കൊവിഡിനും നിയന്ത്രണങ്ങള്‍ക്കുമിടയില്‍ ശബരിമലയില്‍ ഒരു മണ്ഡലക്കാലത്ത്...

Published : Dec 25, 2020, 03:09 PM ISTUpdated : Dec 25, 2020, 03:17 PM IST

ശബരിമലയില്‍ ഇന്ന് തങ്കയങ്കിചാര്‍ത്തി ദീപാരാധന നടക്കും. നാളെ ഉച്ചയ്ക്ക് നടക്കുന്ന മണ്ഡലപൂജയോടെ മണ്ഡലകാല തീര്‍ത്ഥാടനത്തിന് അവസാനമാകും. കാലങ്ങളായി മണ്ഡലകാലം കണ്ട ശബരിമലയല്ല ഇന്ന്. ആളാരവങ്ങളില്ല. ഉച്ചസ്ഥായിലുള്ള ശരണം വിളികളില്ല. ഒരു ദിവസം വെറും 3000 പേര്‍ക്കാണ് ശബരിമല ദര്‍ശനത്തിന് അനുമതിയുള്ളത്. ഒരു ദിവസം 5000 പേരെ അനുവദിക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. വസ്തുതാപരമായ കണക്കുകള്‍ പരിശോധിക്കാതെയാണ് തീര്‍ത്ഥാടകരുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടതെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു. ചീഫ് സെക്രട്ടറിക്ക് പുറമേ പൊലീസ്, ആരോഗ്യം, റവന്യൂ, ദേവസ്വം വകുപ്പുകളും ഉത്തരവിനെതിരെ കോടതിയെ സമീപിച്ചു. പൊലീസുകാര്‍ ഉള്‍പ്പടെ 250 ഓളം പേര്‍ക്ക് ശബരിമലിയില്‍ നിന്ന് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചിരുന്നു. മാത്രമല്ല, ജനിതക മാറ്റം വന്ന രോഗാണുവിന്‍റെ വ്യാപനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ വിശ്വാസികളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് സംസ്ഥാന സര്‍ക്കാര്‍.  ഇത്തവണയും വെര്‍ച്ച്വല്‍ ക്യൂവില്‍ നിന്ന് യുവതികളെ ഒഴിവാക്കിയതായി അറിയിപ്പ് വന്നിരുന്നു. എന്നാലിത് ദേവസ്വം അല്ല പൊലീസ് ആണ് തീരുമാനിച്ചതെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചിരുന്നു. കൊറോണാ വ്യാപന കാലത്ത് ലഭിച്ച ശബരിമല ഡ്യൂട്ടിയ്ക്കിടെ പഴയ മണ്ഡലകാല അനുഭവങ്ങള്‍ ഓര്‍ത്തെടുക്കുകയാണ് ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാനായ വിനോദ് കുളപ്പട.

PREV
126
കൊവിഡിനും നിയന്ത്രണങ്ങള്‍ക്കുമിടയില്‍ ശബരിമലയില്‍ ഒരു മണ്ഡലക്കാലത്ത്...

ഏറെ തയ്യാറെടുപ്പുകളോടെയായിരുന്നു ഈ വര്‍ഷത്തെ ശബരിമല ഡ്യൂട്ടിക്ക് വന്നത്. കഴിഞ്ഞ ഒരു വര്‍ഷമായി ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തിയ കൊവിഡ് രോഗവ്യാപനം ഉയര്‍ത്തിയ ആശങ്കള്‍ തന്നെയായിരുന്നു കാരണം. 

226

സാധാരണയായി ബസ്സിലാണ് വരുന്നതെങ്കില്‍ ഇത്തവണ അത് സ്വന്തം ഇരുചക്രവാഹനത്തിലേക്ക് മാറ്റി. അതിരാവിലെ രണ്ട് നാല്പതിന് തന്നെ വീട്ടില്‍ നിന്ന് ഇറങ്ങിയെങ്കിലും പത്തനംതിട്ട കഴിഞ്ഞപ്പോള്‍ അഞ്ച് മണി കഴിഞ്ഞിരുന്നു. (കൂടുതല്‍ ചിത്രങ്ങള്‍ കാണാന്‍ Read More-ല്‍ ക്ലിക്ക് ചെയ്യുക)

326

സാധാരണ മണ്ഡലകാലമായാല്‍ പത്തനംതിട്ട ശബരിമല റോഡിൽ അയ്യപ്പഭക്തൻമാരുടെ ശരണം വിളിയും വാഹനങ്ങളുടെ തിരക്കുമാണ്. പലപ്പോഴും നമ്മള്‍ ഡിസംബറിന്‍റെ കുളിര് പോലുമറിയില്ല. പക്ഷേ ഇത്തവണ കാര്യങ്ങള്‍ കുഴ്മേല്‍ മറിഞ്ഞ് കിടക്കുകയാണ്. 

426

മണ്ഡലകാലത്ത്  പത്തനംതിട്ട ശബരിമല റോഡിൽ ഇത്രും നിശബ്ദത ആദ്യമായിട്ടാണ്. ഉള്ളിൽ പേടിയുണ്ടെങ്കിലും അത് പുറത്തുവരാതിരിക്കാന്‍ ഏറെ പാടുപെട്ടു. ഒരു ചെറിയ ചായക്കട കണ്ടു. നല്ല തണുപ്പുണ്ട്. കടയുടെ അടുത്ത് വണ്ടിനിറുത്തി. ഒരു പ്രായം ചെന്ന ചേട്ടന്‍ ചായ ഉണ്ടാക്കി തുടങ്ങുന്നത്തെയുള്ളൂ. ഞാൻ ചായക്ക് പറയുന്നതിനുമുമ്പ് അയാള്‍ എന്നോട് ഇങ്ങോട്ട് ഒര് ചോദ്യം. 

526

ശബരിമല ഡ്യൂട്ടിക്കാനോ പോകുന്നത് ? ഞാൻ അതെന്ന് ഉത്തരം പറയുന്നതിന് മുമ്പ് മറ്റൊരു ചോദ്യമെറിഞ്ഞു. എന്തേ അങ്ങനെ ചോദിച്ചത് ? അപ്പോൾ അയാള്‍ ഒരു ചിരിയോടെ ഇപ്പോൾ  അങ്ങനെയുള്ളവര് മാത്രമാണ് ഈ വഴിയെ വരുന്നത്. 

626

ഞാനും പതുക്കെയൊന്ന് ചിരിച്ചു. അയാള്‍ ഒന്ന് നെടുവീർപ്പെട്ടു. പണ്ടൊക്കെ ഈ സമയം സ്വമിമാരെ കൊണ്ട് കട നിറയുമായിരുന്നു. അതെ. അത് ശരിയാണ്. ഞാനും ഓർത്തു. ആ കഴിഞ്ഞ കാലത്തെ കുറിച്ച്... ഒരു ചായ കിട്ടണമെങ്കില്‍ ഒരു നാല് തവണയെങ്കിലും വിളിച്ച് പറയണമായിരുന്നു. കുറഞ്ഞത് അരമണിക്കൂറെങ്കിലും എടുക്കും ചായ കിട്ടാന്‍. ഇതിപ്പോ പോയി പറയുന്നതിന് മുന്നേ തന്നെ ചൂട് ചായ കിട്ടി.

726

അവിടെ നിന്നും ഒരു ചായ കുടിച്ച് വീണ്ടും യാത്ര തുടർന്നു. വിവാദമായ കെ പി യാഹന്നാന്‍റെ ളാഹ എസ്റ്റേറ്റിലൂടെ മൂളിപ്പറക്കുമ്പോഴാണ് റബർ ടാപ്പിംഗിന് പോകുന്ന ചേട്ടന്മാരും ചേച്ചിമാരെയും ഇടക്ക് ഒന്ന് കണ്ടത്. പിന്നെ... വീണ്ടും വിജനമായ ആ റോഡിൽ ഞാനും എന്‍റെ  വണ്ടിയും മാത്രം.

826

ഈ സമയവും നേരം വെണ്ടത്ര വെളുത്തിട്ടില്ല. ളാഹയിലെ റബര്‍ മരങ്ങളെയും മറച്ച് മൂടല്‍ മഞ്ഞ് കനത്ത് നില്‍ക്കുകയാണ്.  മൂടല്‍ മഞ്ഞിന്‍റെ കനത്ത പാളികളെ കീറിമുറിച്ച് ബുള്ളന്‍റിന്‍റെ വെളിച്ചം പുതിയ ദൂരങ്ങള്‍ തേടി. 

926

വളവുകളിലെ കനത്ത കറുപ്പ് കാണുമ്പോള്‍ പെട്ടെന്നെപ്പോഴോ ആനയെ ഓര്‍ത്തു. ഒരുള്‍ക്കിടിലം പെരുവിരലില്‍ നിന്ന് നിറുകന്തലവരെ കയറിയിറങ്ങി. റോഡരികിലേക്ക് നോക്കിയപ്പോള്‍ ആനത്താരയെന്ന് വനം വകുപ്പിന്‍റെ ബോര്‍ഡ്. കൂടെ വലിയൊരു കൊമ്പന്‍റെ പടവും. മനുഷ്യനെ പേടിപ്പിക്കാനായിട്ട് ഓരോന്ന്...

1026

നമ്മളറിയാതെ തന്ന വണ്ടിയുടെ സ്പീഡ് ഒന്ന് കുറഞ്ഞു. വണ്ടിയുടെ ശബ്ദത്തിനും മേലെ നിക്കണത് നെഞ്ചിടിപ്പിന്‍റെ ശബ്ദമാണോയെന്ന് ശങ്കിച്ചു. ശങ്കയൊഴിയുന്നതിന് മുന്നേ പ്ലാപള്ളിയെത്തി. 

1126
1226

സമാധാനം ശബരിമല ഡ്യൂട്ടിക്ക് വന്ന കുറെ പൊലീസ് വാഹനങ്ങള്‍ നിരന്നു കിടക്കുന്നു. ഒന്ന് രണ്ട് പൊലീസുകാര്‍ അവിടവിടെ ഇരുന്ന് ഉറങ്ങുന്നു. അവിടെനിന്നും യാത്ര തുടര്‍ന്നു. 

1326

നേരം ചെറുതായി വെളുത്തു തുടങ്ങി. ഒരു വാഹനമെങ്കിലും പമ്പയിലേക്ക് വന്നിരുന്നുവെങ്കിലെന്ന് ആശിച്ചു.  ഇല്ല. ഒരു വാഹനം പോലും എതിരെയോ കൂട്ടിനോ വന്നില്ല. അങ്ങനെ ആദ്യമായൊരു മണ്ഡലക്കാലത്ത് ഒറ്റയ്ക്ക് പത്തനംതിട്ട ശബരിമല റോഡിലൂടെ വണ്ടിയോടിച്ച് വന്നു. പമ്പയിലെത്തി. 

1426

മണ്ഡലകാലത്ത് പമ്പ കാണാന്‍ കഴിയില്ല. എങ്ങും കറുപ്പണിഞ്ഞ് ശരണമന്ത്രത്താല്‍ മുഖരിതമായിരിക്കും പമ്പ. ആയിരങ്ങള്‍ ഒരേ സമയം നീങ്ങുകയും നില്‍ക്കുകയും ചെയ്യുന്നുണ്ടാകും. നൂറ് കണക്കിന് അയ്യന്മാര്‍ പമ്പയില്‍ മുങ്ങുന്നുണ്ടാകും.

1526

ശരണം വിളി പോയിട്ട് സ്വാമിമാര്‍ പോലുമില്ല, പമ്പയില്‍. പക്ഷേ ആദ്യമായി പമ്പയില്‍ നിന്ന് അനേകം കിളികളുടെ കൂവല്‍ കേട്ടു. പല തരത്തില്‍ പല സ്ഥലങ്ങളില്‍ നിന്ന്. 

1626

അവിടെ അവിടെ കുറച്ച് പൊലീസുകാര്‍. കറുപ്പുടുത്ത കുറച്ച് സ്വാമിമാർ.  കുറച്ച് പേര്‍ ഇരുമുടി കെട്ടുമായി മലകയറുന്നു. എട്ട് മണിയോട് കൂടി ഞാൻ ശബരിമല സന്നിധിയിലെത്തി. മുൻപ്പ് കണ്ട അയ്യപ്പസന്നിധിയല്ല എനിക്ക് കാണാൻ കഴിഞ്ഞത്.

1726

ശരണം വിളികളാൽ നിറഞ്ഞു നിന്ന സന്നിധി. കറുപ്പുടുത്ത നടപന്തൽ. തലയിൽ ഇരുമുടിയെന്തി ശരണമത്രങ്ങൾ മുഴങ്ങിനിന്ന ശബരിമല. ആ കാഴ്ചകളിലൊന്നുപോലുമില്ല. 

1826

ഇന്ന് നടപന്തലിൽ ഇരുമ്പ് കൊണ്ടുള്ള കുറെ വേലികൾ മാത്രം. ഇടക്ക് ഇടക്ക് അഞ്ചോ ആറോ അയ്യപ്പന്മാർ. പതിനെട്ടാം പടിയിൽ നിരനിരയായി നിന്നിരുന്ന പൊലീസ് ഇല്ല. വല്ലപ്പോഴുമെത്തുന്ന ഭക്തർ വളരെ സാവധാനം പതിനെട്ടാം പടിയോരോന്നും തൊട്ട് തൊഴുത് വളരെ സാവധാനം ശരണം വിളിച്ച് പടികയറുന്നു. ആരും വേഗം പോകാൻ നിര്‍ബന്ധിക്കുന്നില്ല. 

1926

സാധാരണ ഈ സമയത്ത് സന്നിധാനം ചുറ്റിയുള്ള മേൽപ്പാലം കറങ്ങി വേണം അയ്യന്‍റെ മുന്നിലെത്താൻ. ഇപ്പോൾ പതിനെട്ടാം പടി ചവിട്ടി നേരെ അയ്യന്‍റെ മുന്നിലേക്ക്. മുൻ വർഷങ്ങളിൽ അയ്യപ്പനെ ഒരു നോക്ക് കണ്ടാൽ കണ്ടൂന്ന് പറയാം. ഇന്ന് അയ്യന്‍റെ മുന്നിൽ ഓരോ ഭക്തനും കുറഞ്ഞത് അഞ്ച് മിനിറ്റിൽ കുറയാതെ പ്രാർഥിക്കാന്‍ സമയം കിട്ടുന്നു. മനസ്സുനിറയെ അയ്യനെ വണങ്ങുന്നു. 

2026

ഒരു ദിവസം ഒരു ലക്ഷത്തിന് മുകളിൽ ഭക്തർ വന്നിരുന്ന സ്ഥലം, ഇന്ന് 2000, 3000  പേര്‍ വന്നാലായി. വല്ലാത്തൊരു അനുഭവമായിരുന്നു സന്നിധാനത്ത് നിൽക്കുമ്പോൾ. 

2126

ഉച്ചസ്ഥായിയില്‍ മുഖരിതമായിരുന്ന ശരണം വിളികളില്ല. ഭക്തതെ പൊക്കിയെടുക്ക് പൊന്നും പതിനെട്ടാം പടി കയറ്റി വിടുന്ന പൊലീസ് ഇല്ല. 
ആഴിയിൽ നിന്നുള്ള ആ ചുവന്ന പ്രകാശമില്ല. ആ ചൂടില്ല. മലകയറി ഭഗവാനെ കണ്ട് തളർന്നു മയങ്ങുന്ന ഭക്തരില്ല.

2226

സന്നിധാനം സത്യത്തിൽ ശൂന്യം. മുൻ വർഷങ്ങളിൽ ക്യാമറയുമായി ഇറങ്ങിയാൽ സന്നിധാനത്തെത്താന്‍ തന്നെ ഏറെ നേരമെടുക്കും. അതിനിടെയില്‍ കുത്തിയിലെ വെള്ളം തീര്‍ത്ത ജലം പൊലെ തള്ളിക്കുന്ന ഇതരസംസ്ഥാനത്ത് നിന്നുള്ള ഭക്തരുണ്ടാകും. വെള്ളം ക്യാമറയില്‍ പതിയാതെ ഭക്തര്‍ക്കിടയിലൂടെ കൊണ്ടുപോവുകെ ഏറെ ശ്രമകരമായ ജോലിയായിരുന്നു. 

2326

കച്ചവടക്കാരുടെ കാര്യമായിരുന്നു ഏറെ കഷ്ടം. പണ്ട് വഴിയുടെ ഇരുപുറവും കാണാത്ത വിധത്തില്‍ കച്ചവടക്കാരുടെ നീരമാത്രമായിരുന്നെങ്കില്‍ ഇന്ന് അവിടിവിടെയായി കുറച്ച് കച്ചവടക്കാര്‍ മാത്രം. ഉള്ളത് കുറച്ച് മാലകള്‍, വളകള്‍, പല നിറത്തിലൂള്ള ഏതാനും കരടുകള്‍. 

2426

കുറച്ച് വെള്ളക്കുപ്പികള്‍. കഴിഞ്ഞു, വഴിവാണിഭക്കാരുടെ സാധനങ്ങള്‍. ഹോട്ടലുകളില്‍ നിരന്തരം ദോശയും പോറോട്ടയും വീണടിഞ്ഞിരുന്ന ദോശ കല്ലിന്‍ മുകളില്‍ തോര്‍ത്തോ കയറോ ചുരുണ്ടുകിടന്നു. കല്ലിന് നേരെ മുകളിലായി കൈ പിടിക്കാന്‍ കെട്ടിയ കയര്‍ ചെറിയ കാറ്റിലും ആടിക്കൊണ്ടിരുന്നു. 

2526

മലയിറങ്ങാനും കുറച്ച് സ്വാമിമാരെയുള്ളൂവെങ്കിലും എല്ലാവരും അയ്യനെ കണ്‍കുളിക്കെ കണ്ട സന്തോഷത്തിലാണ്. ഇതുവരെയില്ലാതിരുന്ന അനുഭൂതിയിലാണ് മലയിറങ്ങുന്നത്. ആദ്യമായാണ് ഇത്തരമൊരു അനുഭവനെന്ന് എല്ലാവരും പറയുന്നു.

2626

പക്ഷേ, പണ്ട് വന്നതിനേക്കാള്‍ ഭക്തി തോന്നിയത് ഈ യാത്രയിലാണെന്നും അവര്‍ ആണയിടുന്നു. അല്ലെങ്കിലും ആള്‍ക്കൂട്ടങ്ങള്‍ക്ക് ഭക്തിയല്ലല്ലോ ആവേശമായിരുന്നല്ലോ അന്നും ഇന്നും പ്രധാനം.  

click me!

Recommended Stories