ഹണിമൂണ്‍ യാത്രയ്ക്കിടെ ഭര്‍ത്താവിനെ കൊല്ലാന്‍ ക്വട്ടേഷന്‍, ഒടുവില്‍ ആത്മഹത്യ; ചിത്രങ്ങള്‍ പുറത്ത്

Published : Dec 15, 2021, 11:07 AM ISTUpdated : Dec 15, 2021, 12:09 PM IST

വിവാഹം (Marriage) കഴിഞ്ഞ് 28 -ാം ദിവസം നടത്തിയ ഹണിമൂണ്‍ (Honeymoon) യാത്രക്കിടെ ഭര്‍ത്താവിനെ കൊല്ലാന്‍ ക്വട്ടേഷന്‍ (Quotation for murder) നല്‍കാന്‍ ഭുവനേശ്വരിയെ (Bhuvaneswari) പ്രേരിപ്പിച്ചത് തന്‍റെ സ്വപ്നമായ സര്‍ക്കാര്‍ ജോലി (Government Job) കിട്ടില്ലെന്ന ഭയമാണെന്ന് വെളിപ്പെടുത്തല്‍. ക്വട്ടേഷന്‍ കേസില്‍ പിന്നീട് പിടിക്കപ്പെടുമെന്നായപ്പോള്‍ ഭുവനേശ്വരി വീട്ടിനുള്ളില്‍ ആത്മഹത്യ ചെയ്തു. തേനി ജില്ലയിലെ കമ്പത്താണ് സംഭവം. കഴിഞ്ഞ നവംബര്‍ 10-നായിരുന്നു കമ്പം ഉലകത്തേവർ തെരുവിൽ താമസിക്കുന്ന ഗൗതമിൻറെയും ഭുവനേശ്വരിയുടെയും വിവാഹം നടന്നത്. 28 ദിവസങ്ങള്‍ക്ക് ശേഷം ഭര്‍ത്താവിനെ കൊല്ലാന്‍ ഭൂവനേശ്വരി തെരഞ്ഞെടുത്തത് തങ്ങളുടെ ഹണിമൂണ്‍ യാത്രയായിരുന്നു. ഭുവനേശ്വരിയും ഭര്‍ത്താവ് ഗൌതവും (24) നടത്തിയ ഹണിമൂണ്‍ ചിത്രങ്ങള്‍ പുറത്ത്. ചിത്രങ്ങളും റിപ്പോര്‍ട്ടും ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ കെ വി സന്തോഷ് കുമാര്‍.   

PREV
17
ഹണിമൂണ്‍ യാത്രയ്ക്കിടെ ഭര്‍ത്താവിനെ കൊല്ലാന്‍ ക്വട്ടേഷന്‍, ഒടുവില്‍ ആത്മഹത്യ; ചിത്രങ്ങള്‍ പുറത്ത്

പ്രദേശിക കേബിൾ ടിവി ജീവനക്കാരനാണ് ഗൌതം. സ്പോർട്സിനോട് കമ്പമുണ്ടായിരുന്ന ഭുവനേശ്വരി സ്കൂള്‍ തലത്തില്‍ അത്ലറ്റിക്സില്‍ നിരവധി സമ്മാനങ്ങളും നേടിയിട്ടുണ്ട്. പൊലീസിലും പട്ടാളത്തിലേക്കുമുള്ള കായിക മത്സര പരീക്ഷകള്‍ പാസാകാനായി ഗൂഡല്ലൂരില്‍ ഇവര്‍ കായിക  പരിശീലനം നേടിയിരുന്നു. 

 

27

പരിശീലനം കഴിഞ്ഞ് സേനയില്‍ ചേരാനുള്ള എഴുത്ത് പരീക്ഷകള്‍ക്കായി കാത്തിരിക്കുന്നതിനിടെയാണ് വീട്ടുകാര്‍ ഗൌതവുമായി ഭുവനേശ്വരിയുടെ വിവാഹം തീരുമാനിച്ചത്. ഇതോടെ തന്‍റെ സ്വപ്നമായ സര്‍ക്കാര്‍ ജോലി നഷ്ടമാകുമെന്ന് അവര്‍ ഭയന്നു. വിവാഹ ശേഷം ജോലിക്ക് പോകാന്‍ കഴിയില്ലെന്ന് ഭയന്ന ഭുവനേശ്വരി ഭര്‍ത്താവിനെ കൊല്ലാന്‍ തീരുമാനിക്കുകയായിരുന്നെന്ന് ഗൂഡല്ലൂര്‍ പൊലീസ് പറയുന്നു. 

 

 

37

ഭര്‍ത്താവിനെ കൊല്ലാനായി ഭുവനേശ്വരി, ഗൂഡല്ലൂരില്‍ തനിക്കൊപ്പം പരിശീലന ക്ലാസില്‍ പങ്കെടുത്തിരുന്ന തേനി ഹനുമന്ധന്‍പെട്ടി സ്വദേശിയായ നിരഞ്ജന്‍ രാജിന് (ആന്‍റണി -20) ക്വട്ടേഷന്‍ നല്‍കി. 

 

47

ഇതിനായി ഭുവനേശ്വരി തന്‍റെ മൂന്ന് പവന്‍റെ മാല പണയം വച്ച് 75,000 രൂപ സംഘടിപ്പിച്ച് നിരഞ്ജന് കൈമാറി. ഈ പണം ഉപയോഗിച്ച് നിരഞ്ജന്‍ ഒരു കേരളാ രജിസ്ട്രേഷന്‍ കാര്‍ വാങ്ങി. നേരത്തെ തയ്യാറാക്കിയ പദ്ധതി അനുസരിച്ച് ഈ മാസം രണ്ടിന് ഭുവനേശ്വരിയും ഭര്‍ത്താവ് ഗൌതവും ലോവര്‍ പെരിയാര്‍ - തേക്കടി ഭാഗത്തേക്ക് തങ്ങളുടെ ഹണിമൂണ്‍ യാത്ര നടത്തി. 

 

57

തിരികെ വരും വഴി ഗൂഡല്ലൂനടുത്ത് തൊട്ടിൽപ്പാലത്ത് കാഴ്ചകൾ കാണാനായി സ്‌കൂട്ടർ റോഡരികില്‍ നിര്‍ത്തി ഇരുവരും സംസാരിച്ചു കൊണ്ട് അൽപ ദൂരം മുന്നോട്ട് നടന്നു. തിരികെ സ്‌കൂട്ടറിനടുത്ത് എത്തിയപ്പോൾ ടയർ പഞ്ചറായതായി കാണപ്പെട്ടു. വാഹനം തള്ളിക്കൊണ്ട് ഗൌതം നീങ്ങുന്നതിനിടെ കാറിൽ പുറകെയെത്തിയ ക്വട്ടേഷൻ സംഘം സ്കൂട്ടറിൽ ഇടിപ്പിച്ചെങ്കിലും ഗൌതം രക്ഷപ്പെട്ടു. 

 

67

തുടര്‍ന്ന്, കാര്‍ നിര്‍ത്തി പുറത്തിറങ്ങിയ ക്വട്ടേഷന്‍ സംഘം ഗൌതമിനെ മര്‍ദ്ദിച്ചു. എന്നാല്‍, ഈ സമയം മറ്റ് വാഹനങ്ങള്‍ അതുവഴി വന്നതിനാല്‍ സംഘാംഗങ്ങള്‍ കാറുപേക്ഷിച്ച് കടന്നുകളഞ്ഞു. തുടര്‍ന്ന് സംഭവത്തെ കുറിച്ച് ഗൌതം പൊലീസില്‍ പരാതി നല്‍കി. പൊലീസ് നടത്തിയ അന്വേഷണത്തിൽ ക്വട്ടേഷൻ സംഘത്തിലെ നിരഞ്ജൻ, പ്രദീപ്, മനോജ് കുമാര്‍, ആല്‍ബര്‍ട്ട് എന്നിവർക്കൊപ്പം പ്രായപൂർത്തിയാകാത്ത രണ്ട് പേരും പിടിയിലായി. 

 

77

ഇവര്‍ പിടിയിലായതോടെ തന്നിലേക്ക് അന്വേഷണം എത്തുമെന്ന് മനസ്സിലാക്കിയ ഭുവനേശ്വരി വീടിനുള്ളില്‍ ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് പറയുന്നത്. ക്വട്ടേഷന്‍ സംഘത്തിന് നല്‍കാന്‍ പണം കണ്ടെത്താനായ ഭുവനേശ്വരി പണയം വച്ച മൂന്ന് പവന്‍ സ്വര്‍ണ്ണം പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ക്വട്ടേഷന്‍ സംഘത്തിലെ അംഗവും കേസിലെ പ്രതിയുമായ ജെറ്റ്‌ലിക്ക് വേണ്ടി ഗൂഡല്ലൂർ പൊലീസ് തിരിച്ചിൽ ഊര്‍ജിതമാക്കി.

 

Read more Photos on
click me!

Recommended Stories