Published : Mar 17, 2020, 03:55 PM ISTUpdated : Mar 17, 2020, 04:10 PM IST
രഞ്ജൻ ഗൊഗോയി ചീഫ് ജസ്റ്റിസ് പദവി ഒഴിയാന്‍ കാത്തിരിക്കുകയായിരുന്നു ബിജെപി. ഗൊഗോയി പദവി ഒഴിഞ്ഞതും ബിജെപിയുടെ 'ഉപകാരസ്മരണ' അദ്ദേഹത്തെ തേടിയെത്തി. അങ്ങനെ മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയെ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്തുള്ള വിജ്ഞാപനം ഇന്നലെ വൈകിട്ട് രാഷ്ട്രപതി ഒപ്പിട്ട് പുറത്തിറിക്കി. തൊട്ട് പുറകെ നാമനിര്‍ദ്ദേശത്തിനെതിരെ മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് മദൻ ബി ലോകുർ അടക്കം രംഗത്തെത്തി. ജുഡിഷ്യറിയുടെ വിശ്വാസ്യതയെ ബാധിക്കുന്ന നടപടിയെന്ന് ജസ്റ്റിസ് ലോകുർ കുറ്റപ്പെടുത്തി. അതേസമയം, സ്ഥാനം ഏറ്റെടുക്കുമെന്ന് ജസ്റ്റിസ് ഗൊഗോയി സൂചന നല്കി. അയോധ്യ, ശബരിമല, റഫാൽ തുടങ്ങിയ പ്രധാനവിധികൾ പറഞ്‍ഞ ജസ്റ്റിസ് ഗൊഗോയി ഈ സ്ഥാനം സ്വീകരിച്ചത് നിയമരംഗത്ത് വൻ അതൃപ്തിക്ക് ഇടയാക്കുകയാണ്. ഈ അതൃപ്തി ജനങ്ങളും പങ്കുവെക്കുന്നു. ട്രോളന്മാരും രംഗത്തുണ്ട്.