വ്യത്യസ്തമായ ശബ്ദം കൊണ്ട് മലയാളികളുടെ പ്രിയങ്കരിയായി മാറിയ ആളാണ് അഭയ ഹിരണ്മയി. സിനിമയിലും വേദികളിലും മികച്ച പെർഫോമൻസുകൾ കാഴ്ചവയ്ക്കുന്ന ഹിരണ്മയി തനിക്ക് വന്ന മോശം കമന്റുകളെ കുറിച്ച് പറയുകയാണ് ഇപ്പോൾ.
കോട്ടയം ലുലുമാളിൽ വച്ച് ഏതാനും ദിവസങ്ങൾക്ക് മുൻപ് അഭയ ഹിരണ്മയിയുടെ പരിപാടി ഉണ്ടായിരുന്നു. ഇതിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായുകയും ചെയ്തു. എന്നാൽ ഇവയ്ക്ക് താഴെ വളരെ മോശം കമന്റുകളായിരുന്നു ഏറെയും. അഭയയുടെ വസ്ത്ര ധാരണത്തെ പറ്റിയുള്ളതായിരുന്നു ഏറെയും.
26
മോശം കമന്‍റില്‍ അഭയ ഹിരണ്മയി
ഈ കമന്റുകളെ കുറിച്ചാണ് ഒരു പൊതുപരിപാടിയിൽ അഭയ ഹിരണ്മയി മനസുതുറന്നത്. താനൊരു ആർട്ടിസ്റ്റാണെന്നും കാണികളെ എന്റർടെയ്ൻ ചെയ്യിക്കുകയാണ് തന്റെ ജോലി എന്നും അഭയ പറയുന്നു.
36
മോശം കമന്‍റില്‍ അഭയ ഹിരണ്മയി
‘രണ്ട് മൂന്ന് ദിവസം മുൻപ് ഞാൻ ഒരു പരിപാടി ചെയ്തിരുന്നു. കോട്ടയത്തെ ലുലുവിലായിരുന്നു അത്. ഞാനൊരു ഗ്രീൻ ഡ്രെയ് ആയിരുന്നു ധരിച്ചിരുന്നത്. സ്റ്റേജിൽ ഞാൻ ഡാൻസൊക്കെ ചെയ്യുന്നുണ്ട്. അതിന് താഴെ വരുന്ന കമന്റുകൾ എന്ന് പറയുന്നത് അത്രയും മോശപ്പെട്ടതായിരുന്നു. ഭയങ്കര വൃത്തിക്കെട്ട കമന്റുകളാണ്’.
‘ഞാനൊരു ആർട്ടിസ്റ്റ് ആണ്. സ്റ്റേജിൽ കയറുന്ന സമയത്താണ് ഞാനൊന്റെ ബ്രെയിൻ സ്വിച്ച് ഓഫ് ചെയ്യുന്നത്. അല്ലാത്ത സമയങ്ങളിലെല്ലാം പ്രോഗ്രാമിനെ കുറിച്ചൊക്കെയാണ് ചിന്തിക്കുന്നത്. സ്റ്റേജിൽ കയറുമ്പോൾ ഞാനൊന്റെ ബ്രെയിൻ സ്വിച്ച് ഓഫ് ചെയ്ത് ഓഡിയൻസിനായി ഡാൻസ് കളിക്കും. എന്നെ സംബന്ധിച്ച് മുന്നിലിരിക്കുന്ന ജനങ്ങളെ എന്റർടെയ്ൻ ചെയ്യിക്കണം’.
56
മോശം കമന്‍റില്‍ അഭയ ഹിരണ്മയി
‘ഞാനും എന്റർടെയ്ൻ ആയാൽ മാത്രമെ കാണികളെ എന്റർടെയ്ൻ ചെയ്യിക്കാൻ സാധിക്കൂ. അങ്ങനെ എന്റർടെയ്ൻ ആയി, ഞാൻ എന്റെ രീതിക്ക് ഡാൻസ് ചെയ്ത്, അവർക്ക് വേണ്ടി പാട്ട് പാടുന്നതിനെതിരെയാണ് മോശം കമന്റുകൾ വരുന്നത്’, എന്നായിരുന്നു അഭയ ഹിരണ്മയി പറഞ്ഞത്.
66
മോശം കമന്‍റില്‍ അഭയ ഹിരണ്മയി
മുന്‍പും പല മോശം കമന്‍റുകളും അഭയ ഹിരണ്മയിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. അവയ്ക്ക് പലപ്പോഴും കുറിക്ക് കൊള്ളുന്ന മറുപടിയും അഭയ നല്‍കാറുണ്ട്.