Published : Jun 10, 2020, 01:43 PM ISTUpdated : Jun 11, 2020, 09:01 AM IST
ലോകമെങ്ങും പടര്‍ന്നുപിടിച്ച മഹാമാരിയുടെ കാലത്ത് പ്രവാസികളെ നാട്ടിലെത്തിക്കാനായി പൊരുതിയ നിതിന് ഒടുവില്‍ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. നിതിന്‍റെ മരണം ഒരു നാടിനെയാകെ കണ്ണീരിലാഴ്ത്തി. ഷാര്‍ജയില്‍ മരിച്ച നിതിന്‍ ചന്ദ്രന്‍റെ ഭൗതികശരീരം പേരാമ്പ്ര മുയിപ്പോത്തെ വീട്ടിലെത്തിച്ചു. ഏറ്റവും അടുത്ത ബന്ധുക്കള്‍ക്ക് മാത്രമാണ് മൃതദേഹം കാണാന്‍ അനുമതി നല്‍കിയിരിക്കുന്നത്. ഒരു മണിയോടെ വീട്ടുവളപ്പില്‍ സംസ്കാര ചടങ്ങുകള്‍ നടത്തി. ചിത്രങ്ങള്‍: പ്രദീഷ് കപ്പോത്ത്.
കൊവിഡ് കാലത്ത് ഗൾഫിൽ കുടുങ്ങിയ ഗര്‍ഭിണികളെ നാട്ടിലെത്തിക്കാൻ നടത്തിയ നിയമ പോരാട്ടത്തിലൂടെയാണ് ആതിരയും നിതിനും വാര്‍ത്തകളിൽ ഇടം നേടുന്നത്.

227
തനിക്ക് ലഭിച്ച ടിക്കറ്റ് മറ്റൊരു പ്രവാസിക്ക് നല്‍കിയ നിതിന്‍ ആദ്യ വിമാനത്തിൽ തന്നെ ആതിര നാട്ടിലെത്തിച്ചു. അതിനിടെയാണ് നിതിന്‍റെ അപ്രതീക്ഷിത വിയോഗ വാര്‍ത്ത എത്തുന്നത്.

327
427
നിതിന്‍റെ മരണം അറിയിക്കാതെയാണ് ആതിരയെ ആശുപത്രിയിലാക്കിയത്. ഇന്നലെ ഉച്ചയ്ക്ക് ആതിര പെൺകുഞ്ഞിന് ജൻമം നൽകുമ്പോള്‍ പുറത്ത് നടക്കുന്ന വാര്‍ത്തകൾ അറിയാക്കാതെ ബന്ധുക്കളും ആശുപത്രി അധികൃതരും കരുതലെടുത്തിരുന്നു.

ഇന്ന് രാവിലെയാണ് നിതിന്‍റെ മൃതദേഹം കൊച്ചിയിലെത്തിച്ചത്. നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിൽ നിന്ന് റോഡ് മാര്‍ഗ്ഗമാണ് കോഴിക്കോട്ടേക്ക് എത്തിച്ചത്.

1527
1627
ആദ്യം ആതിരയെ കാണിക്കാൻ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. നാട്ടിലും വീട്ടിലും ഏറെ പ്രിയപ്പെട്ടവനായിരുന്നു നിതിൻ.

1727
1827
ആതിരയുടെ പ്രസവത്തിന് നാട്ടിലെത്തുമെന്ന് ബന്ധുക്കളോടും സുഹൃത്തുക്കളോടും എല്ലാം നിതിൻ പറഞ്ഞിരുന്നു. നാട്ടില്‍ എല്ലാകാര്യത്തിനും സജീവമായി ഇടപെട്ടിരുന്ന നിതിന്‍റെ പെട്ടെന്നുണ്ടായ വിയോഗ വാര്‍ത്ത നാടിന് തന്നെ ഞെട്ടലുണ്ടാക്കി.

1927
ഒട്ടേറെ പേരാണ് പേരാമ്പ്രയിലെ വീടിന് പരിസരത്ത് രാവിലെ മുതൽ എത്തിയിരുന്നത്.

2027
കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നിധിന്‍റെ ബന്ധുക്കള്‍ തന്നെയാണ് മൃതദ്ദേഹം ചിതയിലേക്ക് എടുത്തത്.

2127
2227
2327
2427
2527
2627
2727
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam