ഇന്ത്യ സന്ദര്‍ശിക്കുന്ന ഏഴാമത്തെ അമേരിക്കന്‍ പ്രസിഡന്‍റാണ് ട്രംപ്. എന്നാല്‍ ഇതുവരെ ഒരു രാഷ്ട്രത്തലവന്മാര്‍ക്കും കൊടുക്കാത്ത പ്രാധാന്യമാണ് ട്രംപിന് ഇന്ത്യ നല്‍കുന്നത്. ട്രംപ് തന്‍റെ അടുത്ത സുഹൃത്താണെന്നാണ് പ്രധാനമന്ത്രി മോദി അവകാശപ്പെടുന്നത്. ട്രംപ് തിരിച്ചും ഇതേ അവകാശവാദം ഉന്നയിക്കുന്നു. അതോടൊപ്പം മോദിക്ക് അമേരിക്കയില്‍ ലഭിച്ച ഹൗഡി മോദി സ്വീകരണത്തിന് പ്രത്യുപകാരമായാണ് ഇന്ത്യയില്‍ നമസ്തേ ട്രംപ് പരിപാടി സംഘടിപ്പിച്ചതെന്ന എതിര്‍പ്പും ഇന്ത്യയില്‍ ഉയരുന്നു. അതുകൊണ്ട് തന്നെ ട്വിറ്റര്‍ പോലുള്ള സമൂഹ മാധ്യമങ്ങളില്‍ #GoBackTrump എന്ന ഹാഷ്ടാഗാണ് ട്രന്‍റിങ്ങില്‍ ഒന്നാമത്. എതായാലും ഇന്ത്യ സന്ദര്‍ശിക്കാനെതുന്ന അമേരിക്കന്‍ പ്രസിഡന്‍റിന് ഗംഭീര സ്വീകരണമാണ് ട്രോളന്മാരും ഒരുക്കിയിരിക്കുന്നത്. കാണാം ട്രംപിന്‍റെ ഇന്ത്യാ സന്ദര്‍ശന ട്രോളുകള്‍.
.right-side{display:none;} .left-side{width:100%;} .gallery-post h2.quotes.gd-h{font-size: 14px}