Published : Nov 16, 2019, 01:00 PM ISTUpdated : Nov 16, 2019, 01:11 PM IST
ചില സമൂഹങ്ങില്‍ മാത്രം കണ്ട് വരുന്ന ഒരു ആചാരമാണ് സ്ത്രീധനം. സ്ത്രീതന്നെ ധനമെന്ന് ആയിരമാവര്‍ത്തി പറയുമെങ്കിലും വിവാഹത്തിന്‍റെ കാര്യമെത്തമ്പോള്‍ സ്ത്രീധനമില്ലാതെ വിവാഹം ചെയ്യുകയെന്നാല്‍ ഒരു കുറവെന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിചേര്‍ന്നിരിക്കുന്നു. ഇത്തരത്തില്‍ ഒരൊറ്റ സമൂഹത്തില്‍ തന്നെ രണ്ടാം പൗരന്മാരായി സ്ത്രീകളെ കണക്കാക്കുന്ന മറ്റൊരു സമൂഹം ലോകത്ത് വേറെയില്ലെന്ന് തന്നെ പറയേണ്ടിവരും. തൊണ്ണൂറുകളില്‍ കേരളത്തിന്‍റെ അടുക്കളകളില്‍ സ്റ്റൗ പൊട്ടിത്തെറിച്ച് മരിച്ചു വീണ സ്ത്രീകളിലധികവും സ്ത്രീ ധനത്തര്‍ക്കത്തെ തുടര്‍ന്നുള്ള കൊലകളായിരുന്നുവെന്ന വാര്‍ത്തകള്‍ വന്നിരുന്നു. ഇന്ന് 2019 ന്‍റെ അവസാന ദിനങ്ങളിലും നമ്മള്‍ മാറ്റമെന്നുമില്ലാതെ സ്ത്രീധനം കൊടുത്തും വാങ്ങിയും ജീവിക്കുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ട്രോള്‍ പേജുകളിലെ പ്രധാന ചര്‍ച്ച സ്ത്രീധനമായിരുന്നു. കാണാം ട്രോളന്മാരുടെ സ്ത്രീധന ട്രോളുകള്‍.