'ഒരു വയറൂട്ടാം പദ്ധതി', ഐ.ജി പി വിജയന്‍ ബോണക്കാട് ലയത്തില്‍ ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു

First Published Jul 2, 2021, 3:37 PM IST

ന്മ ഫൗണ്ടേഷനും സ്റ്റുഡന്‍റ്സ് പൊലീസ് കേഡറ്റ് പദ്ധതിയും സംയുക്തമായി നടപ്പിലാക്കുന്ന ' ഒരു വയറൂട്ടാം' പദ്ധതിയുടെ ഭാഗമായി കിടപ്പ് രോഗികൾക്കും മറ്റ് ശാരീരിക-മാനസിക പ്രശ്നങ്ങൾ നേരിടുന്നവർക്കും വേണ്ടിയുള്ള ഭക്ഷ്യ കിറ്റ് വിതരണവും എസ്.പി.സി തിരുവനന്തപുരം ജില്ലാ റൂറൽ പൊലീസിന്‍റെയും നേതൃത്വത്തിൽ നടപ്പിലാക്കുന്ന പഠന കിറ്റ് വിതരണവും ബോണക്കാട് വച്ച് കോസ്റ്റൽ പൊലീസ് ഐ.ജി. പി.വിജയൻ ഐ.പി.എസ് നിർവഹിച്ചു. 

ലോക് ഡൌണിൽ ദുരിതം അനുഭവിക്കുന്നവർക്കായി നടപ്പിലാക്കി വരുന്ന 'ഒരു വയറൂട്ടാം' പദ്ധതിയുടെ ഭാഗമായി പത്ത് ലക്ഷത്തിലധികം ഭക്ഷണപ്പൊതികളും ഭക്ഷ്യ കിറ്റുകളുമാണ് സംസ്ഥാനത്തുടെ നീളം വിതരണം ചെയ്തത്.
undefined
കൂടാതെ മിടുക്കരായ വിദ്യാർഥികളുടെ പഠനം കൊവിഡിനെ തുടര്‍ന്നുള്ള അടച്ച്പൂട്ടലില്‍ തടസ്സപ്പെടാതിരിക്കാനായി വിദ്യാർത്ഥികൾക്ക് ഒരു വർഷത്തേക്കുള്ള പഠന സാമഗ്രികളും ഈ പദ്ധതി വഴി വിതരണം ചെയ്യുന്നുണ്ട്.
undefined
ജില്ലയിലെ എസ്.പി.സി സ്കൂളുകളുടെ നേതൃത്വത്തിൽ സമാഹരിച്ചതും വിതുര ഗവ.വൊക്കേഷണൽ ആന്‍റ് ഹയർ സെക്കന്‍ററി സ്കൂളിലെ സ്റ്റുഡന്‍റ് പൊലീസ് കേഡറ്റുകൾ ലോക്ഡൗണ്‍ ചലഞ്ചുകളിലൂടെ സമാഹരിച്ച തുകയും ചേർത്താണ് പഠന കിറ്റുകൾ തയ്യാറാക്കിയത്.
undefined
എസ്.പി.സി.പദ്ധതിയുടെ സംസ്‌ഥാന അസിസ്റ്റന്‍റ് നോഡൽ ഓഫീസർ പ്രതാപൻ നായർ, വിതുര പൊലീസ് ഇൻസ്‌പെക്ടർ വിപിൻ ഗോപിനാഥൻ, എസ്.പി.സി ജില്ലാ നോഡൽ ഓഫീസർ അനിൽ കുമാർ, സബ് ഇൻസ്‌പെക്ടർ വി.വി.വിനോദ്, സിവിൽ പൊലീസ് ഓഫീസർ സൈനി കുമാരി, എസ്.പി.സി പദ്ധതിയുടെ വിതുര സ്കൂൾ സി.പി.ഒ മാരായ അൻവർ കെ, ഷീജ വി.എസ്, മീനാങ്കൽ സ്കൂൾ സി.പി.ഒ സദകത്തുള്ള എന്നിവർ പങ്കെടുത്തു.
undefined
ബോണക്കാട് ലയത്തിലെ കുട്ടികള്‍ക്കുള്ള മൊബൈല്‍ ഫോണ്‍ വിതരണംഐജി പി വിജയന്‍ നിര്‍വഹിക്കുന്നു.
undefined
ഐ ജി പി വിജയന്‍ സ്റ്റുഡന്‍റ് കേഡറ്റ് പൊലീസിനൊപ്പം.
undefined
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
undefined
click me!