പ്ലാവിലയില്‍ പതിനഞ്ചാം മന്ത്രിസഭ; കാണാം ജോബിലാലിന്‍റെ കരവിരുത്

Published : Jul 07, 2021, 10:01 AM ISTUpdated : Jul 07, 2021, 11:22 AM IST

സംസ്ഥാനത്തെ മന്ത്രിസഭ മുഴുവൻ ഇത്തിരിപ്പോന്ന ഇലകളിൽ ഒരുക്കിയിരിക്കുകയാണ് വയലാർ സ്വദേശി ജോബിലാൽ. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരുമെല്ലാം ഇലകളിൽ ഒന്നിനൊന്ന് മികവോടെ നിൽക്കുന്നു. ആലിലയും പ്ലാവാവിലയുമൊക്കെ ഉപയോഗിച്ച് ജോബി നിർമ്മിക്കുന്ന ചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമാണ്. മഹാത്മാഗാന്ധിയും ശ്രീനാരായണ ഗുരുവും പിണറായി വിജയനും മോഹൻലാലും മഞ്ജു വാര്യരുമെല്ലാം ഇലഞരമ്പുകളിൽ ജോബിയുടെ കരവിരുതിൽ ഒന്നിനൊന്ന് മികവാർന്ന ചിത്രങ്ങളായിമാറുന്നു. സിനിമകളിൽ ആർട്ട് വർക്ക് ചെയ്തിരുന്ന ജോബി കഴിഞ്ഞ ലോക് ഡൗൺ കാലത്താണ് ഇലകൾ കാർന്ന് ചിത്രങ്ങൾ നിർമ്മിക്കുന്ന ലീഫ് ആർട്ട് പരീക്ഷിക്കുന്നത്. സർജിക്കൽ ബ്ലയിഡ് ചെറിയ ഒരു ചൂരൽ കഷണത്തിൽ ഉറപ്പിച്ചാണ് ഇലകളിൽ ചിത്രങ്ങൾ തയ്യാറാക്കുന്നത്. ആവശ്യമുള്ള ചിത്രം ആദ്യം ഇലകളിൽ സ്റ്റെൻസിൽ ചെയ്യും. പിന്നീട് കാർന്നെടുക്കുകയാണ്. ഇലയിൽ ഒരു ചിത്രം കാർന്നെടുക്കാൻ ഏതാണ്ട് ഒന്നര മണിക്കൂറോളം വേണം. ജോബി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച തന്‍റെ ചിത്രം അടുത്തിടെ മഞ്ജു വാര്യർ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചിരുന്നു. ലോക് ഡൗണിലെ വിരസത പുത്തൻ പരീക്ഷണങ്ങൾക്ക് വഴിവെച്ചപ്പോൾ നിരവധി ആളുകളാണ് ജോബിക്ക് അഭിനന്ദനവുമായി എത്തിയിരിക്കുന്നത്.   

PREV
14
പ്ലാവിലയില്‍ പതിനഞ്ചാം മന്ത്രിസഭ; കാണാം ജോബിലാലിന്‍റെ കരവിരുത്

മുഖ്യമന്ത്രി പിണറായി വിജയന്‍റതടക്കമുള്ള കേരളത്തിലെ പതിനഞ്ചാം മന്ത്രിസഭയിലെ മന്ത്രിമാരുടെ ചിത്രം ജോബിലാല്‍ ഇലയില്‍ ചെയ്തെടുത്തപ്പോള്‍. 
 
24

34

44

ജോബി ലാല്‍ ഇലയില്‍ തീര്‍ത്ത മഞ്ജു വാര്യരിന്‍റെ ചിത്രം. മഞ്ജു വാര്യര്‍ തന്‍റെ ഫേസ്ബുക്ക് അക്കൌണ്ടില്‍ പങ്കുവച്ച ചിത്രമാണിത് ലീഫ് ആര്‍ട്ട്. 
 
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!

Recommended Stories