Published : Feb 16, 2020, 11:10 AM ISTUpdated : Feb 16, 2020, 11:13 AM IST
ഒരു പക്ഷേ അടുത്തകാലത്ത് കേരളത്തില്‍ ഏറ്റവും കൂടുതല്‍ ട്രോളപ്പെട്ട രാഷ്ട്രീയക്കാരന്‍ കെ സുരേന്ദ്രനാണ്. രണ്ടാം സ്ഥാനം മാത്രമേ അക്കാര്യത്തില്‍ പിണറായി വിജയനൊള്ളൂ. ബിജെപിക്ക് വേണ്ടി ഏത് പ്രതിസന്ധിഘട്ടത്തിലും കെ സുരേന്ദന്‍ മുന്നില്‍ തന്നെയുണ്ടായിരുന്നു. ശബരിമല യുവതി പ്രവേശന വിഷയത്തിലും മറ്റും വീറോടെ പാര്‍ട്ടിക്ക് വേണ്ടി വാദിച്ച സുരേന്ദ്രനെ മലയാളി മറന്നിട്ടില്ല. എന്നാല്‍ ജനാധിപത്യ തെരഞ്ഞെടുപ്പുകളില്‍ വിജയിക്കാന്‍ അദ്ദേഹത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ബിജെപി എന്ന സംഘടനാ സംവിധാനത്തിനകത്ത് നിന്ന് പാര്‍ട്ടി നയത്തിനനുസരിച്ചായിരുന്നു അദ്ദേഹത്തിന്‍റെ നിലപാടുകളും നയങ്ങളും. എന്നാല്‍, ട്രോളന്മാര്‍ക്ക് അദ്ദേഹം എന്നും ഒരു മുതല്‍ കൂട്ടായിരുന്നു. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ രാഷ്ട്രീയ കാര്‍ട്ടൂണുകള്‍ വരയ്ക്കപ്പെട്ടിട്ടുള്ളത് കെ കരുണാകരനെതിരെയാണ്. അതുപോലെ മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ട്രോളപ്പെട്ട രാഷ്ട്രീയ നേതാവ് കെ സുരേന്ദ്രനാണെന്ന് നിസംശയം പറയാം. ബീഫ് വിഷയം, ശബരിമല യുവതീ പ്രവേശനം, ആവര്‍ത്തന വിരസത തുടങ്ങി കെ സുരേന്ദ്രന്‍റെതായി ആയിരക്കണക്കിന് ട്രോളുകളാണ് കഴിഞ്ഞ കുറച്ച കാലങ്ങളായി ഇറങ്ങിയിട്ടുള്ളത്. കേരളത്തില്‍ ബിജെപിയെ നായകസ്ഥാനത്ത് നിന്ന് നയിക്കാനാണ് പാര്‍ട്ടി ഇപ്പോള്‍ കെ സുരേന്ദ്രനോട് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍, ബിജെപി പ്രവര്‍ത്തകരുടെ സ്വന്തം കെഎസിന് മിസോറാം ഗവര്‍ണറാകാന്‍ പാര്‍ട്ടി ടിക്കറ്റാണെന്നാണ് ട്രോളന്മാര്‍ അടക്കം പറയുന്നു. കാണാം അധ്യക്ഷന്‍ ടു മിസോറാം ട്രോളുകള്‍.
.right-side{display:none;} .left-side{width:100%;} .gallery-post h2.quotes.gd-h{font-size: 14px}