കൊവിഡ്; സമാന്തര വിദ്യാലയങ്ങളെ സംരക്ഷിക്കാന്‍ നടപടി വേണമെന്നാവശ്യം

First Published Jun 28, 2021, 2:28 PM IST


ജീവിതത്തില്‍ പരാജയപ്പെട്ടിടത്ത് നിന്ന് വിജയത്തിലേക്ക് നടന്ന് കയറിയ നിരവധി പേരുടെ കഥകള്‍ നമ്മുക്കുചുറ്റുമുണ്ട്. അത്തരം കഥകളിലധികവും തുടങ്ങുന്നത് ഇങ്ങനെയാകും ' ഫീസടയ്ക്കാന്‍ പണിമില്ലായിരുന്നു. അല്ലെങ്കില്‍, പത്താം ക്ലാസ് പരീക്ഷ തോറ്റു' എന്നിങ്ങനെയാകും. പക്ഷേ, പിന്നീടങ്ങോട്ട് പോരാടി ജീവിത വിജയം നേടിയെന്നിടത്ത് ആ ജീവിത കഥ വിജയിച്ച കഥയാകുന്നു. അതിനിടെയില്‍ നാം സൌകര്യപൂര്‍വ്വം മറക്കുന്നൊരു കൂട്ടരുണ്ട്. അവരാണ് സമാന്തര അധ്യാപകര്‍ അഥവാ ടൂഷന്‍ സെന്‍റര്‍ അധ്യാപകര്‍. അവരുടെ നിരന്തരമായ ഇടപെടില്ലായിരുന്നെങ്കില്‍ പരാജയപ്പെട്ടര്‍ ഒരുപക്ഷേ ഒരിക്കലും തിരിച്ച് വന്നെന്നിരിക്കില്ല. പക്ഷേ, പരാജയത്തിന്‍റെ നിസഹായതയില്‍ നിന്ന്  അനേകം കുട്ടികളെ ജീവിതത്തിന്‍റെ വെളിച്ചത്തിലേക്ക് കൈ പിടിച്ചുയര്‍ത്തിയ ആ ട്യൂഷന്‍ അധ്യാപകരിന്ന് സ്വന്തം ജീവിതത്തിന് മുന്നില്‍ പകച്ച് നില്‍ക്കുകയാണ്. 

കടയ്ക്കല്‍ മുക്കുന്നം ഗ്രാമത്തിലെ സ്കൂളില്‍ പോകുന്ന കുട്ടികള്‍ക്കും അല്ലാത്ത കുട്ടികള്‍ക്കും കഴിഞ്ഞ 35 വര്‍ഷമായി അക്ഷരം പറഞ്ഞ് കൊടുത്തിരുന്ന സ്ഥാപനമാണ് മഹാത്മ എഡ്യൂക്കേഷന്‍ സെന്‍റര്‍. നാടകങ്ങള്‍ക്കും സിനിമയ്ക്കും സെറ്റുകളൊരുക്കിയിരുന്ന ഷാജി രത്നമാണ് ഈ സ്ഥാപനം ആരംഭിച്ചത്. പിന്നീട് അദ്ദേഹം പിന്മാറിയെങ്കിലും പലരാല്‍ കൈമറിഞ്ഞ് ഇന്ന് സ്ഥാപനം നടത്തികൊണ്ട് പോകുന്നത് വിപിനാണ്. കേരളത്തില്‍ ഇന്ന് ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്‍റെ ശക്തിയും ഭൌര്‍ബല്യത്തെയും കുറിച്ചുള്ള തര്‍ക്കവിതര്‍ക്കങ്ങള്‍ നടക്കുകയാണ്. അതിനിടെ വിദ്യാലയങ്ങളില്‍ നിന്ന് പുറത്ത് പോയവരെ വീണ്ടും അക്ഷരങ്ങളിലേക്കും അറിവിലേക്കും തിരിച്ച് കൊണ്ട് വന്ന ഇത്തരം സ്ഥാപനങ്ങളെ നമ്മള്‍ സൌകര്യ പൂര്‍വ്വം മറക്കുന്നു. ചിത്രങ്ങള്‍: അരുണ്‍ കടയ്ക്കല്‍. തയ്യാറാക്കിയത്: കെ ജി ബാലു. 

ഓരോ നാടിടും ഒരു സ്കൂള്‍ കാണും. അവിടെ ചിലപ്പോള്‍ നൂറ് ശതമാനം വിജയവും കാണും. സ്കൂളിലെ കുട്ടികളുടെയും അധ്യാപകരുടെയും ചിത്രങ്ങള്‍ വച്ച് ഫ്ലക്സുകളുയരും. പക്ഷേ അപ്പോഴും ആ നൂറ് ശതമാനത്തിന് വേണ്ടി അഹോരാത്രം പണിയെടുത്ത ഒരു ചെറിയൊരു നൂനപക്ഷം ആരാലും അറിയാതെ നിശബ്ദരായി മാറി നില്‍ക്കുകയാകും. അവരൊരുപക്ഷേ, സര്‍ക്കാറിന്‍റെ അധ്യാപക മത്സരപരീക്ഷകളില്‍ തോറ്റവരാകാം. പക്ഷേ അവര്‍ പഠിപ്പിച്ച കുട്ടികള്‍ വിജയിച്ച് കൊണ്ടേയിരിക്കും. ഏറ്റവും ചുരുക്കി പറഞ്ഞാല്‍ സമാന്ത വിദ്യാഭ്യാ സ്ഥപനങ്ങളിലെ അധ്യാപകരെ നമ്മുക്ക് ഇങ്ങനെ നിര്‍വചിക്കാമെന്ന് വിപിന്‍ പറയുന്നു.
undefined
ഒരു സാധാരണ സ്കൂളുകളില്‍ ഒരു ക്ലാസില്‍ 40 - 45 കുട്ടികളുണ്ടാകും. ഇവരെല്ലാം ഒരേ ഐക്യു ഉള്ള കുട്ടികളല്ല. അതിനാല്‍, എല്ലാ കുട്ടികള്‍ക്കും പല തലത്തിലാകണം ശ്രദ്ധ നല്‍കേണ്ടത്. സ്കൂള്‍ ക്ലാസ് മുറിയിലെ 40 - 45 കുട്ടികളെ ശ്രദ്ധിക്കാന്‍ ഒരു ടീച്ചറെ കൊണ്ട് ഒറ്റയ്ക്ക് സാധിക്കില്ല. ഇത്തരമൊരു അവസ്ഥയിലാണ് ഞങ്ങളെ പോലുള്ള സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പ്രാധാന്യം വരുന്നത്. കുട്ടികളുടെ എണ്ണം കുറയുന്നത് കൊണ്ട് തന്നെ അവരുടെ പോരായ്മകളും കഴിവുകളും കൃത്യമായി സമാന്തര സ്കൂളുകളിലെ അധ്യാപകര്‍ക്ക് കൃത്യമായി മനസിലാക്കാന്‍ കഴിയുന്നു.
undefined
മഹാത്മയില്‍ ഒന്നാം ക്ലാസ് മുതല്‍ പത്താം ക്ലാസുവരെയുള്ള ക്ലാസുകള്‍ക്കാണ് ടൂഷന്‍ നല്‍കുന്നത്. ഒന്നും രണ്ടും ക്ലാസിന് പഠിപ്പിക്കാന്‍ വരുന്നവരെ കുട്ടികളുമായി എങ്ങനെ ഇടപഴകുന്നു എന്ന് നോക്കിയിട്ടാണ് ക്ലാസെടുക്കന്‍ അനുവദിക്കുന്നത്. പിന്നെ ചെറിയ ക്ലാസിലെ കുട്ടികള്‍ക്ക് ബെഞ്ചും ഡെസ്ക്കും ഇല്ല. പകരം കസേരകളാണ് ചെറിയ കുട്ടികള്‍ക്കായി നല്‍കിയിരിക്കുന്നത്. വട്ടത്തിലിടുന്ന കസേരകളില്‍ അവരെ ഇരുത്തി പാട്ടും മറ്റ് ചില കളിയുപകരണങ്ങളും കൊണ്ടാണ് ചെറിയ കുട്ടികളെ പഠിപ്പിച്ചിരുന്നത്.
undefined
എല്‍പി സ്കൂളില്‍ പഠിപ്പിക്കുന്ന അധ്യാപകര്‍ക്ക് ഒരു മണിക്കൂറിന് 75 രൂപ, യുപി ക്ലാസിന് 100, ഹൈസ്ക്കൂള്‍ 150, എന്നിങ്ങനെയാണ് അധ്യാപകര്‍ക്കുള്ള ശമ്പളം തീരുമാനിക്കുന്നത്. കൂടുതല്‍ എക്സ്പീരിയന്‍സും നന്നായി ക്ലാസെടുക്കാന്‍ കഴിയുന്നവര്‍ക്കും കൂടുതല്‍ ശമ്പളം ലഭിക്കും. പലപ്പോഴും ഒരു അധ്യാപകന്‍ ഒരു ദിവസം രണ്ട് ക്ലാസുകള്‍ ഒരു ട്യൂഷ്യന്‍ സെന്‍ററില്‍ എടുക്കുന്നുണ്ടാകും. അതേ സമയം മറ്റൊരു സമയത്ത് അയാള്‍ മറ്റൊരു ടൂഷ്യന്‍ സെന്‍റിറിലും ക്ലാസെടുക്കുന്നുണ്ടാകും. ഇങ്ങനെ പല സ്ഥലങ്ങളില്‍ നിന്ന് ലഭിക്കുന്ന പണമാണ് ഒരു മാസത്തെ അയാളുടെയും കുടുംബത്തിന്‍റെയും ജീവിതത്തെ മുന്നോട്ട് കൊണ്ട് പോകുന്നത്.
undefined
പല അധ്യാപകരും ബിഎഡ്ഡും പിജിയും മറ്റും കഴിഞ്ഞവരാണ്. മുപ്പത്തഞ്ചും നാല്‍പതും വയസുകഴിഞ്ഞവര്‍. ഇനിയൊരു സര്‍ക്കാര്‍ ജോലിക്ക് സാധ്യതയില്ലാത്തവര്‍. എന്നാല്‍ അവരില്‍ പലരും കൊവിഡിന് മുമ്പ് ജീവിതം മുന്നോട്ട് കൊണ്ട് പോയത് ഇത്തരത്തിലുള്ള സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെയാണ്. എന്നാല്‍ ക്ലാസുകളില്ലാതായതോടെ ഇവരുടെ ജീവിതം വഴിമുട്ടി. അത് പോലെ തന്നെ ഡിഗ്രി പഠിക്കുന്ന കുട്ടികള്‍ പലരും ഇവിടെ ക്ലാസെടുത്തിരുന്നു. നേരത്തെ റബ്ബര്‍ വെട്ടിയും മറ്റും പഠനച്ചെലവ് കണ്ടെത്തിയിരുന്നവരാണ് അവര്‍. എന്നാല്‍ സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉയര്‍ന്ന് വന്നതോടെ ഇവരില്‍ പലരുടെയും ജീവിതമാര്‍ഗ്ഗമായി സമാന്തര സ്കൂളുകള്‍ മാറി.
undefined
തെരഞ്ഞെടുപ്പ് സമയത്ത് വീണ്ടും ക്ലാസുകള്‍ ആരംഭിക്കാന്‍ അനുമതി കിട്ടി. എന്നാല്‍, കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമായിരുന്നു. ഒരു ബഞ്ചില്‍ രണ്ട് പേര്‍ മാത്രം. അങ്ങനെ പത്തും മുപ്പതും കുട്ടികളുള്ള ക്ലാസിനെ പകുതിയാക്കി വിഭജിച്ചു. ഒരു ക്ലാസിലിരുന്ന കുട്ടികളെ രണ്ട് സമയത്ത് രണ്ട് ക്ലാസുകളിലേക്ക് മാറ്റി. സാനിറ്റൈസര്‍, മാസ്ക്, കൈ കഴുകാന്‍ വെള്ളവും സോപ്പും. ശരീരോഷ്മാവ് പരിശോധന എന്നിവയ്ക്ക് ശേഷം മാത്രമാണ് കുട്ടികളെ ക്ലാസുകളിലേക്ക് കയറ്റിയിരുന്നത്. മാത്രമല്ല, ആ രണ്ടരമാസവും ഞങ്ങള്‍ കുട്ടികള്‍ക്ക് ഇന്‍റര്‍വെല്‍ അനുവദിച്ചിരുന്നില്ല. പകരം ക്ലാസില്‍ തന്നെ അവരെ ഇരുത്തി. അങ്ങനെ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച എല്ലാ മുന്‍കരുതലുകളും എടുത്തുകൊണ്ടാണ് മഹാത്മയിലും ക്ലാസുകള്‍ ആരംഭിച്ചത്. പക്ഷേ അതും കൂടുതല്‍ കാലത്തേക്ക് തുടരാനായില്ല. രണ്ടരമാസത്തിനുള്ളില്‍ അതും അടച്ചു. എല്ലാ സ്വപ്നങ്ങള്‍ക്കും കുച്ച് വിലങ്ങിടുകയായിരുന്നു കൊവിഡ്.
undefined
ഇപ്പോഴും കുട്ടികളുടെ രക്ഷാകര്‍ത്താക്കള്‍ വിളിക്കും. ഓണ്‍ലൈന്‍ ക്ലാസുകളെ കുറിച്ച് പരാതി പറയാനായി. ക്ലാസ് നടക്കുമ്പോള്‍ കുട്ടികള്‍ ഓണ്‍ലൈനിലായിരിക്കും എന്നാല്‍ ക്ലാസ് ആരംഭിച്ച് കഴിഞ്ഞാല്‍ കുട്ടികള്‍ ക്ലാസിന് പുറത്ത് ഓണ്‍ലൈന്‍ ഗൈമുകളിലായിരിക്കും. കാരണം, അച്ഛന്‍റെയോ അമ്മയുടെയോ ഫോണ്‍ ആയിരിക്കും കുട്ടി ഉപയോഗിക്കുന്നത്. ക്ലാസ് നടക്കുമ്പോഴാകും കുട്ടികള്‍ക്ക് ഫോണ്‍ ലഭിക്കുക. ആ സമയം അവര്‍ ക്ലാസില്‍ ഓണ്‍ലൈനായി നില്‍ക്കുകയും അതേ സമയം മറ്റ് കളികളിലും ഏര്‍പ്പെടുന്നു. മാതാപിതാക്കള്‍ക്ക് കുട്ടികളെ ശ്രദ്ധിക്കുന്നതിന് ഒരു പരിധിയുണ്ട്. പലരും വീടുകളില്‍ ക്ലാസെടുക്കാന്‍ ചെല്ലുമോ എന്ന് ചോദിക്കുന്നുണ്ട്. പക്ഷേ, അത് പിന്നീട് സ്ഥാപനത്തെ ബാധിക്കുമെന്നും വിപിന്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു.
undefined
സ്കൂളില്‍ നിന്ന് ഡ്രോപ്പ് ഔട്ടായ പലരും പിന്നീട് ജീവിതത്തില്‍ വിജയിച്ച് നില്‍ക്കുമ്പോള്‍ അവരുടെ വിജയ വഴിയില്‍ പരാജയപ്പെടുത്തിയ ഒരു സ്കൂളും വിജയിച്ച ഒരു ടൂഷന്‍ സെന്‍ററുമുണ്ടായിരിക്കുമെന്നതാണ്. പാരല്‍ കോളേജ് പോലുള്ള സമാന്തര വിദ്യാഭ്യാസമാണ് പലപ്പോഴും സ്കൂളുകളില്‍ നിന്ന് ഏന്തെങ്കിലും കാരണത്താല്‍ പുറത്ത് പോകുന്ന കുട്ടികളെ വീണ്ടും ഇതേ ട്രാക്കിലേക്ക് കൊണ്ടവരുന്നതെന്ന് നമ്മള്‍ കാണാതെ പോകുന്നു. കാരണം സ്കൂളുകള്‍ക്ക് - പൊതുമേഖല, എയ്ഡഡ് , അണ്‍എയ്ഡഡ് - അതിന്‍റെതായ ചില പ്രത്യേക സംവിധാനത്തിലൂടെ മാത്രമേ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയൂ. പാരലല്‍ കോളേജ് പോലുള്ള ടൂഷ്യന്‍ സെന്‍ററുകള്‍ അങ്ങനെയല്ല. ഒന്നാമത് കുട്ടിയും അധ്യാപകരും പ്രദേശികമായി ഉള്ളവരായതിനാല്‍ അവര്‍ക്ക് പരസ്പരം അറിയാം. കുട്ടിയേയും കുട്ടിയുടെ വീടിനെയും മറ്റും കൃത്യമായി അറിയുന്നവരാകും. അതോടൊപ്പം മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലുള്ളതിനേക്കാള്‍ സ്വതന്ത്രം അവര്‍ക്ക് ഇത്തരം സ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കുന്നു. ഇതൊക്കെ കൊണ്ട് വിദ്യാര്‍ത്ഥിയുടെ പഠന നിലവാരം ശ്രദ്ധിക്കാനും കഴിയുന്നു.
undefined
ഇന്ന് സ്കൂളുകളില്‍ ഓൺലൈന്‍ ക്ലാസുകള്‍ നടക്കുന്നുണ്ട്. പക്ഷേ അതെല്ലാം സൂമും ഗൂഗിളും തുടങ്ങിയ കൂടുതല്‍ നെറ്റ് ആവശ്യമുള്ള ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലാണ്. ഉദ്യോഗസ്ഥരായവരുടെ മക്കള്‍ക്ക് ഇത് സാധ്യവുമാണ്. എന്നാല്‍, കൂലി പണിക്കോ അതുപോലുള്ള മറ്റ് സ്ഥിര വരുമാനം കുറഞ്ഞ പണികള്‍ക്കോ പോകുന്നവരുടെ കുട്ടികളെ സംബന്ധിച്ച് ഇത് അപ്രാപ്യവുമാണ്.
undefined
ഞങ്ങളുടെ സ്ഥാപനത്തിലുണ്ടായിരുന്ന കുട്ടികളുമായി സംവദിക്കാനും അവരുടെ പാഠഭാഗങ്ങള്‍ തീര്‍ക്കാനുമായി ഞങ്ങളും ഓണ്‍ലൈന്‍ ക്ലാസ് തുടങ്ങിയിരുന്നു. അത് താരതമ്യേന കുറഞ്ഞ ഡാറ്റ ആവശ്യമുള്ള വാട്സാപ്പ് വഴിയാണ്. പലപ്പോഴും കുട്ടികള്‍ ഹാജര്‍ പറഞ്ഞതിന് ശേഷം പിന്നീട് ക്ലാസുകള്‍ ഉപേക്ഷിച്ച് ഓണ്‍ലൈന്‍ കളികളിലേക്ക് പോകുന്നതായി മാതാപിതാക്കള്‍ പരാതിപ്പെടുന്നുണ്ട്. ഇത്തരമൊരു സാഹചര്യം നിലനില്‍ക്കുന്നിടത്താണ് സര്‍ക്കാര്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസം പ്രത്സാഹിപ്പിക്കുന്നതെന്ന് കൂടി നാം കാണേണ്ടതുണ്ട്.
undefined
ഇത്തരം സന്ദര്‍ഭങ്ങളില്‍ കുട്ടികളുടെ മാനസികാവസ്ഥയ്ക്കും മാറ്റമുണ്ടാകുന്നു. പലപ്പോഴും രക്ഷിതാക്കള്‍ വിളിച്ച് കുട്ടികള്‍ അനാവശ്യ വാശി കാണിക്കുന്നതായും ദേഷ്യം കൂടുന്നതായും പരാതിപ്പെടുന്നു. എല്ലാം അടഞ്ഞ് വീടുകളില്‍ ഇരിക്കേണ്ടി വരുന്നത് കൊണ്ട് കുട്ടികളില്‍ മാനസികമായി സൃഷ്ടിക്കപ്പെടുന്ന സമ്മര്‍ദ്ദത്തെ ലഘൂകരിക്കേണ്ടതുണ്ട്.
undefined
ഇനിയും ഇത്തരത്തിലാണ് കാര്യങ്ങള്‍ നീങ്ങുന്നതെങ്കില്‍ അത് സമാന്തര വിദ്യാഭ്യാസ മേഖലയെയും അതിനെ ആശ്രയിച്ച് ജീവിക്കുന്നവരുടെയും ജീവിതത്തെ നേരിട്ട് ബാധിക്കും. പക്ഷേ, അതോടൊപ്പം തന്നെ പ്രധാനപ്പെട്ടതാണ് പൊതു വിദ്യാലയങ്ങളില്‍ നിന്ന് പുറംന്തള്ളപ്പെടുന്ന അനേകായിരം കുട്ടികളുടെയും ഭാവിയെ കൂടി അത് ഇരുട്ടിലാക്കുന്നുവെന്നതെന്ന് വിപിന്‍ പറയുന്നു.
undefined
സര്‍ക്കാര്‍ പറയുന്ന എന്ത് മാനദണ്ഡവും പാലിച്ചും ക്ലാസെടുക്കാന്‍ ഞങ്ങള്‍ തയ്യാറാണ്. വലിയൊരു സ്കൂള്‍ തുറക്കുന്നതിനേക്കാള്‍ പ്രശ്നസാധ്യത കുറവാണ് ഞങ്ങളെ പോലുള്ളവരുടെ ചെറിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നത്. രക്ഷിതാക്കള്‍ തന്നെ കുട്ടി ഓണ്‍ലൈന്‍ ക്ലാസികളിലിരിക്കുമ്പോഴും അതിന് പുറത്താണെന്ന് സമ്മതിക്കുന്നു. ഒന്നര വര്‍ഷത്തെ ഓണ്‍ലൈന്‍ പഠനം കുട്ടികളില്‍ എന്തെന്ത് മാറ്റമുണ്ടാക്കിയെന്നറിയണമെങ്കില്‍ ഇനിയും കാലമെടുക്കും. പക്ഷേ അപ്പോഴേക്കും ഇത്തരം സമാന്തര സ്ഥാപനങ്ങള്‍ മുന്നോട്ട് കൊണ്ട് പോകാന്‍ കഴിയാതെ നിര്‍ത്താലാക്കപ്പെട്ടിരിക്കും. ഇത് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ കുട്ടികളെയാണ് ഏറ്റവും കൂടുതല്‍ ബാധിക്കുക.
undefined
സ്കൂളില്‍ നിന്ന് ഒരു കുട്ടി കൊഴിഞ്ഞ് പോയാല്‍ അത് ആ സ്ഥാപനത്തെ ബാധിക്കില്ല. പക്ഷേ സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അവസ്ഥ അതല്ല. ഒരു കുട്ടി പോയാല്‍ അത് സ്ഥാപനത്തെ ബാധിക്കും. അതിനാല്‍ തന്നെ രക്ഷിതാക്കള്‍ കുട്ടികളെ ഞങ്ങളുടെ സ്ഥാപനത്തിലേക്ക് അയക്കാനായി സ്ഥപനത്തിന്‍റെ റിസള്‍ട്ട് മെച്ചെപ്പെടുത്തേണ്ടതുണ്ട്. ഇതിലൂടെ അത്യന്തികമായി സംഭവിക്കുന്നത് കുട്ടിയുടെ വിദ്യാഭ്യസ നിലവാരം മെച്ചപ്പെടുകയെന്നതാണെന്നും വിപിന്‍ പറയുന്നു.
undefined
നിലവില്‍ പാരല്‍കോളേജ് അധ്യാപകര്‍ക്ക് പല സംഘടനകളുണ്ടെങ്കിലും അവ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ല. പ്രത്യേകിച്ചും ഈ കൊവിഡ് കാലത്ത്. അതിനാല്‍ സമാന്ത വിദ്യാഭ്യാസ സ്ഥാപനങ്ങളെ നിലനിര്‍ത്തണമെന്നും അവയുടെ നിലനില്‍പ്പിനാവശ്യമായ കാര്യങ്ങള്‍ ചെയ്യണമെന്നും ആവശ്യപ്പെട്ട് പുതിയൊരു സംഘടനയുടെ രൂപികരണത്തിലാണ് സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്നവര്‍. പാരലല്‍ കോളേജ് പ്രോട്ടക്ഷന്‍ ഫോറം (പിസിപിഎഫ്) എന്നാണ് പുതിയ സംഘടനയുടെ പേര്. വരുന്ന സംഘടനയുടെ പേപ്പര്‍ വര്‍ക്കുകള്‍ഞ്ഞെന്നും അടുത്ത ബുധനാഴ്ച രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുമെന്നും സെക്രട്ടറി പ്രവീണ്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു.
undefined
കൊവിഡിന്‍റെ വ്യാപനത്തില്‍ കുറവ് വരുന്നതിനനുസരിച്ച് അടച്ച് പൂട്ടലില്‍ ഇളവുകള്‍ നല്‍കുമ്പോള്‍ സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നതിനാവശ്യമായ നടപടികളെടുക്കണം. സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകര്‍ക്ക് ക്ഷേമനിധി അനുവദിക്കണം. പൂട്ടിപ്പോയ പാരലല്‍ കോളേജുകളെ പുനസംഘടിപ്പിക്കാന്‍ സര്‍ക്കാര്‍ സഹായം നല്‍കണമെന്നും പാരലല്‍ കോളേജ് പ്രോട്ടക്ഷന്‍ ഫോറം സെക്രട്ടറി പ്രവീണ്‍ പറഞ്ഞു.കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
undefined
click me!