അനുമതിയുണ്ട്, പക്ഷേ... അതിര്‍ത്തി കടക്കാന്‍ കടമ്പകളേറെ

First Published May 5, 2020, 1:30 PM IST

കൊവിഡ്19 ന്‍റെ വ്യാപനത്തെ തുടര്‍ന്ന് ലോക്ഡൗണിലേക്ക് നീങ്ങിയ മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളെ തിരികെ നാട്ടിലേക്ക് എത്തിക്കുവാനുള്ള ശ്രമങ്ങള്‍ക്ക് വീണ്ടും തിരിച്ചടി. മലയാളികള്‍ക്ക് അതിർത്തി കടക്കാൻ അനുമതി കിട്ടിയെങ്കിലും സ്വന്തം നാട്ടിലെത്താൻ കടമ്പകൾ അനവധിയാണ്. തിരികെ വരുന്നവരെ നാട്ടിലെത്തിക്കുന്നതിനായി സ്വകാര്യ വാഹനങ്ങൾക്ക് ജില്ലകൾ കടന്ന് പോകാനുള്ള അനുമതി നിഷേധിക്കുന്നതാണ് പ്രധാന പ്രശ്നം. ഇതോടെ ഇവരെ തിരിച്ചെത്തിക്കാൻ സർക്കാർ തന്നെ യാത്രാ സംവിധാനമൊരുക്കണമെന്ന ആവശ്യം ശക്തമാകുകയാണ്. തിരുവനന്തപുരത്തും കാസര്‍കോടും അതിര്‍ത്തി പങ്കിടുന്ന ചെക്ക് പോസ്റ്റുകളില്‍ കേരളത്തിലേക്ക് കടക്കുന്നതിനായി അനുമതി കാത്ത് നിര്‍ക്കുകയാണ് മലയാളികള്‍. ഇതിന് പുറമേ തമിഴ്നാട് സര്‍ക്കാറിന്‍റെ പാസ് ഇല്ലായെന്ന കാരണത്താല്‍ നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്ത പലര്‍ക്കും കേരളാ അതിര്‍ത്തി കടക്കാനായില്ല. ചിത്രങ്ങള്‍ :  അക്ഷയ് 

തമിഴ്നാട്ടില്‍ കുടുങ്ങികിടക്കുന്ന മലയാളികളുടെ നാട്ടിലേക്കുള്ള മടക്ക കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. തമിഴ്നാട് സര്‍ക്കാരിന്‍റെ പാസ് ലഭിക്കാത്തതിനാല്‍ നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കും തിരിച്ചു വരവ് സാധ്യമായിട്ടില്ല.
undefined
തമിഴ്നാട് വെബ്സൈറ്റില്‍ അപേക്ഷ നല്‍കാന്‍ കഴിയുന്നില്ലെന്നും പരാതിയുണ്ട്. അര ലക്ഷത്തിലേറെ മലയാളികളാണ് തമിഴ്നാട്ടില്‍ കുടുങ്ങിയിരിക്കുന്നത്.
undefined
നോര്‍ക്ക വെബ്സൈറ്റ് വഴി ഡിജിറ്റല്‍ പാസ് ലഭിച്ചവര്‍ക്കും തമിഴ്നാട്ടിലെ ജില്ലാ അതിര്‍ത്തികള്‍ കടക്കാനായിട്ടില്ല. ഇ പാസ് അനുവദിക്കുന്ന തമിഴ്നാട് സര്‍ക്കാരിന്‍റെ വെബ്സൈറ്റില്‍ സാങ്കേതിക തകരാര്‍ നേരിട്ടതാണ് തടസം.
undefined
അപേക്ഷ നല്‍കിയിട്ടും തമിഴ്നാടിന്‍റെ പാസ് ലഭിക്കാത്തവരും നിരവധിയാണ്. മലയാളികളെ തിരികെയത്തിക്കാന്‍ മറ്റ് യാത്രാ സൗകര്യം ഇല്ലാത്തതിനാല്‍ സ്വകാര്യ വാഹനങ്ങള്‍ മാത്രമാണ് ആശ്രയം.
undefined
വാഹന സൗകര്യം ഇല്ലാത്ത നൂറ് കണക്കിന് വിദ്യാര്‍ത്ഥികളുടേയും തൊഴിലാളികളുടേയും കേരളത്തിലേക്കുള്ള മടങ്ങി വരവ് ഇതോടെ പ്രതിസന്ധിയില്ലായി.
undefined
കളിയിക്കാവിള അതിർത്തിയിലും സമാനമായ പ്രശ്നം ഉണ്ട്. തമിഴ്‌നാട്ടിലെ വിവിധ ഇടങ്ങളിൽ നിന്നും വന്നവരെ അതിർത്തി കടത്തിവിട്ടില്ല.
undefined
ഇന്ന് രാവിലെ കളയിക്കാവളിയിലെത്തിയവര്‍ മൂന്നും നാല് മണിക്കൂര്‍ കഴിഞ്ഞിട്ടും അതിര്‍ത്തി കടക്കാനുള്ള അനുമതിയില്ലാതെ ചെക്ക് പോസ്റ്റിനപ്പുറം തടഞ്ഞ് വച്ചത്.
undefined
ഇവർ യാത്ര പുറപ്പെട്ട ജില്ലയിലെ കളക്ടറുടെ അനുമതി പത്രം ഇല്ലാതിരുന്നത് കൊണ്ടാണ് അതിർത്തിയിൽ തടഞ്ഞത്. ഇങ്ങനെ നിരവധി പേരാണ് അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ കുടുങ്ങിക്കിടക്കുന്നത്.
undefined
തമിഴ്‌നാട്ടിൽ നിന്ന് രജിസ്റ്റർ ചെയ്ത പാസുമായി വരുന്നവരെ കടത്തിവിടുന്നുണ്ട്. ഇതര സംസ്ഥാനങ്ങളിൽ കുടുങ്ങിയവരില്‍ വാഹനം സ്വന്തമായി ഇല്ലാത്തവർ തത്കാലം അവിടെ തന്നെ തുടരണമെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു.
undefined
ഇത്തരക്കാർക്കായി പൊതു വാഹനങ്ങൾ ഏർപ്പെടുത്തുന്ന കാര്യം ഇപ്പോൾ ആലോചിച്ചിട്ടില്ല. വരും ദിവസങ്ങളിലെ റിവ്യൂവിന് ശേഷം ഇത് സംബന്ധിച്ച് തീരുമാനം എടുക്കുമെന്നും മന്ത്രി അറിയിച്ചു.
undefined
നിലവിൽ മുത്തങ്ങ അതിർത്തിയിൽ നടപടികളിൽ ആശയക്കുഴപ്പമില്ല. ഇന്നലെ മുത്തങ്ങ അതിർത്തിയിൽ എത്താൻ പാസ് കിട്ടിയിട്ടും എത്താൻ സാധിക്കാത്തവർക്ക് രണ്ട് ദിവസത്തിനകം എത്തിയാൽ മതിയെന്ന ഇളവ് അനുവദിക്കുമെന്ന് കളക്ടർ വ്യക്തമാക്കി.
undefined
വിവിധ സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് പുറപ്പെട്ട മലയാളികളെ കർണ്ണാടക സംസ്ഥാന അതിർത്തിയിൽ തടഞ്ഞു.
undefined
ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ തുടങ്ങിയ സംസഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് തിരിച്ചുവരാണ് കർണാടക ഷിരൂർ ചെക്‌പോസ്റ്റിൽ കുടുങ്ങിയത്.
undefined
കേരളം അനുവദിച്ച പാസുമായാണ് ഇവർ യാത്ര തിരിച്ചത്. 40 ഓളം വരുന്ന മലയാളികളാണ് അതിർത്തിയിലുള്ളത്.
undefined
ഗുജറാത്ത്‌, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ നിന്ന് കർണാടകത്തിലേക്ക് കടക്കാൻ ജില്ല കളക്ടർമാരുടെ അനുമതി നിർബന്ധമാണ്. ഇതാണ് ചെക്പോസ്റ്റിൽ തടയാൻ കാരണം.
undefined
തമിഴ്നാട്ടിൽ നിന്ന് കേരള അതിർത്തിയായ കളിയിക്കാവിളയിൽ എത്തിയ ഇടുക്കി സ്വദേശി ക്രിസ്റ്റിക്ക് വീട്ടിലേക്ക് പോകാനുളള വാഹനത്തിന് ഇടുക്കിയിൽ നിന്നും തിരുവനന്തപുരം വരെ യാത്രാനുമതി കിട്ടിയില്ല. ഇതോടെയാണ് ഈ വിദ്യാർത്ഥി ദുരിതത്തിലായത്.
undefined
ആഴ്ചകൾ നീണ്ട ലോക്ക് ഡൗണിൽ അന്യദേശത്ത് കുടുങ്ങിപ്പോയവർ ഏറെ പണിപ്പെട്ടാണ് അതിർത്തിവരെ എത്തുന്നത്. എന്നാല്‍, സ്വന്തമായി വാഹനമില്ലാത്തതിനാല്‍ കുടുങ്ങിപ്പോയവരെ തൽക്കാലം നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്.
undefined
അതിർത്തി കടക്കാൻ ടാക്സി സൗകര്യങ്ങൾ കിട്ടാത്തതാണ് മറ്റൊരു പ്രതിസന്ധി. വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിയ 1.70 ലക്ഷം പേരാണ് നോർക്ക വഴി തിരിച്ചെത്താൻ അപേക്ഷ നൽകിയത്. കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽ നിന്നുളളവരാണ് കൂടുതൽ.
undefined
കണ്ണൂർ, മലപ്പുറം ജില്ലകളിലേക്കാണ് കൂടുതൽ പേർ മടങ്ങുന്നത്. ഓരോ സംസ്ഥാനങ്ങളിലും കുടുങ്ങി കിടക്കുന്നവരുടെ കൃത്യമായ കണക്ക് നോർക്കയിൽ നിന്ന് ശേഖരിച്ച ശേഷം ഇവരെ നേരിട്ട് തിരിച്ചെത്തിക്കാനുള്ള അന്തിമ രൂപ രേഖ സർക്കാർ തയ്യാറാക്കും.
undefined
വിദൂര സംസ്ഥാനങ്ങളിലുളളവരെ കൊണ്ടുവരുന്നതിന് പ്രത്യേക തീവണ്ടി കേന്ദ്രം അനുവദിക്കുന്നത് കാത്തിരിക്കുകയാണ് സംസ്ഥാനം. സമീപ സംസ്ഥാനങ്ങളിലുളളവരെ റോഡ് മാർഗം തിരികെ എത്തിക്കണമെന്ന ആവശ്യവും സർക്കാരിന്‍റെ പരിഗണനയിലാണ്.
undefined
undefined
undefined
undefined
undefined
click me!