Published : Apr 07, 2021, 12:08 PM ISTUpdated : Apr 07, 2021, 12:32 PM IST
വലിയതുറ പൊലീസ് സ്റ്റേഷനില്‍ തീപിടിത്തം. സ്റ്റേഷന്‍റെ പുറകിലായി ചവറ് കൂട്ടിയിട്ടിരുന്ന സ്ഥലത്തായിരുന്നു തീപിടിത്തമുണ്ടായത്. വിവിധ കേസുകളില്‍ ഉള്‍പ്പെട്ട് സ്റ്റേഷനില്‍ സൂക്ഷിച്ചിരുന്ന നിരവധി വാഹനങ്ങളുണ്ടായിരുന്ന ഭാഗത്താണ് തീപിടിത്തമുണ്ടായത്. നാട്ടുകാരുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും ശ്രമഫലമായി തീ ആളിപ്പടരാതിരിക്കാന്‍ കഴിഞ്ഞു. തീ സ്റ്റേഷനുള്ളിലേക്ക് പടരുന്നതിന് മുന്നേ, ചാക്കയില്‍ നിന്നും ഫയര്‍ഫോഴ്സെത്തി തീ പൂര്‍ണ്ണമായും അണച്ചു. നാശനഷ്ടങ്ങളുടെ കണക്കെടുത്തിട്ടില്ലെന്നും തീ പൂര്‍ണ്ണമായും കെട്ടടങ്ങിയാലുടനെ കണക്കെടുക്കുമെന്നും വലിയതുറ പൊലീസ് ഏഷ്യാനെറ്റ് ഓണ്‍ലൈനോട് പറഞ്ഞു. ചിത്രങ്ങള്‍ : അജിത്ത് ശംഖുമുഖം.