Nest Group Electronic City: നെസ്റ്റ് ഗ്രൂപ്പിന്‍റെ ഇലക്ട്രാണിക് സിറ്റി അപകടം ; സുരക്ഷാ വീഴ്ച്ച പരിശോധന ഇന്ന്

Published : Mar 19, 2022, 10:23 AM ISTUpdated : Mar 19, 2022, 10:38 AM IST

കൊച്ചി/കളമശ്ശേരിയിൽ (Kochi/Kalamassery): നെസ്റ്റ് ഗ്രൂപ്പിന്‍റെ ഇലക്ട്രാണിക് സിറ്റി (NeST Electronics City) നിർമ്മാണം നടക്കുന്ന സ്ഥലത്ത് മണ്ണിടിഞ്ഞ് വീണതിനെ (Landslide accident) തുടര്‍ന്ന്  നാല് ഇതരസംസ്ഥാന തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍, നിർമ്മാണ പ്രവർത്തനത്തിൽ സുരക്ഷാ വീഴ്ച്ചയുണ്ടോയെന്നാണ് ഇന്ന് പരിശോധന നടക്കും. എഡിഎമ്മിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുക. അപടകത്തില്‍ നിന്നും രക്ഷപ്പെട്ടെ മോനി മണ്ഡല്‍, മണിറൂൾ മണ്ഡൽ, ജയറോൾ മണ്ഡൽ എന്നിവരുടെ ആരോഗ്യ നില തൃപ്തികരമാണ്. അപകടത്തിൽ മരിച്ച ഫൈജുൽ മണ്ഡൽ, കൂടൂസ് മണ്ഡൽ, നൗജേഷ് മണ്ഡൽ, നൂറാമിൻ മണ്ഡൽ എന്നിവരുടെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഇന്ന് തന്നെ ഇവരുടെ മൃതദേഹങ്ങള്‍ വിമാനമാര്‍ഗം നാട്ടിലേക്ക് കൊണ്ടുപോകും. ചിത്രങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ രാജേഷ് തകഴി. 

PREV
115
Nest Group Electronic City:  നെസ്റ്റ് ഗ്രൂപ്പിന്‍റെ ഇലക്ട്രാണിക് സിറ്റി അപകടം ; സുരക്ഷാ വീഴ്ച്ച പരിശോധന ഇന്ന്

ഇലക്ട്രാണിക് സിറ്റിയുമായി ബന്ധപ്പെട്ട നിർമ്മാണ പ്രവർത്തനങ്ങൾക്കായി ആഴത്തില്‍ കുഴിയെടുക്കുന്നതിനിടെ മണ്ണ് ഇടിഞ്ഞ്, കുഴിയിലുണ്ടായിരുന്ന തൊഴിലാളികളുടെ ദേഹത്തേക്ക് വീണാണ് അപകടമുണ്ടായത്. ഇതരം സംസ്ഥാന തൊഴിലാളികളാണ് അപകടത്തിൽപ്പെട്ട എല്ലാവരും. 

 

 

215

അപകടം നടന്നപ്പോള്‍ ഏഴ് പേർ കുഴിക്കുള്ളിൽ കുടുങ്ങിയെന്നായിരുന്നു പ്രാഥമിക വിവരം. എന്നാല്‍, ഫയർഫോഴ്സ് രക്ഷാപ്രവർത്തനം തുടരുന്നതിനിടെ കൂടുതൽ പേർ കുടുങ്ങിയതായി അഭ്യൂഹം ഉയർന്നു. ഇതോടെ ആശങ്കയേറി. 

 

315

തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ 25 തൊഴിലാളികളായിരുന്നു സംഭവ സ്ഥലത്ത് ഇന്നുണ്ടായിരുന്നതെന്നും 7 പേരെ കാണാനില്ലെന്നും സ്ഥിരീകരിച്ചു. സംഭവ സ്ഥലത്ത് വീണ്ടും മണ്ണ് ഇടിയാനുള്ള സാധ്യത കണക്കിലെടുത്ത് വളരെ ശ്രമകരമായാണ് രക്ഷാപ്രവർത്തനം നടത്തിയത്. 

 

415

ജെസിബി ഉപയോഗിച്ച് മുകളിലെ മണ്ണ് മാറ്റി കുഴിയില്‍ കുടുങ്ങിയവരെ പുറത്തെടുക്കാനുള്ള ശ്രമമാണ് ആദ്യം നടത്തിയത്. തുടര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവില്‍ ഏഴുപേരില്‍ മൂന്നുപേരെ ജീവനോടെ പുറത്തെടുക്കാനായി. 

 

515

എന്നാല്‍, കുഴിയിലേക്ക് വീണ മണ്ണിന്‍റെ ഏറ്റവും അടിയിലുണ്ടായിരുന്ന നാല് പേരുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഇതിനിടെ അപകട സാധ്യതയെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടും നടപടിയെടുത്തിരുന്നില്ലെന്നും. അത് അപകട തീവ്രത വര്‍ദ്ധിപ്പിച്ചെന്നും പരാതി ഉയര്‍ന്നു. 

 

615

ഇലക്ട്രോണിക് സിറ്റിയുടെ നിര്‍മ്മാണം നടക്കുന്ന പ്രദേശത്ത് കുന്ന് നികത്തിയ മണ്ണാണ് ഉണ്ടായിരുന്നത്. പുറമേ നിന്ന് കൊണ്ടിട്ട മണ്ണായതിനാല്‍ ഈ മണ്ണിന് ബലകുറവുണ്ടായിരുന്നു. ബലകുറവുള്ള മണ്ണില്‍ വളരെ ആഴത്തില്‍ കുഴിയെടുക്കുമ്പോള്‍ ഉണ്ടാകുന്ന ബലക്ഷയത്തെ കുറിച്ച് കോണ്‍ട്രാക്ടര്‍ക്ക് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നെന്ന് തൊഴിലാളികള്‍ പറയുന്നു.

 

715

തങ്ങളുടെ മുന്നറിയിപ്പ് കോണ്‍ട്രാക്ടര്‍ അവഗണിച്ചെന്നും തൊഴിലാളികള്‍ ആരോപിച്ചു. തൊഴിലാളികളുടെ ആരോപണമുള്‍പ്പടെയുള്ള വസ്തുതകള്‍ ഇന്ന് എഡിഎമ്മിന്‍റെ നേതൃത്വത്തിലുള്ള സംഘം പരിശോധിക്കും. അഗ്നിശമന സേനയിലേയും റവന്യൂ വകുപ്പിലേയും പൊലീസിലേയും ഉദ്യോഗസ്ഥർ ചേർന്ന പ്രത്യേക സംഘമാണ് അന്വേഷണം നടത്തുക. അ‍ഞ്ച് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം.

 

815

അപകടത്തിൽ മരിച്ച നാലുപേരുടേയും പോസ്റ്റുമോർട്ടം ഇന്ന് നടക്കും. രാവിലെ 10 മണി മുതലാണ് നടപടികൾ തുടങ്ങുക. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഇന്ന് തന്നെ മൃതദേഹങ്ങള്‍ വിമാന മാർഗ്ഗം നോർത്ത് 24 പർഗാനാസിലേക്ക് കൊണ്ടുപോകുമെന്ന് മന്ത്രി പി രാജീവ് അറിയിച്ചു. തൊഴിൽ വകുപ്പിന്‍റെ നേതൃത്വത്തിൽ ഇതിനുള്ള നടപടികൾ പൂർത്തിയായതായി അധികൃതർ വ്യക്തമാക്കി.

 

915

അപകടത്തിന് കാരണമായ സുരക്ഷാ വീഴ്ചകൾ പരിശോധിക്കുമെന്ന് പറഞ്ഞ മന്ത്രി സാധാരണ ഇന്‍റസ്ട്രിയൽ മേഖലയിൽ നിർമ്മാണത്തിന് പ്രത്യേക അനുമതിയുടെ ആവശ്യമില്ലെന്നും വ്യക്തമാക്കി. സ്ഥലത്ത് എന്തെല്ലാം കാര്യങ്ങളാണ് നടന്നതെന്ന് എഡിഎമ്മിന്‍റെ നേതൃത്വത്തില്‍ പരിശോധിക്കുമെന്നും പി രാജീവ് പറഞ്ഞു.

 

1015

ഏഴ് പേരായിരുന്നു മണ്ണിടിഞ്ഞു വീണയിടത്ത് ജോലി ചെയ്തിരുന്നത്. ഇവരിൽ ഒരാൾ അപകടം നടക്കുന്നതിനിടെയില്‍ തന്നെ രക്ഷപ്പെട്ടിരുന്നു. ബാക്കി ആറ് പേരിൽ 2 പേരെ തുടക്കത്തിൽ തന്നെ രക്ഷപ്പെടുത്താനായി. എന്നാല്‍, മണ്ണിന് അടിയിലായിപ്പോയ ബാക്കി 4 പേരെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചുവെന്ന് ജില്ലാ ഫയർ ഓഫീസർ ജോജി അറിയിച്ചു. 

 

1115

പെട്ടെന്ന് കഴുത്തറ്റ൦ വരെ മണ്ണ് വന്ന് നിറയുകയായിരുന്നെന്നും കരഞ്ഞപ്പോൾ അടുത്തുള്ളവ൪ തന്നെ പിടിച്ച് ഉയ൪ത്തിയതിനാലാണ് രക്ഷപ്പെട്ടതെന്നും അപകടത്തിൽ നിന്ന് രക്ഷപ്പെട്ട മോനി മണ്ഡൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സമീപത്തുള്ള കുന്ന് ഇടിച്ച മണ്ണ് ഇവിടെ എത്തിച്ച് നികത്തുകയായിരുന്നു. ഇങ്ങനെ പുറമേ നിന്ന് കൊണ്ടിട്ട മണ്ണ് ഉറയ്ക്കുന്നതിന് മുമ്പേ തന്നെ വീണ്ടും കുഴിച്ചത് അപകടത്തിന് കാരണമായതായി കരുതുന്നു. 

 

1215

ഇങ്ങനെ ബലമില്ലാത്ത മണ്ണില്‍ വളരെ ആഴത്തില്‍ കുഴിയെടുക്കേണ്ടിവരുന്നതിലെ ബുദ്ധിമുട്ട് നേരത്തെ തന്നെ കോണ്‍ട്രാക്ടറെ അറിയിച്ചിരുന്നെന്നും എന്നാല്‍, സുരക്ഷാ നടപടികളൊന്നും എടുക്കാതെ വീണ്ടും അതേ സ്ഥലത്ത് കുഴിച്ചതാണ് അപകടമുണ്ടാക്കിയതെന്നും തൊഴിലാളികള്‍ പറയുന്നു. 

 

1315

കഴിഞ്ഞ ജനുവരി 18 ന് കോഴിക്കോട് താമരശ്ശേരി കോടഞ്ചേരി പഞ്ചായത്തിലെ കാന്തപുരം അബൂബക്കര്‍ മുസ്ല്യാരുടെ നേതൃത്വത്തിലുള്ള ട്രസ്റ്റിന്‍റെ നിര്‍മ്മാണത്തിലിരിക്കുന്ന മര്‍ക്കസ് നോളജ് സിറ്റി കെട്ടിടം തകര്‍ന്ന് വീണ് 23 പേര്‍ക്ക് പരിക്കേറ്റിരുന്നു. 

1415

ആദ്യനിലയുടെ കോണ്‍ക്രിറ്റ് ജോലിക്കിടെ താങ്ങായി വച്ചിരുന്ന തൂണുകള്‍ തകര്‍ന്ന് വീണായിരുന്നു അന്ന് അപകടമുണ്ടായത്. മര്‍ക്കസ് നോളജ് സിറ്റിയെന്ന പേരില്‍ ഒരു ഉപഗ്രഹനഗരമെന്ന തരത്തിലാണ് പ്രദേശത്ത് നിര്‍മ്മാണം പുരോഗമിച്ചിരുന്നത്. പള്ളി, ഐടി പാര്‍ക്ക് വാണിജ്യ സ്ഥാപനങ്ങള്‍, സ്കൂള്‍ എന്നിങ്ങനെ വിവിധ പദ്ധതികള്‍ക്കായുള്ള കെട്ടിടങ്ങളാണ് ഇവിടെ നിര്‍മ്മാണത്തിലുള്ളത്. 

 

1515

എന്നാല്‍, പല നിര്‍മ്മാണങ്ങള്‍ക്കും അനുമതി നല്‍കിയിട്ടില്ലെന്നും അതിനാല്‍ നിര്‍മ്മാണത്തിന് സ്റ്റോപ്പ് മെമ്മോ നല്‍കുമെന്നും പഞ്ചായത്ത് പ്രസിഡന്‍റ് അലക്സ് തോമസ് പറഞ്ഞിരുന്നു. നോളജ് സിറ്റി നിര്‍മ്മാണത്തിന് അനുമതിയില്ലായിരുന്നുവെങ്കില്‍, പ്രത്യേക നിര്‍മ്മാണ അനുമതി ആവശ്യമില്ലാത്ത ഇന്‍റസ്ട്രിയൽ മേഖലയിലാണ് ഇന്നലെ അപകടം നടന്നത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ സ്വീകരിക്കുന്ന സുരക്ഷാ വീഴ്ചയാണ് ഇത്തരം അപകടങ്ങള്‍ക്ക് കാരണമാകുന്നതും ആരോപണമുയര്‍ന്നു. 

Read more Photos on
click me!

Recommended Stories