ഇവിടെ കൊവിഡ് തോറ്റു; ആരാധകര്‍ ജയിച്ചു, ന്യൂസിലന്‍ഡിലെ റഗ്ബി ലീഗില്‍ നിന്നുള്ള കാഴ്ചകള്‍

Published : Jun 20, 2020, 08:07 PM IST

ഓക്‌ലന്‍ഡ്: ലോകം കൊവിഡ് 19ന്റെ ഭീതിയില്‍ കഴിയുമ്പോഴാണ് അവസാന കൊവിഡ് രോഗിയും ആശുപത്രി വിട്ടതായി ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേന്‍ കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചത്. ലോകം മുഴുവന്‍ ആ പ്രഖ്യാപനം ആവേശത്തോടെയും പ്രതീക്ഷയോടെയുമാണ് സ്വീകരിച്ചത്. 50 ലക്ഷത്തിലധികം ജനസംഖ്യയുള്ള ന്യൂസിലന്‍ഡില്‍ 1154 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 22 പേര്‍ കൊവിഡ് മൂലം മരണമടഞ്ഞു. 17 ദിവസമായി ഒറ്റ രോഗി പോലുമില്ലാതായതോടെയാണ് രാജ്യം കൊവിഡ് മുക്തമായി പ്രധാനമന്ത്രി പ്രഖ്യാപിച്ചത്.  

PREV
18
ഇവിടെ കൊവിഡ് തോറ്റു; ആരാധകര്‍ ജയിച്ചു, ന്യൂസിലന്‍ഡിലെ റഗ്ബി ലീഗില്‍ നിന്നുള്ള കാഴ്ചകള്‍

ഇതിന് പിന്നാലെ ന്യൂസിലന്‍ഡിനെ ജനപ്രിയ കായിക വിനോദമായ റഗ്ബി കളിക്കളങ്ങളും സജീവമായി. ഏഴ് ആഴ്ചയോളം കര്‍ശന ലോക്‌ഡൗണിലായിരുന്നു ന്യൂസിലന്‍ഡ് ജനത കഴിഞ്ഞ ഞായറാഴ്ച ഓക്‌ലന്‍ഡ് ബ്ലൂസും വെല്ലിംഗ്ടണ്‍ ഹറിക്കേന്‍സു തമ്മിലുള്ള സൂപ്പര്‍ റഗ്ബി മത്സരം കാണാന്‍ 43000ത്തോളം പേരാണ് സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയത്.

28

എല്ലാവിധ സുരക്ഷാ മുന്‍കരുതലുകളുമെടുത്താണ് മത്സരം നടത്തിയത്. മത്സരത്തിനായി സ്റ്റേഡിയത്തില്‍ മാത്രം 50 ഹാന്‍ഡ് സാനിറ്റൈസര്‍ സ്റ്റേഷനുകള്‍ സ്ഥാപിച്ചിരുന്നു.

38

ഓരോ അഞ്ച് മിനിറ്റിലും തുടര്‍ച്ചയായി ഉപയോഗിക്കുന്ന വാതിലുകളുടെ പിടി, ലിഫ്റ്റ് ബട്ടണുകള്‍, ഹാന്‍ഡ് റെയില്‍സ് അണുവിമുക്തമാക്കി.

48

ഓണ്‍ലൈന്‍ വഴിയാണ് കൂടുതല്‍പേരും മത്സരം കാണാന്‍ ടിക്കറ്റെടുത്തത്. മത്സരത്തിന് 48 മണിക്കൂര്‍ മുമ്പ് സ്റ്റേഡിയത്തിലെ ജീവനക്കാരെയെല്ലാം കൊവിഡ് പരിശോധനക്ക് വിധേയരാക്കി.

58

90 ദിവസത്തെ ഇടവളക്ക് ശേഷമാണ് ന്യൂസിലന്‍ഡില്‍ റഗ്ബി ലീഗ് പുനരാരംഭിച്ചത്.ലോകത്തിന്റെ വിവിധയിടങ്ങളില്‍ കായിക മത്സരങ്ങള്‍ പുനരാരംഭിച്ചുവെങ്കിലും അതെല്ലാം അടച്ചിട്ട സ്റ്റേഡിയങ്ങളിലായിരുന്നു.

68

മത്സരത്തില്‍ ഓക്‌ലന്‍ഡ് ബ്ലൂസ് ഹറിക്കേന്‍സിനെ(30-20) കീഴടക്കി.

78

മത്സരത്തിനുശേഷം ആരാധകര്‍ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി. താരങ്ങള്‍ക്കൊപ്പം സെല്‍ഫിയെടുത്തും ഓട്ടോഗ്രാഫ് വാങ്ങിയും അവര്‍ ആഘോഷിച്ചു. കാണികള്‍ ഗ്രൗണ്ടില്‍ പ്രവേശിക്കുന്നത് തടയാന്‍ സുരക്ഷാ ജീവനക്കാരൊന്നുമുണ്ടായിരുന്നില്ല.

88

എന്നാല്‍ രാജ്യം കൊവിഡ് മുക്തമായതിന്റെ ആഘോഷങ്ങള്‍ അവസാനിക്കും മുമ്പ് കഴിഞ്ഞ ദിവസം രണ്ട് കൊവിഡ് പോസറ്റീവ് കേസുകള്‍ ന്യൂസിലന്‍ഡില്‍ റിപ്പോര്‍ട്ട് ചെയ്തത് വീണ്ടും ആശങ്കക്ക് ഇടയാക്കിയിട്ടുണ്ട്.

click me!

Recommended Stories