ടികളെ തിരികെ സ്കൂളുകളിലേക്കെത്തിക്കാനായി നല്ലൊരു പഠനമുറി ഒരുക്കുകയെന്നതായിരുന്നു.

മേലേക്കാപ്പ് ഊരില്‍ രണ്ട് അധ്യാപകരും രണ്ട് ആണ്‍കുട്ടികളും 31 പെണ്‍കുട്ടികളും അടങ്ങിയ 35 പേരുടെ സംഘത്തിന് താമസിക്കാന്‍ പറ്റിയ കെട്ടിടങ്ങളില്ലാത്തതിനാല്‍ ഊരില്‍ നിന്നും 2 - 3 കിലോമീറ്റര്‍ ദൂരെയുള്ള മുണ്ടകുറ്റിക്കുന്നിലെ ജിഎല്‍പി സ്കൂളിലായിരുന്നു ഞങ്ങള്‍ക്കുള്ള ഭക്ഷണവും താമസ സൌകര്യവും ഒരുക്കിയിരുന്നത്.

എന്നും രാവിലെ ഊരിലേക്കും വൈകീട്ട് ഊരില്‍ നിന്ന് തിരിച്ച് സ്കൂളിലേക്കുമുള്ള നടപ്പ് പ്രത്യേക അനുഭവമായിരുന്നു. ആകെയുണ്ടായിരുന്ന ടൂവീലര്‍ ആരോഗ്യ പ്രശ്നമുള്ള കുട്ടികളെ കൊണ്ടുപോകാനായിരുന്നു ഉപയോഗിച്ചിരുന്നത്.

ഊരിലെ കുട്ടികളുടെ കൊഴിഞ്ഞു പോക്ക് തടയാനായി ക്ലസ് മുറിയൊരുക്കുകയും ഒപ്പം, ഊരിലെ അച്ഛനമ്മമാരെ കണ്ടെത്തി കുട്ടികളെ സ്കൂളിലേക്ക് പറഞ്ഞയക്കാനായി ബോധവത്ക്കരിക്കുക കൂടി വേണമായിരുന്നു. ഇതോടൊപ്പം തന്നെ പെയിന്‍റും പഠനോപകരണങ്ങളും വാങ്ങാനുള്ള സ്പോണ്സർമാരെ കണ്ടെത്തുകയും വേണം. ക്ലാസ് എടുക്കാൻ അനുയോജ്യരായ വ്യക്തികളെ കണ്ടെത്തി അവരെ ഊരിലെക്ക് എത്തിക്കണമായിരുന്നു.

ഊരില്‍ പഠനമുറിക്കുള്ള കെട്ടിടമുണ്ട്. പക്ഷേ, കൊവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള അടച്ചിടല്‍ കൂടിയായതോടെ ശൂന്യമായ കെട്ടിടവും പരിസരവും വൃത്തിയാക്കി. അതിനിടെ, ക്ലാസ് മുറി പെയിന്‍റടിക്കാനും മറ്റ് ചിലവുകള്‍ക്കുമുള്ള സ്പോണ്‍സര്‍മാരെ കണ്ടെത്തി. ക്ലാസ് മുറിയിലേക്ക് പഠനോപകരണങ്ങളും കളിക്കോപ്പുകളും വാങ്ങിച്ചു. പഠനമുറിക്കായി തെരഞ്ഞെടുത്ത കെട്ടിടം, സഹപാഠിയും ചിത്രകാരിയുമായ ആർദ്ര എ, ചിത്രങ്ങള്‍ വരച്ച് മനോഹരമാക്കി.

ലഭിച്ച സംഭാവനകളിൽ ബാക്കി വന്ന തുകയ്ക്ക് മേലേകാപ്പ്, താഴേകാപ്പ്, പൈക്കാംമൂല ഊരുകളിലെ വിദ്യാർത്ഥികൾക്കായി പഠനോപകരണങ്ങളും കളിപ്പാട്ടങ്ങളും വിതരണം ചെയ്തു. കൂടാതെ ഞങ്ങള്‍ എല്ലാ ദിവസവും ഗ്രൂപ്പുകളായി തിരിഞ്ഞ് ഊരിലെ അച്ഛനമ്മമാരെ നേരിട്ട് കണ്ട് കുട്ടികളെ ക്ലാസ് മുറികളിലേക്കെത്തിക്കേണ്ടതിന്‍റെ ആവശ്യകത ബോധ്യപ്പെടുത്തി.

ഊര് സന്ദർശനത്തിലും തുടർന്ന് ഊരുവാസികളോട് സംസാരിച്ചതിലും പുറം ലോകത്തിന് പരിചിതമല്ലാത്ത നിരവധി അറിവുകളെ കുറിച്ച് ഞങ്ങള്‍ മനസിലാക്കി. സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന ആദിവാസി ക്ഷേമ പദ്ധികള്‍ പലതിനെ കുറിച്ചും ഊരുവാസികള്‍ക്ക് അറിയില്ല.

ഞങ്ങള്‍ സന്ദര്‍ശിച്ച മൂന്ന് ഊരുകളിലും കൊഴിഞ്ഞു പോകുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം ഏറെയാണ്. വിദ്യാര്‍ത്ഥികളില്‍ ലഹരി ഉപയോഗവും റിപ്പോര്‍ട്ട് ചെയ്തു. കുട്ടികളിലെ ലഹരി ഉപയോഗത്തെ കുറിച്ച് മാതാപിതാക്കളോട് സംസാരിക്കിന്നതിനിടെയാണ്, ഊരുവാസികളില്‍ തന്നെ ലഹരി ഉപയോഗം കൂടുതലാണെന്ന കാര്യം വ്യക്തമായത്.

മേലെകാപ്പ്, താഴെകാപ്പ്, പൈക്കംമൂല കോളനികളിൽ യഥാക്രമം പ്രിയങ്ക, ഷൈല, സിനി എന്നീ അധ്യാപികമാര്‍ക്കാണ് ചുമതല. മേലെകാപ്പിൽ നിലവിലുള്ളതും നാശോന്മുഖവുമായ പഠനമുറിയാണ് ഞങ്ങള്‍ ഏറ്റെടുത്ത് നവീകരിച്ചത്. പത്ത് വരെയുള്ള കുട്ടികളെ സ്കൂളിലെത്തിക്കാനായി ഗോത്രസാരഥി എന്ന പേരില്‍ വണ്ടിയുണ്ട്. കൊവിഡ് അടച്ചിടലിന് കുറവ് വന്നപ്പോള്‍ മുതല്‍ കുട്ടികളെ ക്ലാസ്സുകളിലേക്ക് കൊണ്ടു വരുന്നത് മുതല്‍ കാര്യങ്ങളെല്ലാം പഠനമുറിയിലുള്ള അധ്യാപികമാരാണ് ഏറ്റെടുത്ത് നടത്തുന്നത്.

താഴെകാപ്പ്, പൈക്കംമൂല കോളനി നിവാസികൾക്ക് പഠനമുറി സൗകര്യം തന്നെ ഇല്ലാത്തതിനാൽ സ്പോണ്സര്‍മാര്‍ നൽകിയ ടിവിയാണ് ഓണ്‍ലൈൻ പഠനത്തിനായി കുട്ടികള്‍ ഉപയോഗിക്കുന്നത്. താഴേക്കാപ്പ് ഊരിലേക്ക് കൽപ്പറ്റ ഡബ്യുഎംഓ കോളേജിലെ അധ്യാപകനായ നാരായണൻ സാറും മേലേക്കാപ്പ് ഊരിലേക്ക് അമ്മിണി കെ വയനാടുമാണ് ടിവികൾ സ്പോൺസർ ചെയ്തത്.

താഴെകാപ്പില്‍ അംഗനവാടിയുടെ കെട്ടിടവും പൈക്കംമൂലയിലെ ഒഴിഞ്ഞു കിടക്കുന്ന ഒരു പഴയ വീടുമാണ് കുട്ടികള്‍ക്കുള്ള പഠനമുറികളാക്കി മാറ്റിയത്. അവിടെ തന്നെ കറന്‍റ് ബിൽ, ടിവി ചാനല്‍ റീചാർജ്, സാനിറ്റൈസർ, പഠനോപകരണങ്ങൾ എന്നിങ്ങനെയുള്ള സാധനങ്ങള്‍ ബിആർസിയിൽ നിന്നും ലഭിക്കുന്ന തുഛമായ 6,000 രൂപയില്‍ നിന്നാണ് കണ്ടെത്തേണ്ടിയിരുന്നത്. അധ്യാപികമാര്‍ക്കുള്ള മാസ ശമ്പളവും 6,000 രൂപയാണ്.

ചുരുക്കത്തിൽ ഒരു മാസം ലഭിക്കുന്ന തുകയിൽ നിന്നും അധ്യാപികമാരുടെ നിത്യ ചെലവുകളും കുട്ടികളുടെ പഠന മുറിയിലേക്ക് ആവശ്യമായ ചിലവുകളും കണ്ടെത്തേണ്ടതുണ്ട്. എസ് ടി പ്രമോട്ടർ നിലവിലുണ്ടെങ്കിലും പല വിവരങ്ങളും കോളനികളിലേക്ക് എത്തുന്നില്ലെന്നും അതിനാൽ തന്നെ പല ഫണ്ടും ഓരോ സാമ്പത്തികവർഷം കഴിയുമ്പോഴും പാഴായി പോകുന്നുലെന്നും ഊരുവാസികള്‍ പരാതികൾ പറഞ്ഞു. പഠന മുറികൾക്ക് പഞ്ചായത്തിന്‍റതായി കെട്ടിടം ഇല്ലെങ്കിൽ പഞ്ചായത്തിൽ നിന്നും പാസാകുന്ന പല ഫണ്ടുകളും വിനിയോഗിക്കാൻ കഴിയില്ലെന്നും അധ്യാപികമാര്‍ പറഞ്ഞു. തത്വത്തില്‍ സര്‍ക്കാര്‍ ഫണ്ടുകളില്‍ ഭൂരിഭാഗവും ഊരുകാണാതെ പോകുന്നുവെന്നാണ് ഊരുവാസികള്‍ ആരോപിക്കുന്നു.

പലപ്പോഴും നറുക്ക് വഴി ലഭിക്കുന്ന വീട് നിർമ്മാണ ഫണ്ടുകൾ അതിന്‍റെ യഥാര്‍ത്ഥ അവകാശിയിലേക്ക് എത്തുന്നില്ലെന്നതിന് ഒരു ഉദാഹരണമാണ് അരീക്കോട് കോളനിയിലെ കൃഷ്ണപ്രിയയുടെ കഥ. പത്തുവയസ്സുള്ള, ചെറിയ രീതിയിൽ ബുദ്ധിമാന്ദ്യം അനുഭവിക്കുന്ന കൃഷ്ണപ്രിയയും കുടുംബവും മറ്റൊരു കുടുംബത്തിന്‍റെ വീടിന്‍റെ ചായ്പ്പിലാണ് ഏറെനാളായി താമസം.

ദിവസങ്ങള്‍ക്ക് മുമ്പ് മേലാസകലം പൊള്ളലേറ്റ കൃഷ്ണപ്രിയ കോഴിക്കോട് മെഡിക്കൽ കോളജിൽ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. തുടർന്ന് മീനങ്ങാടി ഗവൺമെന്‍റ് ആശുപത്രിയിലേക്ക് മാറ്റി. ചികിത്സ കഴിഞ്ഞ് കൃഷ്ണപ്രിയ വീട്ടിലേക്കെത്തിയാല്‍ കിടക്കാനും പരിചരിക്കാനും ചായ്പ്പിലെ പൊടിമണ്ണ് അല്ലാതെ മറ്റൊരു സ്ഥലമില്ല.

പത്താം ക്ലാസ് കഴിയുന്നതോടു കൂടി പഠിപ്പ് നിർത്തുന്ന കുട്ടികള്‍ ചെറിയ ജോലികള്‍ക്ക് പോകുന്നു. അല്ലാത്തവര്‍ ഊരുകളില്‍ തന്നെ നില്‍ക്കുന്നു. തുടര്‍ വിദ്യാഭ്യാസത്തെ കുറിച്ച് ചോദിച്ചാല്‍ കുട്ടികള്‍ താത്പര്യ കുറവ് കാണിക്കും. മാതാപിതാക്കളില്‍ പലരും കുട്ടികളുടെ ഭാവിയെ കുറിച്ച് യതൊരു ധാരണയോ അതിനെ കുറിച്ച് ആശങ്കയോ ഇല്ലാത്തവരാണ്.

വിദ്യാഭ്യാസത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ചും ലഹരി ഉപയോഗത്തിന്‍റെ പ്രശ്നങ്ങളെക്കുറിച്ചും ഊരുവാസികളോട് നിരന്തരം സംസാരിച്ചെങ്കിലും വെറും അഞ്ച് ദിവസം കൊണ്ട് ( കൊവിഡ് വ്യാപന സമയമായതിനാല്‍ ഞങ്ങളുടെ ക്യാമ്പ് അഞ്ച് ദിവസമാക്കി കുറച്ചിരുന്നു. ) ഒരു ആയുസിലുണ്ടാക്കിയ ശീലങ്ങള്‍ മാറ്റാന്‍ പറ്റില്ലെന്നും അതിന് നിരന്തരമായ തുടര്‍ പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണെന്നും ഞങ്ങള്‍ മനസിലാക്കി.

ഒടുവില്‍, ഞങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും താമസസ്ഥലത്തിനായി അനവുവദിച്ച മുണ്ടകുറ്റിക്കുന്നിലെ ജിഎല്‍പി സ്കൂളില്‍ ഒരു പൂന്തോട്ടം നിര്‍മ്മിക്കുകയും, കുറ്റിക്കാടുകള്‍ നിറഞ്ഞ സ്കൂള്‍ പരിസരം വൃത്തിയാക്കി ഫലവൃക്ഷങ്ങളും ഔഷധ സസ്യങ്ങളും നട്ടുകയും ചെയ്തു. കൂടാതെ കുറച്ച് പുസ്തകങ്ങള്‍ സ്കൂള്‍ ലൈബ്രറിക്കായി സംഭാവന ചെയ്ത ശേഷം ഞങ്ങള്‍ തിരികെ കാടിറങ്ങി.