Published : May 19, 2021, 10:36 AM ISTUpdated : May 19, 2021, 12:12 PM IST
മെയ് രണ്ടാം തിയതി തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചപ്പോള്‍ 99 സീറ്റ് നേടി പിണറായി വിജയന്‍ നേതൃത്വം നല്‍കിയ ഇടത് മുന്നണി വീണ്ടും അധികാരത്തിലെത്തി. ഇതിനിടെ തെരഞ്ഞെടുപ്പ് സമയങ്ങളില്‍ കൊവിഡ് വ്യാപനം നേരിടുന്നതില്‍ സംഭവിച്ച അശ്രദ്ധ കേരളത്തില്‍ രോഗവ്യാപനം തീവ്രമാക്കി. കേരളം വീണ്ടും ലോക്ഡൌണിലേക്ക് പോയി. തലസ്ഥാനമടക്കമുള്ള ചില ജില്ലകളില്‍ അത് ട്രിപ്പിള്‍ ലോക്കായി. സ്വാഭാവികമായും ഭരണത്തുടര്‍ച്ച നല്‍കി സര്‍ക്കാറിനെ തെരഞ്ഞെടുത്ത ജനം ഏറ്റവും കൂടുതല്‍ വോട്ട് നേടി വിജയിച്ച മുന്‍ ആരോഗ്യമന്ത്രിയായ കെ കെ ഷൈലജയെ സ്വാഭാവീകമായും വീണ്ടും തത്‍സ്ഥാനത്ത് പ്രതീക്ഷിച്ചു. എന്നാല്‍, എല്ലാ മുന്‍ധാരണകളെയും തകര്‍ത്ത് രണ്ടാം പിണറായി വിജയന്‍ സര്‍ക്കാറിലെ മന്ത്രിക്കസേരയില്‍ മുഖ്യമന്ത്രിയും മുന്നണി സമവാക്യങ്ങളില്‍പ്പെട്ട് കെ കെ ശശീന്ദ്രനുമൊഴികെയുള്ള എല്ലാവരും പുതുമുഖ മന്ത്രിമാരായി. മുന്‍ ആരോഗ്യമന്ത്രി കെ കെ ഷൈലജയ്ക്ക് മന്ത്രിസ്ഥാനമില്ല. പകരം പാര്‍ട്ടി വിപ്പ് പദവി മാത്രം. സ്വാഭാവികമായും കെ കെ ഷൈലജയ്ക്ക് മന്ത്രി സ്ഥാനം നല്‍കണമെന്ന ആവശ്യം സാമൂഹ്യമാധ്യമങ്ങളിലുയര്‍ന്നു. ട്രോളന്മാരും രംഗം കൊഴുപ്പിച്ചു. ചിലര്‍ക്ക് ടീച്ചറമ്മ കെ കെ ഷൈലജ എന്ന വ്യക്തിയായി മാറിയപ്പോള്‍ മറ്റ് ചിലര്‍ കൊവിഡ് റാണിയില്‍ നിന്ന് ടീച്ചറമ്മയിലേക്ക് തിരികെ വന്നു. കാണാം രണ്ടാം പിണറായി മന്ത്രിസഭയിലെ കെ കെ ഷൈലജയുടെ അസാന്നിധ്യം സൃഷ്ടിച്ച ട്രോളുകള്‍.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam