ആദവും മിലോ എന്ന പട്ടിക്കുട്ടിയും പിന്നെ അവരുടെ സാന്തയും

First Published Dec 24, 2019, 11:40 AM IST

സാന്തയുടെ സമ്മാനങ്ങള്‍ ക്രിസ്മസിന്‍റെ കുളിരാന്നരോര്‍മ്മയാണ്. ഡിസംബര്‍ 24 അര്‍ദ്ധരാത്രി കുട്ടികള്‍ക്കുള്ള സമ്മാനവുമായി ലോകമെങ്ങും സാന്തയെത്തുമെന്ന സങ്കല്‍പത്തിന് ഇന്നും കോട്ടമൊന്നും വന്നിട്ടില്ല. ലോകമെങ്ങും സാന്തക്ലോസിനെ പ്രശസ്തനാക്കിയത് രാഷ്ട്രീയ കാര്‍ട്ടൂണിസ്റ്റായ തോമസ് നാസ്റ്റാണ്. അദ്ദേഹത്തിന്‍റെ വരകളിലൂടെയാണ് ഇന്ന് കാണുന്ന രീതിയില്‍ സാന്ത ഒരു അപ്പൂപ്പന്‍ താടിപോലെ സുന്ദരനായത്. 

കൊച്ചിയില്‍ നിന്ന് 'ആദവും അവന്‍റെ മിലോയും പിന്നെ അവരുടെ സാന്തയും'  ഫോട്ടോ സ്റ്റോറി കാണാം. ക്യാമറയും ആശയവും മഹാദേവന്‍ തമ്പി. അന്‍വര്‍ ഷെറീഫും ലൗവ് മീയും നിര്‍മ്മാണം. ഷിബാസ് നോമാര്‍ക്സ് മേക്ക് അപ്പ്, ലൗവ് മീ ആര്‍ട്ട് വേള്‍ഡ് കലാ സംവിധാനം,  കിഡ്സ് ബെറി തൃപ്പൂണിത്തുറയാണ് കോസ്റ്റ്യൂം, റീടെച്ച് പ്രവീണ്‍ ആറ്റിങ്ങല്‍, റാണി ക്രിയേറ്റീവ് കോണ്‍ട്രിബ്യൂഷന്‍, സനോജ് അച്ചു വീഡിയോ മെയ്ക്കിങ്ങ്, വിഷ്ണു അജയ്, അരവിന്ദ് എന്നിവരാണ് അസോസിയേറ്റ്സ്, അജില്‍ എസ് എല്‍ എഡിറ്റിങ്ങ്. പ്രവീണ്‍ പരമേശ്വര്‍, മുഹമ്മദ് ആദം ഫസാ, ആദിന്‍ ജിബ്രില്‍, മീനാക്ഷി, മിലോ എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്. കാണാം ആദവും അവന്‍റെ മിലോയും പിന്നെ സാന്തയേയും. 
 


 

ഞാൻ ആദം. എന്‍റെ ഇരുപുറവും എന്‍റെ സുഹൃത്തുക്കളാണ്.. അയ്ഡനും മീനുവും ..
undefined
ദേ.. ഒരു പാപ്പ...
undefined
ഗ്രാനീസ് ഹോമിന് പുറകിലെ ഉപേക്ഷിക്കപ്പെട്ട റെയിൽ റോഡിന് സമീപത്ത് ഞങ്ങൾ കളിച്ചുകൊണ്ടിരിക്കേ...
undefined
നീളമുള്ള വെളുത്ത താടിയും കണ്ണടയും ചുവന്ന കോട്ടും ധരിച്ച് വെളുത്ത രോമങ്ങളുള്ള കോളറും കഫും ധരിച്ച ഒരു മനുഷ്യൻ, ഒരു ബെൽറ്റും ബൂട്ടും കെട്ടി വടി ഊന്നി കാൽനടയായി നടന്ന് വരവേ ഞങ്ങൾ കളിക്കുന്നത് നോക്കുകയായിരുന്നു.
undefined
ഓരോരുത്തർക്കും അവരുടെ സമ്മാനങ്ങൾ ലഭിച്ചു. എനിക്കൊഴികെ... സാന്ത എനിക്ക് സമ്മാനങ്ങള്‍ ഒരിക്കലും നൽകാത്തതെന്ത് കൊണ്ടാണെന്ന് ഞാൻ ചിന്തിച്ചു.
undefined
അപ്പോഴാണ് അയാൾ തന്‍റെ വലിയ ചുവന്ന ബാഗ് തുറന്ന് ഭംഗിയുള്ള നായ്ക്കുട്ടിയെ പിടിച്ച ആ കൂട എനിക്ക് സമ്മാനിച്ചത്. കൂടയില്‍ നിന്ന് ഒരു ചെറിയ നായ്ക്കുട്ടി എന്‍റെ കണ്ണുകളിലേക്ക് നോക്കി ചിരിച്ചു.
undefined
അവൻ വളരെ സുന്ദരനായിരുന്നു.
undefined
അതേ അവന്‍ വളരെയേറേ സുന്ദരനായിരുന്നു.
undefined
അതൊരു നല്ല ദിവസമായിരുന്നു. ഞാൻ സാന്തയോടൊപ്പം കളിച്ചു. അദ്ദേഹം വളരെ സന്തോഷവാനായിരുന്നു. അദ്ദേഹത്തിന്‍റെ കഥകള്‍ക്ക് ഏറെ മധുരമുണ്ടായിരുന്നു.
undefined
അദ്ദേഹം എന്നോട് ചോദിച്ചു ഞാൻ നായ്ക്കുട്ടിയെ എന്ത് വിളിക്കും ?? ഞാൻ അവന് മിലോ എന്ന് പേരിട്ടു. അതേ ഞാൻ അവനെ മിലോ ബേബി എന്ന് വിളിച്ചു.
undefined
വളരെ ഉറക്കമായിരുന്നു, മനോഹരമായ ദിവസത്തിന് സാന്തയോട് നന്ദി പറയാൻ ഞാൻ ആഗ്രഹിച്ചു.
undefined
പക്ഷെ എനിക്ക് ഉറക്കം തോന്നി. സാന്തായുടെ സമ്മാനങ്ങളെക്കുറിച്ചും എന്‍റെ ജീവിതത്തിലെ മികച്ച ക്രിസ്മസിനെക്കുറിച്ചും ഞാന്‍ സ്വപ്നം കാണുകയാണോ ?
undefined
സാന്ത പോയപ്പോൾ പോലും എനിക്കൊർക്കാൻ കഴിയില്ല.
undefined
നനഞ്ഞ മൂക്ക് എന്‍റെ കവിളുകളിൽ സ്പർശിച്ചപ്പോള്‍ ഞാനുണർന്നു.
undefined
അത്, മിലോയായിരുന്നു എന്നെ തൊട്ട് നിന്നത്. സാന്തയുടെ ആ ചെറിയ കളിപ്പാട്ടം എന്നെ നോക്കി പുഞ്ചിരിച്ചു.
undefined
അതെ സാന്ത സത്യമാണ്... മിലോ സത്യമാണ്... ഇത് എന്‍റെ സ്വപ്നമായിരുന്നില്ല...
undefined
സാന്താ... സ്നേഹം മാത്രം. സന്തോഷകരമായൊരു ക്രിസ്മസ് രാവിൽ നിങ്ങളെയെല്ലാം സ്നേഹിക്കുന്നു. സന്തോഷകരമായ ക്രിസ്മസ് ആശംസകള്‍.
undefined
click me!