നിക്ഷേപകർക്ക് പ്രിയപ്പെട്ട ഇടങ്ങളായി ഇന്ത്യയും ഇന്തോനേഷ്യയും: നിക്ഷേപ വരവിൽ വൻ വർധന; ദക്ഷിണ കൊറിയയിൽ ഇടിവ്

First Published Jun 27, 2021, 8:48 PM IST

ജൂൺ മാസത്തിൽ ഇതുവരെ വിദേശ പോർട്ട് ഫോളിയോ നിക്ഷേപകർ (എഫ്പിഐ) 12,714 കോടി രൂപ ഇന്ത്യൻ വിപണിയിൽ എത്തിച്ചു. ഇതിനുമുമ്പ് വിദേശ നിക്ഷേപകർ മെയ് മാസത്തിൽ 2,666 കോടി രൂപയും ഏപ്രിലിൽ 9,435 കോടി രൂപയുമായിരുന്നു മൂലധന വിപണിയിൽ എത്തിച്ചത്. ജൂൺ ഒന്നിനും ജൂൺ 25 നും ഇടയിൽ എഫ്പിഐകൾ 15,282 കോടി രൂപ ഇക്വിറ്റികളിലേക്ക് നിക്ഷേപിച്ചതായി ഡിപോസിറ്ററികളുടെ കണക്കുകൾ വ്യക്തമാക്കുന്നു.

അതേസമയം, ഡെറ്റ് വിഭാഗത്തിൽ നിന്ന് 2,568 കോടി രൂപ മൂലധന വിപണിക്ക് പുറത്തേക്ക് പോയി. അവലോകന കാലയളവിൽ അറ്റ നിക്ഷേപം 12,714 കോടി രൂപയായിരുന്നു.

ചില ഭാഗങ്ങളിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലഘൂകരിക്കുകയും COVID-19 കേസുകളുടെ എണ്ണത്തിൽ ഗണ്യമായ തോതിൽ കുറവുണ്ടാകുകയും ചെയ്തതാണ് വിപണിക്ക് അനുകൂലമായത്. ആഗോള തലത്തിലെ അനുകൂലമായ സൂചനകളും ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ കാഴ്ചപ്പാട് മെച്ചപ്പെടുന്നതും നിക്ഷേപം വരവിന് ആക്കം കൂട്ടിയെന്ന് ബജാജ് ക്യാപിറ്റൽ ജോയിന്റ് ചെയർമാനും എംഡിയുമായ സഞ്ജീവ് ബജാജ്പറഞ്ഞു.
undefined
സാധാരണ നിലയിലുളള മൺസൂൺ, സപ്പോർട്ടീവ് മോണിറ്ററി പോളിസി, കോർപ്പറേറ്റ് മേഖലയുടെ ഡെലിവറേജ് ബാലൻസ് ഷീറ്റ്, നന്നായി മൂലധനമുള്ള ബാങ്കിംഗ് സംവിധാനം എന്നിവയുടെ അടിസ്ഥാനത്തിലാണ് ഇന്ത്യയ്ക്ക് വി ആകൃതിയിലുള്ള വളർച്ചാ പുനരുജ്ജീവനം ഉണ്ടാകുമെന്ന് കണക്കാക്കുന്നത്.
undefined
ഐടി (ഇൻഫർമേഷൻ ടെക്നോളജി), മെറ്റൽ സ്റ്റോക്കുകൾ എന്നിവയിലെ ഉയർന്ന ഡെലിവറി വോള്യങ്ങൾ ശക്തമായ സ്ഥാപന വാങ്ങലിനെ സൂചിപ്പിക്കുന്നുവെന്ന് ജിയോജിത് ഫിനാൻഷ്യൽ സർവീസസ് ചീഫ് ഇൻവെസ്റ്റ്‍മെന്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാർ ബിസിനസ് ടുഡെയോട് പറഞ്ഞു.മൊത്തത്തിൽ എംഎസ്സിഐ എമർജിംഗ് മാർക്കറ്റ് സൂചിക ഈ ആഴ്ച 1.49 ശതമാനം നേട്ടമുണ്ടാക്കിയതായി കൊട്ടക് സെക്യൂരിറ്റീസ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് (ഇക്വിറ്റി ടെക്നിക്കൽ റിസർച്ച്) ശ്രീകാന്ത് ചൗഹാൻ പറഞ്ഞു. ഇന്ത്യയും ഇന്തോനേഷ്യയും ഒഴികെ, എല്ലാ പ്രധാന വളർന്നുവരുന്ന ഏഷ്യൻ വിപണികളിൽ നിന്നും ഈ മാസം ഇതുവരെ എഫ്പിഐ നിക്ഷേപങ്ങൾ വലിയതോതിൽ പിൻവലിക്കുന്ന കാഴ്ചയാണ് കണ്ടത്.
undefined
ഇന്തോനേഷ്യയിൽ ഈ മാസം ഇതുവരെ 363 മില്യൺ ഡോളർ എഫ്പിഐ വരവ് ദൃശ്യമായെങ്കിൽ. തായ്‍വാൻ, ദക്ഷിണ കൊറിയ, തായ്ലാൻഡ്, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽ ജൂണിൽ 2,426 മില്യൺ ഡോളർ, 1,218 മില്യൺ ഡോളർ, 124 മില്യൺ ഡോളർ, 64 മില്യൺ ഡോളർ എന്നിങ്ങനെയായിരുന്നു എഫ്പിഐ നിക്ഷേപം പുറത്തേക്ക് പോയി.
undefined
മാക്രോ ഇക്കണോമിക് അന്തരീക്ഷം മെച്ചപ്പെടുകയും ആഭ്യന്തര സമ്പദ് വ്യവസ്ഥ വീണ്ടെടുക്കൽ പാതയിലൂടെ സഞ്ചരിക്കാൻ തുടങ്ങുകയും ചെയ്യുമ്പോൾ ദീർഘകാല അടിസ്ഥാനത്തിൽ ഇന്ത്യ വിദേശ നിക്ഷേപത്തെ ആകർഷിക്കുമെന്ന് മോർണിംഗ്സ്റ്റാർ ഇന്ത്യ അസോസിയേറ്റ് ഡയറക്ടർ (മാനേജർ റിസർച്ച്) ഹിമാൻഷു ശ്രീവാസ്തവ പറഞ്ഞു.
undefined
കൊറോണ വൈറസ് പകർച്ചവ്യാധിയെ തുടർന്ന് ആഗോളതലത്തിൽ സമ്പദ് വ്യവസ്ഥയെ പിന്തുണയ്ക്കുന്നതിനായി കേന്ദ്ര ബാങ്കുകൾ നടത്തിയ തീവ്ര-അയഞ്ഞ ധനനയ നിലപാട് ഇന്ത്യ പോലുള്ള വളർന്നുവരുന്ന വിപണികളിലേക്ക് വിദേശ പണത്തിന്റെ വരവിന് കാരണമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.എന്നാൽ, യുഎസ് ഫെഡറൽ റിസർവിന്റെ പരുഷമായ പ്രസ്താവനകൾ, വികാരങ്ങളെ വഷളാക്കുകയും വിദേശ നിക്ഷേപകരെ ജാഗ്രത പാലിക്കാൻ പ്രേരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
undefined
click me!