സിപിഒ ഉദ്യോഗാര്‍ത്ഥികളുടെ സമരം ശക്തമാക്കാന്‍ അമ്മമാര്‍ സമരവേദിയിലെത്തും

Published : Feb 13, 2021, 03:34 PM ISTUpdated : Feb 13, 2021, 03:44 PM IST

എട്ടാം ദിവസവും സെക്രട്ടേറിയറ്റിന് മുന്നിൽ സിവിൽ പൊലീസ് ഓഫീസര്‍ (സിപിഒ) റാങ്ക് ഹോൾഡേഴ്സിന്‍റെ സമരം തുടരവേ, രണ്ടാം ദിവസവും ശയനപ്രദക്ഷിണ സമരം നടന്നു. ശയനപ്രദക്ഷിണ  സമരത്തിനിടെ റാങ്ക് പട്ടികയിലിടം പിടിച്ച രണ്ട് പേര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. സമരം ശക്തമാക്കുന്നതിന്‍റെ ഭാഗമായി റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടവരുടെ അമ്മമാരും സമരവേദിയിലെത്തുമെന്ന് സമരക്കാര്‍ അറിയിച്ചു. വിവരണം ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ രാഹുല്‍ രവീന്ദ്രന്‍, ചിത്രങ്ങള്‍ പ്രദീപ്

PREV
110
സിപിഒ ഉദ്യോഗാര്‍ത്ഥികളുടെ സമരം ശക്തമാക്കാന്‍ അമ്മമാര്‍ സമരവേദിയിലെത്തും

പൊരിയുന്ന വെയിലില്‍ ശയനപ്രദക്ഷിണം നടത്തിയ റാങ്ക് പട്ടികയില്‍ ഇടം പിടിച്ച രണ്ട് സിപിഒ ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ദീപക്, മിഥുൻ എന്നിവര്‍ക്കാണ് ദേഹസ്വസ്ഥം അനുഭവപ്പെട്ടത്. (കൂടുതല്‍ ചിത്രങ്ങള്‍ കാണാന്‍ Read More -ല്‍ ക്ലിക് ചെയ്യുക)

210

ഇരുവരെയും അപ്പോള്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റി.  ഇന്നലെ വൈകുന്നേരം ആയിരുന്നു സമാന രീതിയിൽ ശയന പ്രദിഷണ സമരം നടത്തിയത്

310
410

സെക്രട്ടറിയേറ്റിന് മുന്നിൽ നടക്കുന്ന സമരം ശക്തമാക്കുമെന്ന് ഉദ്യോഗാർത്ഥികള്‍ വ്യക്തമാക്കി. ഇന്നലെ രാത്രിവൈകി നടന്ന ചർച്ചയും പരാജയപ്പെട്ട സാഹചര്യത്തിലാണ് കുടുംബാംഗങ്ങളെ അണിനിരത്തി സെക്രട്ടറിയേറ്റിന് മുന്നിൽ സമരം നടത്താൻ നീക്കം നടത്തുന്നത്.

510

അതേ സമയം സമരം അനാവശ്യമാണെന്ന് ആവര്‍ത്തിച്ച് മന്ത്രിമാര്‍ രംഗത്തെത്തി. ധനമന്ത്രി തോമസ് ഐസക്കും വ്യവസായ മന്ത്രി പി ജയരാജനും വൈദ്യുതി മന്ത്രി എം എം മണിയുമാണ് സമരക്കാരെ തള്ളിപ്പറഞ്ഞ് രംഗത്തെത്തിയത്. 

610
710

സർക്കാരിന് വേണ്ടി മധ്യസ്ഥ ചർച്ച നടത്തിയ ഡിവൈഎഫ്ഐ സർക്കാർ മേൽവിലാസ സംഘടനയായി അധപതിച്ചുവെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

810

ഡിവൈഎഫ്ഐയുടെ മധ്യസ്ഥതയില്‍ മുഖ്യമന്ത്രിയുടെ ഓഫീസും ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാർത്ഥികളും  ഇന്നലെ രാത്രിയിൽ നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് സമരം ശഖത്മാക്കാനുള്ള തീരുമാനം

910

സർക്കാർ വിട്ടുവീഴ്ചക്ക് സർക്കാർ തയ്യാറായെങ്കിലും പുതിയ തസ്തിത സൃഷ്ടിക്കണമെന്ന സമരക്കാരുടെ ആവശ്യത്തിൽ തട്ടിയാണ് ചർച്ച അലസിയത്. അതിനിടെ കണ്ണൂരിലെ ചില സ്കൂളുകളില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം കൂട്ടികാണിച്ച് പുതിയ തസ്തിക സൃഷ്ടിച്ച് അധ്യാപക നിയമനങ്ങള്‍ നടത്തിയെന്ന ആരോപണവും ഉയര്‍ന്നു. 

1010

ചർച്ച പരാജയപ്പെടാൻ കാരണം ബാഹ്യ ഇടപെടലാണെന്ന ഡിവൈഎഫ്ഐ ആരോപണം വസ്തുവരുദ്ധണാണെന്ന് ഉദ്യോഗാർത്ഥികള്‍ പറഞ്ഞു. ഓരോ ജില്ലയിലെയും റാങ്ക് ഹോള്‍ഡർമാരുടെ അഭിപ്രായം ഫോണിലൂടെ ചോദിച്ചതിനെയാണ് ബാഹ്യഇടപെലിനെന്ന തെറ്റിദ്ധരിച്ചതെന്നാണ് ഉദ്യോഗാർത്ഥികള്‍ പറയുന്നത്. 
 
click me!

Recommended Stories