നാലാം നിലയ്ക്കും അഞ്ചാം നിലയ്ക്കും ഇടയിൽ കുടുങ്ങിയ ഡൊമിനോസ് പിസ്സയിലെ ഡെലിവറി ബോയിയെ തിരുവല്ലയിൽ നിന്നെത്തിയ അഗ്നിശമനസേനയാണ് രക്ഷപ്പെടുത്തിയത്.

തിരുവല്ല: തിരുവല്ലയിലെ തുകലശ്ശേരിയിൽ ഫ്ലാറ്റിലെ തകരാറിലായ ലിഫ്റ്റിനുള്ളിൽ കുടുങ്ങിയ പിസ്സ ഡെലിവറി ബോയിയെ അഗ്നി ശമന സേനിയത്തി രക്ഷപ്പെടുത്തി. തിരുവല്ല ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡൊമിനോസ് പിസ്സയിലെ ഡെലിവറി ബോയ് ആയ വേങ്ങൽ സ്വദേശി ശ്രീജിത്തിനെയാണ് രക്ഷപ്പെടുത്തിയത്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെ തുകലശ്ശേരി ഐക്കര പെനിയൻ ടവറിൽ ആയിരുന്നു സംഭവം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ലിഫ്റ്റ് തകരാറിൽ ആയതിനെ തുടർന്ന് ശ്രീജിത്ത് നാലാം നിലയ്ക്കും അഞ്ചാം നിലയ്ക്കും ഇടയിൽ കുടുങ്ങുകയായിരുന്നു. ഫ്ലാറ്റ് ഉടമ വിവരം അറിയിച്ചതിനെ തുടർന്ന് തിരുവല്ലയിൽ നിന്നും എത്തിയ അഗ്നിശമനസേന അംഗങ്ങൾ ചേർന്ന് നാലുമണിയോടെ ശ്രീജിത്തിനെ സുരക്ഷിതമായി പുറത്ത് എത്തിച്ചു. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ മാരായ ആർ എസ് ബിനു, സൂരജ് മുരളി, ഫയർ ഓഫീസറന്മാരായ സുബിൻ കുമാർ, ആകാശ്, അനിൽകുമാർ, രാഹുൽ എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു രക്ഷാപ്രവർത്തനം.