നിലപാടുകളാണ് ഒരു വ്യക്തിയെ സമൂഹത്തില്‍ മാന്യനും അമാന്യനുമാക്കുന്നത്. നിലപാടുകളില്‍ വെള്ളം ചേര്‍ക്കുമ്പോള്‍ അല്ലെങ്കില്‍ മറ്റുള്ളവര്‍ക്ക് നിലപാടുകള്‍ തരം പോലെ മാറ്റി പറയുമ്പോള്‍ ജനങ്ങള്‍ പോയിട്ട് കസേര പോലും നേതാക്കളുടെ മുന്നിലുണ്ടാകില്ല. ഇതിന് ഒരു പ്രത്യക്ഷ ഉദാഹരണമായിരിക്കുകയാണ് കുടുംബശ്രീയും വനിതാ കമ്മീഷനും ചേര്‍ന്ന് സംഘടിപ്പിച്ച 'വര്‍ത്തമാനകാലവും സ്ത്രീ സമൂഹവും' സംസ്ഥാനതല സെമിനാര്‍. സെമിനാര്‍ 10.30 നാണ് ഉദ്ഘാടനം നിശ്ചയിച്ചതെങ്കിലും എല്ലാം കഴിഞ്ഞ് ഉദ്ഘാടകനെത്തിയത് 11.20 ന്. വേദിയിലെ മുഖ്യപ്രസംഗകയടക്കം എല്ലാം കൂടി പത്ത് പതിനഞ്ച് പേരുമാത്രമേ പരിപാടിക്കെത്തിയിരുന്നൊള്ളൂ. പരിപാടിക്ക് ആളെത്താത്തതില്‍ ക്ഷുഭിതയായ വനിതാ കമ്മീഷന്‍ അധ്യക്ഷ ഉച്ചയ്ക്ക് മുമ്പ് ആളെയെത്തിക്കാന്‍ സംഘാടകരായ കുടുംബശ്രീക്കാരോട് ആവശ്യപ്പെട്ടു. എന്നാല്‍ മുഖ്യപ്രാസംഗികയേ അറിയാവുന്നത് കൊണ്ടോയെന്താ പരിപാടി അവസാനിച്ചപ്പോഴും ആരംഭിച്ചിരുന്നപ്പോഴത്തെ അത്രതന്നെയേ കേള്‍വിക്കാരുണ്ടായിരുന്നൊള്ളൂ. വനിതാ കമ്മീഷന്‍റെ പ്രസംഗം കേള്‍ക്കാന്‍ കസേരമാത്രമുള്ള ചിത്രം പിറ്റേന്നത്തെ പത്രങ്ങളില്‍ അടിച്ചു വന്നു. ട്രോളന്മാരും സജീവമായി. എന്തു കൊണ്ട് വനിതാ കമ്മീഷന്‍ അധ്യക്ഷയ്ക്ക് മുന്നില്‍ കേള്‍ക്കാന്‍ കസേരകള്‍ മാത്രമായി ? അതിനുത്തരം ട്രോളുകള്‍ പറയും. കാണാം ആ ട്രോളുകള്‍.