ഇരവികുളത്ത് 894 വരയാടുകള്‍, പുതുതായി പിറന്നത് 145 കുഞ്ഞുങ്ങള്‍

First Published May 5, 2021, 4:03 PM IST

ഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി നീലഗിരി ഥാറുകളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് രേപ്പെടുത്തി. 2021 ലെ ദേശീയോദ്യാന സെന്‍സസില്‍ ഇരവികുളത്ത് നീലഗിരി ഥാര്‍ എന്നറിയപ്പെടുന്ന വരയാടുകളുടെ എണ്ണത്തില്‍ പുതുതായി 145 കുഞ്ഞുങ്ങളെയാണ് കണ്ടെത്തിയത്. സെന്‍സസ് പ്രകാരം ഇരവികുളം ദേശീയോദ്യാനത്തില്‍ ഇപ്പോള്‍ 894 വരയാടുകളാണ് ഉള്ളത്. 

ഏപ്രിൽ 19 മുതൽ 24 വരെ നടന്ന കണക്കെടുപ്പിലാണ് വരയാടുകളുടെ എണ്ണം തിട്ടപ്പെടുത്തിയത്. 2020 നടത്തിയ കണക്കെടുപ്പിൽ വരയാടുകളുടെ എണ്ണം 721 ആയിരുന്നു.
undefined
ഇതിൽ 155 എണ്ണം കുഞ്ഞുങ്ങളായിരുന്നു. എന്നാല്‍, ഇത്തവണ 145 കുഞ്ഞുങ്ങളാണ് പുതിയതായി പിറന്നത്.
undefined
undefined
കോവിഡ് സാഹചര്യം കണക്കിലെടുത്ത് കഴിഞ്ഞ രണ്ട് വർഷമായി ഇരവികുളം ദേശീയോദ്യാനം, പാമ്പാടുംചോല, ചിന്നാർ വന്യജീവി എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് കണക്കെടുപ്പുകള്‍ നടന്നത്.
undefined
ഇരവികുളത്ത് 782 ഉം, ചിന്നാറില്‍ 93 ഉം, പാമ്പാടുംചോലയില്‍ 19 എണ്ണം വീതമാണ് കണ്ടെത്തിയത്. മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആര്‍ ലക്ഷ്മി, അസി. വാര്‍ഡന്‍ ജോബ് ജെ നെര്യാംപറബില്‍ എന്നിവരുടെ നേത്യത്തിലാണ് വരയാടുകളുടെ സംരക്ഷണ ചുമതല.
undefined
click me!