ഇന്ധന വിലയിലെ പ്രതിഷേധമോ ? കറുത്ത മാസ്ക്കണിഞ്ഞ്, സൈക്കിളില്‍ വോട്ട് ചെയ്യാനെത്തി വിജയ്

Published : Apr 06, 2021, 12:55 PM ISTUpdated : Apr 06, 2021, 01:08 PM IST

തമിഴ് സിനിമയും രാഷ്ട്രീയവും തമ്മില്‍ ഏറെ ബന്ധമുണ്ട്. ആദിദ്രാവിഡ രാഷ്ട്രീയം ശക്തമാകും മുമ്പ് കോണ്‍ഗ്രസായിരുന്നു തമിഴ് രാഷ്ട്രീത്തിലെ പ്രധാനപ്പെട്ട ശക്തി. എന്നാല്‍ പെരിയോറിലൂടെ ശക്തി പ്രാപിച്ച ദ്രാവിഡ ബോധം തമിഴ്‍നാട്ടില്‍ ദേശീയ പാര്‍ട്ടികളെ അപ്രസക്തമാക്കുകയും ദ്രാവിഡ പാര്‍ട്ടികളെ ശക്തമാക്കുകയും ചെയ്തു. തുടര്‍ന്നിങ്ങോട്ട് ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ), ആള്‍ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം (എഐഎഡിഎംകെ) എന്നീ മുന്നണികളെ ചുറ്റിയായിരുന്നു തമിഴ് രാഷ്ട്രീയം മുന്നോട്ട് നീങ്ങിയത്. ദ്രാവിഡ രാഷ്ട്രീയത്തിന് ശക്തി പകര്‍ന്ന് സംസ്ഥാനത്തെ ഏറ്റവും പ്രശസ്തരായ സിനിമാ താരങ്ങള്‍ കൂടി എത്തിയതോടെ തമിഴ് രാഷ്ട്രീയവും സിനിമയും തമ്മില്‍ അഭേദ്യമായ ബന്ധും നിലനിന്നു. ഏറ്റവും ഒടുവിലായ കമലാഹസനും രജനീകാന്തും സിനിമയില്‍ നിന്ന് രാഷ്ട്രീയത്തിലേക്ക് കടന്നെങ്കിലും രജനീകാന്ത് ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി പിന്നീട് പിന്‍മാറിയിരുന്നു. എന്നാല്‍ ശക്തമായ നിലപാടുകളോടെ കമലാഹസന്‍ തമിഴ്‍നാടിന്‍റെ രാഷ്ട്രീയ ഭാവി നിശ്ചയിക്കാന്‍ മത്സരരംഗത്തുണ്ട്. എന്നാല്‍, തെരഞ്ഞെടുപ്പ് ദിനമായ ഇന്ന് ഇളയ ദളപതി വിജയ് സമ്മതിദാനം ഉപയോഗിക്കാനായി ബൂത്തിലെത്തിയ ചിത്രങ്ങള്‍ തമിഴ്നാട്ടില്‍ നിമിഷങ്ങള്‍ക്കകം തരംഗമായി. 

PREV
111
ഇന്ധന വിലയിലെ പ്രതിഷേധമോ ? കറുത്ത മാസ്ക്കണിഞ്ഞ്, സൈക്കിളില്‍ വോട്ട് ചെയ്യാനെത്തി വിജയ്

കറുത്ത മാസ്കണിഞ്ഞ് സൈക്കിള്‍ ചവിട്ടിയാണ് വിജയ് തന്‍റെ സമ്മതിദാനം ഉപയോഗിക്കാനായെത്തിയത്. 

211

തമിഴ്നാട് തെരഞ്ഞെടുപ്പിലെ പോളിംഗ് ദിനത്തിൽ വിജയ് സൈക്കിളിൽ വോട്ടു ചെയ്യാനെത്തിയത് പെട്രോൾ ഡീസൽ വിലവർധനയ്ക്കെതിരെയുള്ള പ്രതിഷേധത്തിന്‍റെ ഭാഗമായാണെന്ന് നീരീക്ഷകര്‍ വിലയിരുത്തുന്നു. 

311

നീലാങ്കരിയിലെ വേൽസ് യൂണിവേഴ്‌സിറ്റി ബൂത്തിലേക്ക് വോട്ടു ചെയ്യാനായി സൈക്കിള്‍ ചവിട്ടിവരുന്ന വിജയ്‍യുടെ ചിത്രങ്ങള്‍ നിമിഷങ്ങള്‍ക്കകം സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമായി. 

411

നേരത്തെ കേന്ദ്ര സര്‍ക്കാറിനെതിരെ ശക്തമായ നിലപാടുകളെടുത്തിരുന്നതിന്‍റെ പേരില്‍ വിജയ്‍യുമായി ബന്ധപ്പെട്ട് ചില കേന്ദ്രങ്ങളില്‍ ആദായനികുതി വകുപ്പ് അന്വേഷണം നടന്നിരുന്നു.

511

2020 ഫെബ്രുവരി 5 നായിരുന്നു ആദായനികുതി വകുപ്പ് ചെന്നൈയിലെ വിജയ്‌യുടെ വസതിയിൽ റെയ്ഡ് നടത്തിയത്.  റെയ്ഡിനിടെ കാര്യമായ ഒന്നും കണ്ടെത്തിയില്ലെന്നും ആവശ്യമായ എല്ലാ നികുതികളും വിജയ് അടച്ചിട്ടുണ്ടെന്നും മാർച്ച് 12 ന് ഐ-ടി വകുപ്പ് അറിയിച്ചു. 

611

എന്നാല്‍, നടൻ വിജയ് ബിജെപിയെ വിമർശിച്ചതിനാലാണ് നടൻ വിജയ് രാഷ്ട്രീയമായി ലക്ഷ്യമിടുന്നതെന്ന് പാർലമെന്റ് അംഗം ദയാനിധി മാരൻ ആരോപിച്ചു. എന്തായാലും ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരുമായി വിജയ്‍ അകന്നു. 

711

ഇതിനിടെ വിജയ്‍യുടെ അച്ഛന്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുകയും തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും പറഞ്ഞ് രംഗത്തെത്തി. എന്നാല്‍ വിജയ് തന്‍റെ അച്ഛന്‍റെ രാഷ്ട്രീയ പ്രവേശനത്തെ തള്ളിപറഞ്ഞതും ഏറെ ചര്‍ച്ചയായി. ഇതിനിടെയാണ് കറുത്ത മാസ്കണിഞ്ഞ് തമിഴ്‍നാടിന്‍റെ ഇളയദളപതി വോട്ട് ചെയ്യാനെത്തിയത്. വോട്ട് ചെയ്ത ശേഷം മഷി പുരട്ടിയ വിരല്‍ ഉയര്‍ത്തിക്കാട്ടുന്ന വിജയ്. 

811

വിജയ്‍യേക്കാളും തമിഴ്‍ രാഷ്ട്രീയത്തില്‍ സ്വാധീനമുണ്ടാക്കാന്‍ സാധ്യതയുള്ള നടനായിട്ടാണ് അജിത്ത് വിലയിരുത്തപ്പെടുന്നത്. ഒരിടയ്ക്ക് ജയലളിതയുടെ പിന്‍ഗാമിയായി പോലും അജിത്തിന്‍റെ പേര് ഉയര്‍ന്നു കേട്ടിരുന്നു. എന്നാല്‍ രാഷ്ട്രീയത്തിലേക്ക് ഇപ്പോഴില്ലെന്ന നിലപാടിലാണ് അജിത്ത്. അജിത്തും ഭാര്യ ശാലിനിയും സമ്മതിദാനം ഉപയോഗിക്കാനായി ക്യൂ നില്‍ക്കുന്നു. 

911

തമിഴ് നടന്മാരായ സൂര്യയും കാര്‍ത്തികും തങ്ങളുടെ സമ്മതിദാനം ഉപയോഗിക്കാനായി ക്യൂ നില്‍ക്കുന്നു. 

1011

തമിഴ് നടനായ ശിവ കാര്‍ത്തിക്ക് സമ്മതിദാനം ഉപയോഗിക്കാനായി ക്യൂ നില്‍ക്കുന്നു. 

1111

നടന്‍ ചിയാന്‍ വിക്രം വോട്ട് ചെയ്യാനായി ക്യൂ നില്‍ക്കുന്നു. 

click me!

Recommended Stories