Published : Jun 16, 2020, 12:05 PM ISTUpdated : Jun 17, 2020, 11:49 AM IST
ലോകം മുഴുവനും കോറോണാ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ദുരിതമനുഭവിക്കുകയാണ്. അതിനിടെ ലോകത്ത് കോറോണയേക്ക് രണ്ടാം തരംഗം വന്നെന്ന സൂചനകളുമെത്തി. സ്വാഭാവികമായും ക്രൂഡോയിലിന്‍റെ വില താഴേക്ക് പോയി. പക്ഷേ, അപ്പോഴും ഇന്ത്യയില്‍ പെട്രോള്‍ - ഡീസല്‍ വില ഉയര്‍ന്നു തന്നെ നിന്നു. ഇതിനിടെയാണ് ലോക്ഡൗണിന് ശേഷമുള്ള ഇലക്ട്രിസിറ്റി ബില്ല് വരുന്നത്. ലോക്ഡൗണ്‍ കാലത്ത് വീട്ടിലിരുന്ന് ഉപയോഗിച്ച കറണ്ട് ബില്ല് കണ്ടപ്പോള്‍ പലര്‍ക്കും കണ്ണ് തള്ളി. ട്രോളന്മാരും സജീവമായി. പഴയ കാളവണ്ടി സമരവുമായി ട്രോളന്മാര്‍ രംഗത്തിറങ്ങി. പക്ഷേ, അപ്പോഴും പാവം ചക്കക്കുരുവിനെ മാത്രം വെറുതെ വിട്ടില്ല. കാണാം പെട്രോള്‍-ഡീസല്‍, കറണ്ട് ബില്‍ ട്രോളുകള്‍