Published : Nov 15, 2019, 10:57 AM ISTUpdated : Nov 15, 2019, 11:12 AM IST
ജവഹര്‍ലാല്‍ നെഹ്റു, ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി. അദ്ദേഹത്തിന്‍റെ ജന്മദിനം നമ്മള്‍ ശിശുദിനമായി ആഘോഷിക്കുന്നു. എന്നാല്‍, അദ്ദേഹത്തിന്‍റെ 130 ജന്മദിനം ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി എം എം മണി പറഞ്ഞത് 'നെഹ്റു അന്തരിച്ച ദിവസമാണിന്ന്. ഇതൊരു സുദിനമാണ്' എന്നായിരുന്നു. സ്ഥിരമായി 'വികട സരസ്വതിയെ ഉപാസിക്കുന്ന' മന്ത്രിയദ്ദേഹം പിന്നീട് പതിവുപോലെ ഖേദ പ്രകടനവുമായി രംഗത്തെത്തി. ഉത്തരവാദിത്വ സ്ഥാനത്തിരിക്കുന്ന ഒരു വ്യക്തി ഉത്തരവാദിത്വരഹിതമായി കാര്യങ്ങള്‍ ചെയ്തു കൂട്ടുകയാണെങ്കില്‍ ജനങ്ങള്‍ അദ്ദേഹത്തിന്‍റെ ഭരണത്തോട് എങ്ങനെയായിരിക്കും പ്രതികരിക്കുമെന്നത് ജനാധിപത്യ രാജ്യത്ത് പ്രവചനം അസാധ്യമായ കാര്യമാണ്. എന്തായാലും ട്രോളന്മാര്‍ എം എം മണിയെ വെറുതേ വിടുന്നില്ല. കാണാം മണിയാശാന്‍ നെഹ്റു ട്രോളുകള്‍...