പത്ത് വര്‍ഷത്തെ ഒളിജീവിതം; സംശയങ്ങള്‍ ബാക്കി, 'ഒന്നൂടെ' അന്വേഷിക്കണമെന്ന് പൊലീസ്

First Published Jun 10, 2021, 3:49 PM IST


സിനിമാക്കഥയെ വെല്ലുന്നതായിരുന്നു കഴിഞ്ഞ ദിവസം പാലക്കാട് നെന്മാറയില്‍ നിന്ന് വന്ന വാര്‍ത്ത. പത്ത് വര്‍ഷം ഒരു കുഞ്ഞ് പോലുമറിയാതെ കാമുകിയെ സ്വന്തം വീട്ടില്‍ താമസിപ്പിക്കുക. പിന്നീട്, ഇരുവരും ചേര്‍ന്ന് വീട്ടില്‍ നിന്നും ഏഴ് കിലോമീറ്റര്‍ ദൂരെയുള്ള വാടക വീട്ടില്‍ ഒളിച്ച് താമസിക്കുക. ഒരു പക്ഷേ മലയാളി ഇതുവരെ കണ്ടിട്ടുള്ള പ്രണയകഥകളില്‍ നിന്നെല്ലാം വ്യത്യസ്തമായിരുന്നു ഇരുവരുടെയും കഥ. എന്നാല്‍ ഇപ്പോള്‍ ഇവര്‍ പറയുന്ന കഥയില്‍ ചില പൊരുത്ത കേടുകളുണ്ടെന്നും സംഭവം വിശദമായി പരിശോധിക്കണമെന്നും ആവശ്യപ്പെട്ടിരിക്കുകയാണ് അയല്‍വാസികള്‍. ഇതേ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഒത്തുതീര്‍പ്പിലായ കേസ് പൊലീസ് വീണ്ടും അന്വേഷിക്കാന്‍ തീരുമാനിച്ചു. സംഭവ സ്ഥലത്ത് നിന്നുള്ള ചിത്രങ്ങള്‍ പകര്‍ത്തിയത് ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ കെ അഭിലാഷ്.

ഈ വീട്ടിലാണ് പത്ത് വര്‍ഷത്തോളം തന്‍റെ കാമുകിയെ ഇരുചെവി അറിയാതെ അയാള്‍ പാര്‍പ്പിച്ചിരുന്നത്. യുവതിയുടെ കാമുകനും അമ്മയും അച്ഛനും സഹോദരിയും സഹോദരനും അടഞ്ഞിയ കുടുംബവും അതേ സമയം ഈ വീട്ടില്‍ തന്നെയാണ് താമസിച്ചിരുന്നത്.
undefined
2010 ഫെബ്രുവരിയിലാണ് അയിലൂര്‍ സ്വദേശിയായ യുവതിയെ കാണാനില്ലെന്ന പരാതി പൊലീസിന് ലഭിക്കുന്നത്. തുടര്‍ന്ന് പലപ്പോഴായി നടത്തിയ അന്വേഷണത്തില്‍ ഒരു തുമ്പും പൊലീസിന് ലഭിച്ചില്ല.
undefined
അയിലൂര്‍ സ്വദേശിയായ യുവാവിന്‍റെ വീട്ടില്‍ മാതാപിതാക്കളുടെയും സഹോദരിയുടെയും കണ്ണുവെട്ടിച്ച് പത്ത് വര്‍ഷക്കാലം ഒരാളെ എങ്ങനെ താമസിപ്പിക്കാന്‍ കഴിഞ്ഞുവെന്നത് ഇന്നും ഒരു പ്രഹേളികയാണ്. കഴിഞ്ഞ ദിവസം ഇയാള്‍ പൊലീസിനോട് കാര്യങ്ങള്‍ വിശദമാക്കും വരെ പുറത്താരും അറിയാതിരുന്ന ഒരു പ്രണയകഥ.
undefined
മൂന്ന് മാസം മുമ്പ് യുവാവിനെയും കാണാതായിരുന്നു. ഇതേ തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. പതിവ് പോലെ ആ പരാതിയും പൊലീസ് അന്വേഷിച്ചു. തുമ്പൊന്നും കിട്ടാതെ കേസ് തേഞ്ഞ് മാഞ്ഞ് പോകവേയാണ്. യുവാവിന്‍റെ സഹോദരന്‍ ഇയാളെ വീട് ഏഴ് കിലോമീറ്റര്‍ മാത്രം ദൂരെയുള്ള സ്ഥലത്ത് നിന്ന് തിരിച്ചറിയുന്നത്.
undefined
തുടര്‍ന്ന് സഹോദരന്‍ ഇയാളെ കൈയോടെ പൊലീസില്‍ ഏല്‍പ്പിച്ചു. തുടര്‍ന്ന് നടന്ന ചോദ്യം ചെയ്യലിലാണ് ഇയാള്‍ പത്ത് വര്‍ഷമായുള്ള ഒഴിജീവിതത്തിന്‍റെ കഥ പറയുന്നത്. പെണ്‍കുട്ടി യുവാവിന്‍റെ സഹോദരിയെ കാണാനായി വീട്ടില്‍ വരുമായിരുന്നു. എന്നാല്‍ ഈ വരവ് പ്രണയത്തിലേക്കും തുടര്‍ന്ന് യുവാവില്ലാതെ ജീവിതം സാധ്യമാകില്ലെന്ന അവസ്ഥയിലേക്കും പെണ്‍കുട്ടിയെ എത്തിച്ചു.
undefined
വീട് വിട്ട് കാമുകനെ തേടി അവളെത്തി. എന്നാല്‍, പ്രണയം പുറത്ത് പറഞ്ഞാല്‍ സംഭവിക്കുന്ന കാര്യങ്ങളോര്‍ത്ത് അയാള്‍ ഇത് ആരോടും പറഞ്ഞില്ല. പകരം വീടിനോട് ചേര്‍ന്ന ചായ്പ്പില്‍ ഇയാള്‍ തനിക്കറിയാവുന്ന് ഇലക്ട്രിക്ക് വിദ്യകളുപയോഗിച്ച് പുറത്ത് നിന്നും തുറക്കുകയും അടയ്ക്കുകയും ചെയ്യാന്‍ പറ്റുന്ന ചില പ്രത്യേക സാങ്കേതിക വിദ്യകള്‍ വാതിലില്‍ ഉറപ്പിച്ചു.
undefined
ജനല്‍ കമ്പികള്‍ എടുത്ത് മാറ്റാന്‍ പറ്റുന്ന വിധത്തിലാക്കി. ഇതുവഴി ആരും കാണാതെ രഹസ്യമായി പെണ്‍കുട്ടി അത്യാവശ്യകാര്യങ്ങള്‍ക്കും ശുചിമുറിയില്‍ പോകാനുമായി പുറത്തിറങ്ങി. മൂന്ന് നേരവും തന്‍റെ കാമുകിക്കുള്ള ഭക്ഷണം ആരും കാണാതെ അയാള്‍ എത്തികൊണ്ടിരുന്നു.
undefined
എന്നാല്‍, മൂന്ന് മാസം മുമ്പ് ഇയാള്‍ പെണ്‍കുട്ടിയുമായി താമസം മാറി. അതും വീട്ടുകാരോ നാട്ടുകാരോ അറിഞ്ഞില്ല. വീട്ടില്‍ നിന്ന് ഏഴ് കിലോമീറ്റര്‍ ദൂരെയുള്ള വിത്തനശ്ശേരിയിലെ വാടക വീട്ടിലേക്ക് മാറി. യുവാവിനെ കാണാതായതോടെയാണ് വീട്ടുകാര്‍ പൊലീസില്‍ പരാതി കൊടുക്കുന്നതും സഹോദരന്‍ ഇയാളെ കണ്ടെത്തുന്നതു.
undefined
undefined
പെണ്‍കുട്ടിക്ക് വലിയ അസുഖങ്ങളൊന്നും ഇക്കാലയളവിലുണ്ടായിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. യുവാവിനൊപ്പം അതേ വീട്ടിൽ കഴിഞ്ഞിരുന്നതായി യുവതിയും പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇരുവരും പറഞ്ഞ സജ്ജീകരണങ്ങൾ ഇവരുടെ മുറിയിൽ ഉണ്ടായിരുന്നതായി നെന്മാറ പൊലീസും പറയുന്നു.
undefined
ഒടുവില്‍ പരാതികളെല്ലാം പൊലീസ് പരിഹരിച്ചു. യുവാവിനെയും യുവതിയെയും ഒന്നിച്ച് ജീവിക്കാന്‍ അനുവദിച്ചു. എന്നാല്‍, അവിടെ നിന്ന് പുതിയ പ്രശ്നങ്ങളാരംഭിച്ചു എന്ന് വേണം കരുതാന്‍. പത്ത് വര്‍ഷത്തോളം ഒരു പെണ്‍കുട്ടിയെ ഇരുചെവി അറിയാതെ താമസിപ്പിച്ചതില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാരും അയല്‍വാസികളും ആരോപിച്ചു.
undefined
നാട്ടുകാരുടെ എതിര്‍പ്പ് കൂടിയതോടെ കേസ് പുനരന്വേഷിക്കാന്‍ പൊലീസ് തീരുമാനിക്കുകയായിരുന്നു. ആലത്തൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പുതിയ സംഘം ബുധനാഴ്ച രാത്രി അയിലൂര്‍ കാരക്കാട്ട് പറമ്പിലെ വീട്ടിലെത്തി വീണ്ടും പരിശോധന നടത്തി. കുടുംബാംഗങ്ങളുടെ മൊഴി വീണ്ടും രേഖപ്പെടുത്താനുള്ള നീക്കത്തിലാണ് പൊലീസ്.
undefined
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
undefined
click me!