ചെറുവാടിയിലെ തത്തകള്‍; കാണാം നിസാര്‍ കൊളക്കാടന്‍റെ ചിത്രങ്ങള്‍

First Published Jul 1, 2021, 12:28 PM IST

ലോക്ഡൌണ്‍ കാലത്തിനിടെ വീട്ടില്‍ തന്നെ അടഞ്ഞിരിക്കേണ്ടിവന്നപ്പോളാണ് ഫോട്ടോഗ്രഫര്‍ നിസാര്‍ കൊളക്കാടന്‍റെ വീടിന് ചുറ്റുമുള്ള വാഴത്തോട്ടത്തില്‍ വന്നിരിക്കുന്ന തത്തകളെ ശ്രദ്ധിച്ചത്. നാടന്‍ തത്തകളും അപൂര്‍വ്വമായി നാട്ടുപ്രദേശങ്ങളില്‍ കാണാറുള്ള തത്തകളും ചെറുവാടി ഗ്രാമത്തില്‍ താമസക്കാരാണന്ന് അദ്ദേഹം കണ്ടെത്തി. തുടര്‍ന്ന് അദ്ദേഹം പകര്‍ത്തിയ ചില ചിത്രങ്ങളാണ് ഇവ. നാട്ടുതത്തകളെ കൂടാതെ പ്ലം ഹെഡഡ് പാരോട്ട്, റോസ് റിങ്ങ്ഡ് പാരോട്ട് എന്നിവ സാധാരണയായി ചെറുവാടിയില്‍ കാണുന്ന തത്തകളാണ്.  മലബാര്‍ പാരോട്ട് സാധാരണയായി കാട്ടിലാണ് കാണാറെങ്കിലും ചെറിയൊരു കൂട്ടം മലബാര്‍ പാരോട്ട് ഈ ലോക്ഡൌണ്‍ കാലത്ത് ചെറുവാടിയിലെത്തിയെന്നും അദ്ദേഹം പറയുന്നു. കാണാം ചെറുവാടി ഗ്രാമത്തിലെ തത്തകളെ. 

വാഴപ്പഴവും അടക്കയും നെല്ലും എന്ന് വേണ്ട, ഏതാണ്ടെല്ലാ ഫലവൃക്ഷങ്ങളിലും തത്തളെത്തും.
undefined
കനത്ത കൊക്ക് കൊണ്ട് പഴങ്ങളും മറ്റും പാതി കഴിച്ച് ഉപേക്ഷിച്ച് പോകുന്ന ഇവ കഴിച്ച് ബാക്കി വച്ച പഴങ്ങള്‍ വീണ്ടും കഴിക്കാറില്ല.
undefined
കൂട്ടം കൂടിയാണ് പൊതുവേ ഇവ സഞ്ചരിക്കുന്നതെങ്കിലും കൂട്ടം ചേര്‍ന്നല്ല താമസിക്കുന്നത്.
undefined
ഓരോ കുടുംബത്തിനും പ്രത്യേകം പ്രത്യേകം മരപ്പൊത്തുകളിലാണ് താമസം. നെല്ല് കതിരോടെ മുറിച്ച് പറന്നുയരുന്ന ഇവ മറ്റ് വൃക്ഷങ്ങളുടെ മുകളിലിരുന്നാണ് അവ ഭക്ഷിക്കുന്നത്.
undefined
വാഴപ്പഴം, അടയ്ക്ക, അത് പോലെ തന്നെ മറ്റ് ഫലങ്ങള്‍ എത്തിവയും കഴിക്കുന്ന ഇവ പിന്നീട് ഈ ഭക്ഷണത്തെ ഉപേക്ഷിക്കുകയാണ് പതിവ്.
undefined
കേരളത്തിന്‍റെ ഭൂമി ശാസ്ത്ര പ്രത്യേകതകള്‍ തത്തകളുടെ ജീവിതത്തിന് ഏറെ അനുയോജ്യമാണ്.
undefined
കേരളത്തിലെ ഏതാണ്ട് എല്ലാ ഗ്രാമനഗരങ്ങളിലും തത്തകളെ കാണാന്‍ കഴിയുന്നു.
undefined
സ്വാഭാവിക വാസസ്ഥലമെന്ന രീതിയില്‍ ഇവ തല പോയ തെങ്ങ്, കവുങ്ങ് അത് പോലെ തന്നെ മറ്റ് മരങ്ങളുടെ മുകളില്‍ ഉണ്ടാക്കിയ പൊത്തുകളിലാണ് സാധാരണയായി കൂടുകൂട്ടാറ്.
undefined
undefined
ലോകത്ത് ഇതുവരെ കണ്ടെത്തിയതില്‍ 86 ജനുസുകളിലായി 372 ഓളം തത്തകളാണുള്ളത്. തെക്കേ അമേരിക്ക, ആസ്ട്രേലിയ എന്നിവിടങ്ങളിലാണ് കൂടുതല്‍ വ്യത്യസ്തമായ തത്തകളുള്ളത്.
undefined
വെറും പത്ത് ഗ്രാം തൂക്കവും 8 സെന്‍റീ മീറ്റര്‍ നീളവുമുള്ള പിഗ്മി തത്തകള്‍ മുതല്‍ 4 കിലോഗ്രം തൂക്കവും ഒരു മീറ്റര്‍ നീളവുമുള്ള ഹയാസിന്ത് മക്കാവു തത്തകള്‍ വരെ വ്യത്യസ്ത ഇനം തത്തകളെ ലോകത്ത് ഇതുവരെ കണ്ടെത്തിയിട്ടുണ്ട്.
undefined
ഡിസംബർ മുതൽ ഏപ്രിൽ വരെയുള്ള മാസങ്ങളില്‍ കൂടുകെട്ടുന്ന ഇവ, വേനൽക്കാലത്താണ് സാധാരണയായി മുട്ടയിടുന്നത്.
undefined
6-20 മീറ്റർ വരെ ഉയരമുള്ള മരപ്പൊത്തുകളിലാണ് ഇവ കൂടുണ്ടാക്കുക. മരം കൊത്തിയുടെയും മറ്റും പഴയ കൂടുകളും ഇവ ഉപയോഗിക്കാറുണ്ട്.
undefined
മതിലിലും ചുമരുകളിലും ഉള്ള ദ്വാരങ്ങളും തത്തകൾ കൂടുകളായി ഉപയോഗിക്കും. മാളത്തിനുള്ളിൽ കൂടുണ്ടാക്കാതെ തന്നെ തത്തകൾ മുട്ടയിടും.
undefined
സാധാരണ നാല് വരെ മുട്ടകളിടുന്നു. മുട്ട വിരിഞ്ഞു വരുന്ന കുഞ്ഞുങ്ങൾക്ക് കാഴ്ചയുണ്ടാകില്ലെന്ന പ്രത്യേകതയുണ്ട്.
undefined
കുഞ്ഞുങ്ങളുടെ ശരീരത്തിൽ തൂവലുകളോ രോമങ്ങളോ കാണപ്പെടുന്നില്ല. എന്നാല്‍, ദിവസങ്ങള്‍ കഴിയുന്നതോടെ ഇവയ്ക്ക് തൂവലുകള്‍ മുളയ്ക്കുന്നു.
undefined
തത്തകൾ അനുകരണ സാമർഥ്യം കൂടുതലുള്ള പക്ഷിയായതിനാൽ നിരന്തരം പരിശീലിപ്പിച്ചാൽ അക്ഷരസ്ഫുടതയോടെ സംസാരിക്കാൻ ഇവയ്ക്ക് കഴിയുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.
undefined
എന്നാല്‍, നാടന്‍ തത്തകളെ വീട്ടില്‍ വളര്‍ത്തുന്നത് നിയമ വിരുദ്ധമാണ്. വിദേശ തത്തകളെ വളര്‍ന്നുന്നതിന് അനുമതിയുണ്ട്. മെയ് 31 ലോക തത്ത ദിന (World Parrot Day)മായി ആചരിക്കുന്നു.കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
undefined
click me!