കുതിച്ചുയര്‍ന്ന് പെട്രോള്‍ വില; തിരുവനന്തപുരത്ത് പെട്രോള്‍ പമ്പില്‍ ഒറ്റക്കാല്‍ തപസുമായി യുവാവിന്‍റെ പ്രതിഷേധം

Published : Jun 14, 2021, 05:16 PM ISTUpdated : Jun 15, 2021, 04:23 PM IST

അന്തമില്ലാതെ ഉയരുന്ന പെട്രോള്‍ വിലയില്‍ പ്രതിഷേധിച്ച് പെട്രോള്‍ പമ്പില്‍ ഒറ്റക്കാല്‍ തപസുമായി യുവാവ്. പെട്രോളിന് ലിറ്ററിന് 29 പൈസ ഇന്ന് വര്‍ദ്ധിച്ചതോടെ തിരുവനന്തപുരം നഗരത്തില്‍ സാധാരണ പെട്രോളിന് ലിറ്ററിന് വില 98.45 രൂപയായി. ഡീസലിന് 31 പൈസ കൂട്ടി, 93.79 രൂപയിലെത്തിച്ചു. പെട്രോള്‍ വില കുതിച്ചുയരുന്നതിനിടെ വ്യത്യസ്തമായ പ്രതിഷേധങ്ങളുമായി വ്യക്തികളും രംഗത്തെത്തി. കഴിഞ്ഞ ദിവസം ആലപ്പുഴയിലെ പെട്രോള്‍ പമ്പില്‍ ജിഷ്ണു എന്നയാള്‍ സാങ്കല്‍പിക ക്രിക്കറ്റ് കളി നടത്തി 'സ്വഞ്ചറി'യടിച്ചത് വാര്‍ത്തയായിരുന്നു. അതിന് പുറകെയാണ് തിരുവനന്തപുരത്ത് സ്റ്റാച്ച്വുവിലെ പെട്രോള്‍ പമ്പില്‍ ഒറ്റക്കാല്‍ തപസുമായി വിതുര മീനാങ്കല്‍ സ്വദേശി അജു കെ മധു എത്തിയത്. ചിത്രങ്ങള്‍ അരുണ്‍ കടയ്ക്കല്‍. 

PREV
16
കുതിച്ചുയര്‍ന്ന് പെട്രോള്‍ വില; തിരുവനന്തപുരത്ത് പെട്രോള്‍ പമ്പില്‍ ഒറ്റക്കാല്‍ തപസുമായി യുവാവിന്‍റെ പ്രതിഷേധം

42 ദിവസത്തിനിടെ 24 തവണയാണ് രാജ്യത്ത് ഇന്ധനവില കൂട്ടുന്നത്. രാജ്യത്തെ പല നഗരങ്ങളിലും ഇന്ധനവില സെഞ്ച്വറിയടിച്ചിട്ട് ആഴ്ചകളായി. കേരളത്തിൽ പ്രീമിയം പെട്രോൾ വില 100-ലെത്തിയിട്ട് ദിവസങ്ങളായി. സാധാരണ പെട്രോൾ വില നൂറിനടുത്ത് ഇന്നല്ലെങ്കില്‍ നാളെ എന്ന് പറഞ്ഞ് നില്‍ക്കുന്നു. കൊവിഡ് മഹാമാരിക്കാലത്ത് ജനത്തിന്‍റെ നട്ടെല്ലൊടിക്കുകയാണ് ഈ നടപടിയിലൂടെ കേന്ദ്രസർക്കാരും എണ്ണക്കമ്പനികളും ചെയ്യുന്നതെന്ന് പ്രതിപക്ഷവും ആരോപിക്കുന്നു. 

26

ഇന്ധനവില കൂട്ടുന്നത് ജനത്തിന് ബുദ്ധിമുട്ടാണെന്നറിയാം, എന്നാല്‍, വാക്സീൻ വാങ്ങാൻ കോടിക്കണക്കിന് രൂപ സർക്കാർ ചെലവാക്കുകയാണ് എന്നാണ് പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞത്. സർക്കാരിന് ഇന്ധനവില കൂടുന്നത് കൊണ്ട് ഒരു ഭീഷണിയുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനക്ഷേമപ്രവർത്തനങ്ങൾക്ക് കേന്ദ്രസർക്കാർ പണം നീക്കിവയ്ക്കുന്നുണ്ട്. 

36

''നിലവിലെ കൂടിയ ഇന്ധനവില ജനങ്ങൾക്ക് പ്രശ്നമാണെന്നറിയാം, പക്ഷേ, കേന്ദ്ര/ സംസ്ഥാന സർക്കാരുകൾ 35,000 കോടി രൂപയാണല്ലോ വാക്സീനുകൾ വാങ്ങാനായി എല്ലാ വർഷവും നീക്കി വയ്ക്കുന്നത്. ഈ പ്രതിസന്ധികാലത്ത് ജനക്ഷേമപ്രവർത്തനങ്ങൾക്കായി പണം മാറ്റി വയ്ക്കുകയാണ് കേന്ദ്രസർക്കാർ'', ധർമേന്ദ്രപ്രധാൻ വാർത്താ ഏജൻസിയായ എഎൻഐയോട് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.  

46

ഇന്ധന വില വര്‍ദ്ധിക്കുന്നതിനൊപ്പം വില കറയ്ക്കില്ലെന്ന പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്രപ്രധാനിയുടെ പ്രസ്തവനയില്‍ പ്രതിഷേധിച്ചാണ് അജു ഒറ്റക്കാല്‍ തപസുമായി പെട്രോള്‍പമ്പിലെത്തിയത്. ഒറ്റതോര്‍ത്തുടുത്ത് കൈയില്ലാത്ത ബനിയനും ധരിച്ചാണ് അജു ഒറ്റക്കാല്‍ തപസ് ചെയ്തത്. നേരത്തെയും തിരുവനന്തപുരം നഗരസഭയില്‍ നിരവധി വ്യത്യസ്ത ഒറ്റയാള്‍ പ്രതിഷേധങ്ങള്‍ അജു നടത്തിയിരുന്നു. 

56

കൊവിഡ് വ്യാപനത്തിനിടെ തിരുവനന്തപുരം നഗരവും അടച്ചിട്ടപ്പോള്‍, നഗരത്തിലെ യാചകരുടെ സംരക്ഷണം ഉറപ്പ് വരുത്തണമെന്നാവശ്യപ്പെട്ട് നഗരസഭയ്ക്ക് മുന്നില്‍ തോര്‍ത്ത് വിരിച്ച് പ്രതിഷേധിച്ചിരുന്നു. ഇതേ തുടര്‍ന്ന് നഗരത്തിലെ യാചകരെ സര്‍ക്കാറിന്‍റെ അഭയകേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കാനാവശ്യമായ നടപടികളെടുത്തിരുന്നു.  

66

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 
click me!

Recommended Stories