ജസ്നാ കേസ്; ഹൈക്കോടതി ജഡ്ജിയുടെ കാറില്‍ കരി ഓയില്‍ ഒഴിച്ചു: പ്രതി പിടിയില്‍

First Published Feb 3, 2021, 1:00 PM IST

ഹൈക്കോടതി വളപ്പിലേക്ക് കയറുകയായിരുന്ന ജസ്റ്റിസ് വി ഷേര്‍സിയുടെ കാറിന് നേരെ കരി ഓയില്‍ ഒഴിച്ചു. കോടതിയെ വരെ ഞെട്ടിച്ച സംഭവം നടന്നത് ഇന്ന് രാവിലെ ഒമ്പതേ മുക്കാലോടെ  ഹൈക്കോടതി ഗേറ്റിന് സമീപത്ത് വച്ചായിരുന്നു. സംഭവത്തെ കുറിച്ച്അന്വേഷിക്കാന്‍ ഉന്നതതല അന്വേഷണം ആരംഭിച്ചു. പത്തനംതിട്ടയില്‍ നിന്ന് മൂന്ന് വര്‍ഷം മുമ്പ് കാണാതായ ജസ്നയുടെ ബന്ധു എന്ന് വെളിപ്പെടുത്തിയ രഘുനാഥന്‍ നായര്‍ എന്നയാളാണ് ജഡ്ജിയുടെ കാറിന് കരി ഓയില്‍ ഒഴിച്ചത്. ഇയാളെ സംഭവ സ്ഥലത്ത് നിന്ന് സെക്യൂരിറ്റി ജീവനക്കാര്‍ പിടികൂടി പൊലീസിന് കൈമാറി. 

മൂന്ന് വര്‍ഷം മുമ്പ് 2018 മാര്‍ച്ച് 20 ന് എരുമേലി മുക്കൂട്ട് തറയില്‍ നിന്നാണ് ജസ്ന മരിയ ജയിംസ് എന്ന പെണ്‍കുട്ടിയുടെ തിരോധാനം വാര്‍ത്തയാകുന്നത്. വിവിധ അന്വേഷണ സംഘങ്ങള്‍ കഴിഞ്ഞ മൂന്ന് വര്‍ഷം അന്വേഷിച്ചിട്ടും കേസിന് തുമ്പ് കണ്ടെത്താന്‍ കഴിഞ്ഞില്ല.
undefined
ജസ്ന കൊല്ലപ്പെട്ടെന്നും അതല്ല കാമുകനോടൊപ്പം നാടുവിട്ടതാണെന്നും തട്ടിക്കൊണ്ട് പോയതാണെന്നുമുള്ള നിരവധി കഥകള്‍ ഇതിനിടെ പ്രചരിപ്പിക്കപ്പെട്ടിരുന്നു. (കൂടുതല്‍ ചിത്രങ്ങള്‍ കാണാന്‍ Read More - ല്‍ ക്ലിക്ക് ചെയ്യുക)
undefined
അന്വേഷണ ഉദ്യോഗസ്ഥനായ കെ ജി സൈമണ്‍ വിരമിക്കുന്നതിനിടെ ജസ്ന കേസുമായി ബന്ധപ്പെട്ട എല്ലാവിവരവും ലഭിച്ചെന്നും എന്നാല്‍ ഇപ്പോള്‍ ഇതുമായി ബന്ധപ്പെട്ടകാര്യങ്ങള്‍ പറയാന്‍ കഴിയില്ലെന്നും പറഞ്ഞത് ഏറെ വിവാദമായിരുന്നു.
undefined
ഇതിനെ തുടര്‍ന്ന് കഴിഞ്ഞ ആഴ്ച ജസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട ഒരു ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഹൈക്കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടിരുന്നു. എന്നാല്‍, സാങ്കേതിക പ്രശ്നങ്ങളുടെ പേരില്‍ ഹൈക്കോടതി ഹര്‍ജി അനുവദിച്ചിരുന്നില്ല.
undefined
ജസ്റ്റിസ് വി ഷേര്‍സിയാണ് അന്ന് കേസ് കേട്ടിരുന്നത്. ഇതിനിടെയാണ് ഹൈക്കോടതിയിലേക്ക് വരുമ്പോള്‍ ജസ്റ്റിസ് വി ഷേര്‍സിയുടെ കാറിന് നേരെ കോട്ടയം സ്വദേശിയായ രഘുനാഥന്‍ നായര്‍ കരി ഒയില്‍ ഒഴിച്ചത്.
undefined
ജഡ്ജി ഹേബിയസ് കോര്‍പ്പസ് ഹര്‍ജി തള്ളിയതിലുള്ള പ്രതിഷേധമാണ് കരി ഒയില്‍ ഒഴിക്കാന്‍ പ്രയരിപ്പിച്ചതെന്ന് രഘുനാഥന്‍ നായര്‍ പ്രാഥമിക ഘട്ട അന്വേഷണത്തില്‍ പൊലീസിനോട് പറഞ്ഞു.
undefined
ഇയാള്‍ രാവിലെ മുതല്‍ ഹൈക്കോടതി ഗേറ്റിന് സമീപം പ്ലേക്കാര്‍ഡുമായി നിന്നിരുന്നതായി സെക്യൂരിറ്റി ജീവനക്കാര്‍ പറഞ്ഞു.
undefined
കാറിന്‍റെ ഡ്രൈവറുടെ ഡോറും പുറകിലെ ഡോറും ഏതാണ്ട് മുഴുവനായും കരിയോയില്‍ പതിഞ്ഞു. എന്നാല്‍ ഇത്തരം സംഭവങ്ങള്‍ അംഗീകരിക്കാനാകില്ലെന്ന നിലപാടിലാണ് ഹൈക്കോടതി. ഹൈക്കോടതി രജിസ്ട്രാര്‍ അടക്കമുള്ള സംഘം സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചു.
undefined
ജസ്നയുടെ ബന്ധു എന്നവകാശപ്പെട്ട രാഘുനാഥന്‍ നായര്‍ മാത്രമേ സംഭവത്തിന് പുറകിലുള്ളോ, അതോ സംഭവത്തിന് കൂടുതല്‍ ആളുകളുമായി ബന്ധമുണ്ടോയെന്നൊക്കെ അന്വേഷണത്തിന്‍റെ പരിധിയില്‍ വരും.
undefined
undefined
click me!