' ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ ' എന്ന കേരളീയ അടുക്കള; കാണാം ട്രോളുകള്‍

First Published Jan 18, 2021, 5:03 PM IST

1929 ലാണ് കേരളീയ സാംസ്കാരിക ബോധത്തെ അടിമുടി മാറ്റി മറിച്ചുകൊണ്ട് വി ടി ഭട്ടതിരിപ്പാടിന്‍റെ 'അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക് ' എന്ന നാടകം രചിക്കപ്പെടുന്നത്. ഒരു പ്രബല സമുദായത്തിനകത്ത് പൊതിഞ്ഞു സൂക്ഷിച്ചിരുന്ന  സാംസ്കാരിക ജീര്‍ണ്ണതയെ സമൂഹത്തിന് മുന്നിലേക്ക് തുറന്ന് കാണിക്കുന്നതായിരുന്നു വിടിയുടെ അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക് എന്ന നാടകം. ആ നാടകം കേരളത്തിലെ ഗ്രാമഗ്രാമാന്തരങ്ങളില്‍ അരങ്ങ് തകര്‍ത്തു. പേര് അടുക്കളയില്‍ നിന്ന് അരങ്ങത്തേക്കാണെങ്കിലും നാടകത്തില്‍ സ്ത്രീ വേഷം അഭിനയിക്കാന്‍ പുരുഷന്മാര്‍ മാത്രമേ അക്കാലത്ത് ഉണ്ടായിരുന്നൊള്ളൂ. ആ ചരിത്ര നാടകം വെളിച്ചം കണ്ടിട്ട് ഒരു നൂറ്റാണ്ടാവാന്‍ ഇനി വെറും 8 വര്‍ഷം മതി. അതിനിടെ മലയാളിയുടെ സാംസ്കാരിക ബോധത്തെ പൊള്ളിച്ച് കൊണ്ട് ഒരു സിനിമ പുറത്തിറങ്ങിയിരിക്കുന്നു ' ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍'. ജിയോ ബേബി സംവിധാനം ചെയ്ത ഈ ചിത്രമാണ് ഇന്ന് കേരളത്തില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന സിനിമ.  ' ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍'. എന്ന സിനിമ നല്ലതോ മോശമോ എന്നതിനേക്കാള്‍, സിനിമ ഇറങ്ങിയതിന് ശേഷമുണ്ടായ  പ്രതികരണങ്ങളില്‍ നിന്ന് കേരളീയര്‍ ഇപ്പോഴും 'അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക് ' എന്ന നാടകമെഴുതപ്പെട്ട കാലഘട്ടത്തില്‍ തന്നെ കുടുങ്ങികിടക്കുകയാണെന്ന് തോന്നും. സാംസ്കാരികമായ ഒന്നിത്യത്തെ കുറിച്ച് വാചാലമാകുന്നതിനപ്പുറം സ്വന്തം വീടില്‍ മലയാളി അടുക്കളകള്‍ എന്നും അരങ്ങത്തേക്ക് വരാന്‍ അനുവദിക്കാതെ തളച്ചിടപ്പെട്ട സ്ത്രീകളുടെ ഇടങ്ങള്‍ മാത്രമായി ഒതുങ്ങുന്നു. നുകൂലിച്ചും പ്രതികൂലിച്ചും നിരവധി എഴുത്തുകളാണ് സിനിമയുമായി ബന്ധപ്പെട്ട് ഓരോ നിമിഷവും സാമൂഹ്യമാധ്യമങ്ങളില്‍ എഴുതപ്പെടുന്നത്. എഴുത്ത് മാത്രമല്ല, ട്രോളുമുണ്ട്. കാണാം ആ ട്രോളുകള്‍. 

undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
click me!