Published : Dec 15, 2019, 03:31 PM ISTUpdated : Dec 15, 2019, 09:03 PM IST
സൈബർ വയലൻസ് -- കാണാത്ത ഇടങ്ങളിലിരുന്ന് അജ്ഞാതരായ അനോണിമസ് ഐഡികൾ, സ്ത്രീകളെ വിശേഷിച്ച്, നിശ്ശബ്ദരാക്കാൻ, ഭയപ്പെടുത്താൻ, അപമാനിക്കാൻ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ആയുധമാണിത്. ഇതിനെതിരെ വിമൺ ഇൻ സിനിമ കളക്ടീവ് (WCC) സജീവമായ ഒരു ഓൺലൈൻ ക്യാംപെയ്‍നിന് തുടക്കമിടുകയാണ്. ട്വിറ്റർ അക്കൗണ്ടായ പോപ് കൾട്ട് മീഡിയയുമായി സഹകരിച്ചാണ് ഡബ്ല്യുസിസിയുടെ ഈ ട്രോൾ കം ക്യാരക്ടർ പോസ്റ്ററുകൾ. നമുക്ക് പരിചിതമായ ചില സിനിമകളിലുണ്ട് സൈബർ വയലൻസ് എങ്ങനെ, എന്തൊക്കെ എന്ന നേർച്ചിത്രങ്ങൾ. സ്വാതന്ത്ര്യമെന്നത് മറ്റൊരാളുടെ മുക്കിന്‍ തുമ്പുവരെ മാത്രമേയുള്ളൂ എന്ന് പറയുന്നത് പോലെ തന്നെ സമൂഹം ഇടപെടുന്ന സമൂഹമാധ്യമങ്ങളിലും സ്വാതന്ത്ര്യത്തിന് ചില പരിധികളൊക്കെയുണ്ട്. ലാല്‍ ജോസ് ചിത്രമായ മീശമാധവനില്‍ സലീം കുമാര്‍ ചെയ്ത അഡ്വ. മുകുന്ദനുണ്ണി എന്ന കഥാപാത്രമാണ് എന്തൊക്കെ, എങ്ങനെയൊക്കെ, എതൊക്കെ കുറിപ്പുകളാണ് സമൂഹമാധ്യമങ്ങളിലെ കുറ്റമാകുമെന്ന് വ്യക്തമാക്കുന്നത്. മലയാള സിനിമയെ അടിസ്ഥാനമാക്കിയാണ് സൈബര്‍ വയലന്‍സിനെ അഡ്വ.മുകുന്ദനുണ്ണി പ്രശ്നവത്ക്കരിക്കുന്നത്. കാണാം അഡ്വ.മുകുന്ദനുണ്ണിയുടെ ആ കുറിപ്പുകള്‍.
.right-side{display:none;} .left-side{width:100%;} .gallery-post h2.quotes.gd-h{font-size: 14px}