വരള്‍ച്ച; നൂറ്റാണ്ടുകളുടെ ഓര്‍മ്മകളുണര്‍ത്തി മാട്ടുപ്പെട്ടി ഡാം

First Published Jul 3, 2019, 1:23 PM IST

പ്രളയത്തിന് ശേഷമുള്ള വരള്‍ച്ചയിലേക്ക് കേരളം നടന്നടുക്കുകയാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. വരള്‍ച്ചയുടെ ദൃശ്യങ്ങളാണ് എങ്ങും. കിണറുകളും കുളങ്ങളും വരണ്ടു തുടങ്ങിക്കഴിഞ്ഞു. കഴിഞ്ഞു പോകുന്നത് ജൂണ്‍ മാസമോ ? അതേ മെയ് മാസമോ ? തകര്‍ത്തുപെയ്യേണ്ട മണ്‍സൂണ്‍ ഏത് വഴിക്ക് പറന്നുപോയെന്നുപോലും പറയാന്‍ പറ്റാതായിരിക്കുന്നു.

കിണറുകളില്‍ കുളങ്ങളും വരണ്ടുണങ്ങിയപ്പോഴും പിടിച്ചു നിന്ന ഡാമുകള്‍ പലതും വറ്റിത്തുടങ്ങി. കേരളത്തിന്‍റെ കാശ്മീരെന്ന് പ്രകീര്‍ത്തിക്കപ്പെട്ട മൂന്നാറില്‍ പോലും വ്യത്യസ്തമല്ല കാര്യങ്ങള്‍. മൂന്നാറിലെ പ്രധാന ഡാമുകളിലൊന്നായ മാട്ടുപ്പെട്ടി ഡാം വരണ്ടുണങ്ങിത്തുടങ്ങി.

1953 ല്‍ പണി പൂര്‍ത്തിയാക്കിയ മാട്ടുപ്പെട്ടി അണക്കെട്ടില്‍ ആദ്യമായി പതിറ്റാണ്ടുകള്‍ പഴയമുള്ള കെട്ടിടാവശിഷ്ടങ്ങള്‍ ഉയര്‍ന്നുവന്നു. ഒന്നര നൂറ്റാണ്ട് മുമ്പ് സിമന്‍റ് ഉപയോഗിക്കാതെ കല്ലുകള്‍ ചുണ്ണാമ്പ് മിശ്രിതമായ സുര്‍ക്ക ഉപയോഗിച്ച് നിര്‍മ്മിച്ച കെട്ടിടങ്ങളുടെ ചുമരുകളാണ് ഇപ്പോഴും വലിയ കേടുപാടുകള്‍ ഇല്ലാതെ നില്‍ക്കുന്നത്.

ഡാമിന്‍റെ നിര്‍മ്മാണം തുടങ്ങിയതോടെ തൊഴിലാളികളും, അന്നത്തെ തോട്ടം മാനേജര്‍മാരായ ബ്രിട്ടീഷുകാരും കെട്ടിടങ്ങള്‍ ഉപേക്ഷിച്ച് സമീപ പ്രദേശങ്ങളായ കുട്ടിയാര്‍, കുണ്ടള എന്നിവടങ്ങളിലേക്ക് താമസം മാറുകയായിരുന്നു. ഇന്ന് വരള്‍ച്ചയുടെ മറ്റൊരു ദുരന്തചിത്രമായി മാറുകയാണ് മാട്ടുപ്പെട്ടി ഡാം.

നൂറ്റാണ്ടുകളുടെ ഓര്‍മ്മകളുണര്‍ത്തി മാട്ടുപ്പെട്ടി ഡാം
undefined

click me!