Published : Dec 17, 2020, 10:37 AM ISTUpdated : Dec 18, 2020, 09:22 AM IST
മലയാളിയുടെ ജീവിതം തന്നെ ഒരു ട്രോളായിമാറുകയാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ചില കാര്യങ്ങള്‍ കാണുമ്പോള്‍ ട്രോളാണോ.. അതോ.. കാര്യമുള്ളതാണോയെന്ന് പോലും തിരിച്ചറിയാന്‍ പറ്റാത്ത വിധം ട്രോളുകള്‍ നിറഞ്ഞ് മറിയുകയാണ് മലയാളിയുടെ ദൈന്യംദിന ജീവിതത്തില്‍. വാര്‍ത്ത പോലും ട്രോളിപ്പറഞ്ഞില്ലെങ്കില് ഒരു ഏതാണ്ട് ഏനക്കേട് പോലെ എന്ന അവസ്ഥയിലാണ് മലയാളിയുടെ സാംസ്കാരിക ജീവിതം. ജീവിതം അങ്ങനെ ട്രോളി ട്രോളി മുന്നോട്ട് പോകുമ്പോള്‍ തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പ് ഫലവും പുറത്തുവന്നു. ജയിച്ചവര്‍ വമ്പ് കാട്ടി ആഘോഷിച്ചു. പരാജയപ്പെട്ടവര്‍ കാരണങ്ങളന്വേഷിച്ച് കുന്തിച്ചിരുന്നു. പക്ഷേ ട്രോളന്മാരോ, അവരങ്ങനെ ജയിച്ചവരെയും തോറ്റവരെയും ഇങ്ങനെ, ഓരോരുത്തരെ ഓരോരുത്തരെയായി പ്രത്യേകം പ്രത്യേകം എടുത്ത് ഇഴകീറി പരത്തിവച്ചു. ജനാധിപത്യ പ്രക്രിയ അങ്ങനെ സക്രീയമായി. ഇഴകീറി ഉണക്കാനിട്ട ആ ട്രോളുകള്‍ കാണാം. ഒന്നെങ്കില്‍ ചിരിച്ച് വിടാം. അല്ലെങ്കില്‍ തോറ്റവരെ പോലെ ആലോചിച്ചാലോചിച്ച് കുന്തിച്ചിരിക്കാം...
ട്രോള്‍ കടപ്പാട് : Rafeeque A P , ട്രോള്‍ റിപ്പബ്ലിക്ക്.
ട്രോള്‍ കടപ്പാട് : Rafeeque A P , ട്രോള്‍ റിപ്പബ്ലിക്ക്.
3940
ട്രോള്‍ കടപ്പാട് : Rasheed P P , ട്രോള്‍ റിപ്പബ്ലിക്ക്.
ട്രോള്‍ കടപ്പാട് : Rasheed P P , ട്രോള്‍ റിപ്പബ്ലിക്ക്.
4040
ട്രോള്‍ കടപ്പാട് : Sul Fz , ഇന്റര്‍നാഷണല്‍ ചളു യൂണിയന്
ട്രോള്‍ കടപ്പാട് : Sul Fz , ഇന്റര്‍നാഷണല്‍ ചളു യൂണിയന്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam